ആലിയയോടും ശ്രദ്ധാ കപൂറിനോടും ജാന്‍വിയോടും എന്നെ ഉപമിക്കരുത്: ബോളിവുഡിലേയ്‌ക്കെത്തിയ പ്രിയാ വാര്യര്‍ പറയുന്നു

അടാര്‍ ലൗ എന്ന ആദ്യ ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ കണ്ണിറുക്കലിലൂടെ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രിയാ വാര്യര്‍. ആദ്യചിത്രം റിലീസ് ചെയ്യുന്നതിനു മുന്‍പു തന്നെ ബോളിവുഡിലും അവസരം ലഭിച്ചിരിക്കുകയാണ് പ്രിയയ്ക്ക്. 'കണ്ണിറുക്കിയ പെണ്‍കുട്ടിയായാണ് തന്നെ എല്ലാവരും അറിയുന്നത്,കണ്ണിറുക്കുന്നവള്‍ എന്നതിനപ്പുറം തന്നെ ഒരു നടിയായി തന്നെ സ്വീകരിക്കണമെന്ന് പ്രിയവാര്യര്‍.' തന്റെ ആദ്യ ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രയിലര്‍ റിലീസ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രിയ.
ഈ ചിത്രത്തിലൂടെ ബോളിവുഡില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പ്രിയ. ആലിയ ഭട്ട്, ശ്രദ്ധ കപൂര്‍, ജാന്‍വി കപൂര്‍, സാറാ അലി ഖാന്‍ എന്നിവരുമായി തന്നെ താരതമ്യം ചെയ്യരുത്. അവരെല്ലാം വലിയ നടിമാരാണ്. അവര്‍ അവരുടെ ജോലി മികച്ചതായി ചെയ്യുന്നു. രണ്‍വീര്‍ സിങ്ങിന്റെ കടുത്ത ആരാധികയാണ് താന്‍. തന്റെ കണ്ണുചിമ്മല്‍ ഇഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞതായി പ്രിയ പറഞ്ഞു.
മലയാളത്തില്‍ 'ഭഗവാന്‍' സംവിധാനം ചെയ്തിരിക്കുന്ന പ്രശാന്ത് മാമ്പുള്ളിയാണ് ഈ ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. നടി ശ്രീദേവിയുടെ ജീവിതമാണ് ഈ ചിത്രത്തിലൂടെ പറയുന്നതെന്നാണ് സൂചന. പ്രിയ തന്നെയാണ് ശ്രീദേവിയായി വേഷമിടുന്നത്. ഹിന്ദിയിലും തമിഴിലുമായി പുറത്തിറക്കുന്ന ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു . ചിത്രത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha























