തിരക്കഥയുമായിരുന്നില്ല ഗെയിം തന്ത്രവുമായിരുന്നില്ല... നീ എന്നും എന്റേതായിരിക്കും; പേര്‍ളി-ശ്രീനിഷ് പ്രണയ സാക്ഷാത്കാരം
ആദ്യമാദ്യം ബിഗ് ബോസില്‍ പൂവിട്ട ഇരുവരുടെയും പ്രണയം വെറും തിരക്കഥയാണോ എന്ന് പ്രക്ഷകരും മത്സരാര്‍ത്ഥികളും സംശയിച്ചിരുന്നു. വെറും ഗെയിം തന്ത്രം മാത്രമാണിതെന്നും സംശിച്ചവരുണ്ട്. ബിഗ് ബോസ് കഴിഞ്ഞ് ശേഷം ഏവരും കാത്തിരുന്നത് ഇവരുടെ വിവാഹ വാര്‍ത്തകളായിരുന്നു.
എന്നാല്‍ അത്തരം ആരോപണങ്ങളൊന്നും വകവെയ്ക്കാതെ ഇവര്‍ പ്രണയവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇപ്പോഴിതാ പേളി-ശ്രീനിഷ് പ്രണയം വിവാഹത്തിലേക്ക് എത്തുകയാണ്. ബിഗ് ബോസ് ഹൗസ് വിട്ട് പുറത്തുവന്നപ്പോഴേ തങ്ങളുടെ പ്രണയം സത്യസന്ധമായിരുന്നെന്നും വിവാഹജീവിതത്തിലേക്ക് കടക്കുമെന്നും ഇരുവരും പറഞ്ഞിരുന്നു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ ശ്രീനിഷും പിന്നാലെ പേളിയും ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 'ഇനി എന്നും നീ എന്റേതായിരിക്കു'മെന്നാണ് ചിത്രങ്ങളിലൊന്നിന് ശ്രീനിഷ് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.
സ്വര്‍ണ്ണ നിറത്തിലെ കുര്‍ത്തയിലായിരുന്നു ശ്രീനിഷ് ചടങ്ങിനെത്തിയത്. കടും നീല നിറത്തില്‍ എംബ്രോയ്ഡറി വര്‍ക്കുകളുള്ള ഡിസൈനര്‍ വസ്ത്രത്തിലായിരുന്നു പേളി. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് വലിയ പ്രതികരണങ്ങളാണ് ആരാധകര്‍ നല്‍കുന്നത്. ശ്രീനിഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വിവാഹനിശ്ച ചിത്രത്തിന് ഇതുവരെ മുന്നൂറിലേറെ കമന്റുകളും ആറായിരത്തോളം ലൈക്കുകളുമുണ്ട്. ആശംസകളാണ് എല്ലാം.
ബിഗ് ബോസ് എന്ന മലയാളം റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരായതാണ് പേര്‍ളി ശ്രീനിഷ്. ഇരുവരുടെയും പ്രണയവും ബിഗ് ബോസിന്റെ ആരാധകര്‍ക്ക് പ്രധാന ചര്‍ച്ച വിഷയമായിരുന്നു. ഇപ്പോഴിതാ ആ പ്രണയത്തിന്റെ അഞ്ചാം മാസത്തെ ആനിവേഴ്‌സറി ആഘോഷം എത്തി നിൽക്കുമ്പോഴാണ് ഈ പ്രണയ ജോഡികളുടെ വിവാഹനിശ്ചയം.
https://www.facebook.com/Malayalivartha























