കാറിലെ പരിപാടി കഴിഞ്ഞപ്പോള്‍ പാന്റിടാന്‍ മറന്നോയെന്ന് ആരാധകന്‍; ആരാധകന്റെ അമ്മയെ ചീത്ത് വിളിച്ച് രാകുല്‍ പ്രീത് സിങ്: വിവാദം

ട്വിറ്ററില്‍ മോശം കമന്റിടുന്നവര്‍ക്ക് താരങ്ങള്‍ കുറിക്കു കൊള്ളുന്ന മറുപടി കൊടുക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. ഇത്തരത്തില്‍ മോശം കമന്റിട്ടയാള്‍ക്ക് മറുപടി കൊടുത്തിരിക്കുകയാണ് നടി രാകുല്‍ പ്രീത് സിങ്. എന്നാല്‍ നടിയുടെ മറുപടിയും വിമര്‍ശനങ്ങള്‍ക്കിടയായിരിക്കുകയാണ്. ഷോര്‍ട്‌സ് ധരിച്ച് കാറില്‍ നിന്നിറങ്ങി വരുന്ന ചിത്രമാണ് നടി പോസ്റ്റ് ചെയ്തത്. 'കാറിലെ സെഷന്‍ കഴിഞ്ഞപ്പോള്‍ പാന്റ്‌സിടാന്‍ സമയം കിട്ടിയില്ല' എന്നായിരുന്നു കമന്റ്. ഇതിന് രൂക്ഷമായിട്ടായിരുന്നു നടിയുടെ പ്രതികരണം.
'കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതുകൊണ്ടായിരിക്കും താങ്കളതില്‍ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാന്‍ അമ്മയോടു പറയൂ. ഇതുപോലെ ചിന്തിക്കുന്ന ആളുകള്‍ ഉള്ളിടത്തോളം സ്ത്രീകള്‍ക്ക് ഈ സമൂഹത്തില്‍ സുരക്ഷിതരായിരിക്കാന്‍ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തര്‍ക്കിച്ചിരുന്നിട്ട് കാര്യമില്ല,' രാകുല്‍ പ്രീത് തുറന്നടിച്ചു.
അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച താരത്തെ പലരും അഭിനന്ദിച്ചു. എന്നാല്‍, രാകുലിന്റെ വാക്കുകള്‍ നിലവാരമില്ലാത്തതായിപ്പോയെന്ന വിമര്‍ശനവും ഉയര്‍ന്നു. ഒരു വ്യക്തിയെ അധിക്ഷേപിക്കുന്നതിലേക്ക് അയാളുടെ അമ്മയെ പരാമര്‍ശിക്കുന്നത് ശരിയല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. താരത്തിന്റെ കോപത്തെ അംഗീകരിക്കുമ്പോള്‍ തന്നെ പ്രയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയെന്നാണ് ഇവരുടെ വിലയിരുത്തല്‍. അയാള്‍ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് ഇവര്‍ ചോദിക്കുന്നു.
https://www.facebook.com/Malayalivartha























