താര ദമ്പതികളുടെ കൈപിടിച്ച് സിനിമ ലോകത്തേക്ക് ദേവ്... സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ് സിനിമാ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത് എട്ടാം വയസിൽ

പ്രേക്ഷകരുടെ ഇഷ്ട ജോഡികളാണ് സൂര്യയും ജ്യോതികയും. വിവാഹ ശേഷവും സിനിമയിൽ ഇരുവരും നിറഞ്ഞ് നിന്ന്. ഇപ്പോഴിതാ സൂര്യയുടെയും ജ്യോതികയുടെയും മകന്‍ ദേവ് ഇപ്പോള്‍ സിനിമാ രംഗത്തേയ്ക്ക് ചുവടുവെയ്ക്കുകയാണ്. എട്ടാം വയസിസാണ് ദേവ് മാതാപിതാക്കളുടെ കൈപിടിച്ച് അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.
ഒരു കുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പ്രധാനവേഷത്തിലാണ് ദേവ് എത്തുന്നത്. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്‍മെന്റാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗത സംവിധായകനാണ് ചിത്രം ഒരുക്കുന്നത്. സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ക്കായി ആറ് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികളെ അണിയറ പ്രവര്‍ത്തകര്‍ തേടുന്നു.
ഇത് സംബന്ധിച്ച കാസ്റ്റിങ് കോള്‍ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ് നന്നായി സംസാരിക്കാന്‍ അറിയണമെന്നതാണ് ഏക നിബന്ധന. എന്തായാലും പ്രേക്ഷകരും താര ദമ്പതികളുടെ ആരാധകരും ദേവിന്റെ സിനിമയ്ക്കായി കാത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























