നോട്ടമിട്ട് എന്‍.ഐ.എ.യും... സുരക്ഷ ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍ എത്തുമ്പോള്‍ ഇതിനവര്‍ക്ക് പണമെവിടെന്ന് ചോദിച്ച് കര്‍മ്മസമിതി; മാവേലി സ്റ്റോര്‍ ജീവനക്കാരിക്കും ഗസ്റ്റ് ലക്ചറിനും ഈ പണം എവിടെ നിന്ന്; ദേശീയ അന്വേഷണ ഏജന്‍സിയെ സമീപിക്കാനൊരുങ്ങി പ്രവര്‍ത്തകര്‍

കനകദുര്‍ഗയും ബിന്ദുവും സുരക്ഷ ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ ഭക്തര്‍ക്ക് ആശങ്കയാണ്. ഡല്‍ഹിയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള വക്കീലാണ് ഇവര്‍ക്ക് വേണ്ടി വാദിക്കുന്നത്. ഓരോ സിറ്റിംഗിനും ലക്ഷങ്ങള്‍ വിലയാണ് അവര്‍ക്കുള്ളത്. മാത്രമല്ല ഒരു മാസത്തിലേറെയായി ഇരുവര്‍ക്കും വരുമാനമില്ല. എന്നാല്‍ അവര്‍ റിസോട്ടുകളിലുള്‍പ്പെടെ താമസിച്ചതായി തെളിവ് പുറത്തു വന്നിട്ടുണ്ട്. ഇതിനുള്ള വരുമാനമെവിടെന്നാണ് ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരും ബിജെപി നേതാക്കളും ചോദിക്കുന്നത്. ഭക്തരെ തകര്‍ക്കാനായി ആരാണ് പണം ഒഴുക്കുന്നതെന്നറിയാന്‍ അന്വേഷണം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. പ്രധാനമന്ത്രി കേരളം സന്ദര്‍ശിച്ചപ്പോള്‍ ശശികല ടീച്ചര്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ കൂടെ ഇവരുടെ വരുമാന സ്‌ത്രോതസ് കൂടി അന്വേഷിക്കണമെന്നാണ് ആവശ്യം.
ബിന്ദുവും കനക ദുര്‍ഗയും സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കുകയാണ് . ശബരിമലയില്‍ സന്ദര്‍ശനത്തിനു ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇരുവരും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിക്കുക.
സുപ്രീംകോടതി വിധി അനുസരിച്ചാണ് ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത്. അതിന് ശേഷം കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇരുവരും ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനപരമായ അവകാശമാണ് നിറവേറ്റിയതെന്നും ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. ശുദ്ധിക്രിയ നടത്തിയ ക്ഷേത്രം തന്ത്രിക്കെതിരെ കോടതിയ ലക്ഷ്യനടപടിയെടുക്കണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു
മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങാണ് ഹര്‍ജി സമര്‍പ്പിച്ച കാര്യം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. വധഭീഷണി അടക്കം നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍സമയ സുരക്ഷ വേണം. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും നിരന്തരം ഭീഷണികള്‍ വരുന്നതിനാല്‍ ഒളിച്ചുകഴിയേണ്ട അവസ്ഥയിലാണ്.
ജനുവരി രണ്ടിന് പുലര്‍ച്ചെ കനകദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത് വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. വിഐപി ലോഞ്ച് വഴി സന്നിധാനത്ത് എത്തിയ യുവതികള്‍ ദര്‍ശനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവിടുകയും സംഭവം വലിയ പ്രതിഷേധം വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് തന്ത്രി നടത്തിയ ശുദ്ധികലശത്തെുയും ഇരുവരും ചോദ്യം ചെയ്തിട്ടുണ്ട്. സിവില്‍ ക്രിമിനല്‍ കോടതിയലക്ഷ്യമാണ് തന്ത്രിയുടെ നടപടി. കോടതി വിധി ഇതുവരെയും നടപ്പാക്കിയില്ലെന്നതിന് തെളിവാണ് ശുദ്ധിക്രിയ. തന്ത്രിയുടെ നടപടി മൗലികാവകാശങ്ങളുടെ ലംഘനം ആണെന്നും അയിത്തത്തിനെതിരെയുളള ഭരണഘടനാ അവകാശത്തെയാണ് അത് ചോദ്യം ചെയ്തതെന്നും പറയുന്നു.
ദളിത് ആയ തന്നെ ശുദ്ധി ക്രിയയിലൂടെ തന്ത്രി അപകീര്‍ത്തിപ്പെടുത്തി എന്ന് ഹര്‍ജിയില്‍ ബിന്ദു ആരോപിച്ചിട്ടുണ്ട്. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ അല്ല സന്ദര്‍ശനം നടത്തിയത്. സ്ത്രീയെന്ന രീതിയില്‍ ഉള്ള പൗരാവകാശം ആണ് വിനിയോഗിച്ചത്. ജീവന് ഭീഷണിയുള്ളതിനാല്‍ ഒളിവില്‍ കഴിയേണ്ടി വന്നു. വീണ്ടും സമാധാനപരമായി ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.തന്ത്രിയുടെ നടപടി യുവതികളെ അവമതിക്കുന്നതായിരുന്നെന്നും ഇനിയും അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍ ശുദ്ധിക്രിയ നടത്തരുതെന്ന് നിര്‍ദേശം നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ യുവതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം ശബരിമലയില്‍ ആചാരലംഘന നീക്കങ്ങളുമായി വീണ്ടും പോലീസ് രംഗത്തെത്തിയതായും പരാതിയുണ്ട്.കഴിഞ്ഞ ദിവസം അയ്യപ്പഭക്തര്‍ തടഞ്ഞ രേഷ്മാ നിശാന്ത്, സനില എന്നിവരെ വീണ്ടും ശബരിമലയിലെത്തിക്കാനാണ് ശ്രമം.
ഇതിനായി മഞ്ജുവിനേയും കനക ദുര്‍ഗയേയും എത്തിച്ച അരവണ പ്ലാന്റിന് സമീപത്ത് നിന്ന് ഭക്തരെ ഒഴിപ്പിച്ചു.
വേഷപ്രച്ഛന്നരായി യുവതികളുമായി മല ചവിട്ടാനാണ് നീക്കം. പരമ്പരാഗത പാതകളിലും, ചെറിയാനവട്ടത്തു നിന്ന് ആരംഭിക്കുന്ന തിരുവാഭരണ പാതയിലും, ചന്ദ്രാനന്ദന്‍ റോഡില്‍ നിന്ന് ആരംഭിക്കുന്ന പഴയ കഴുത റോഡിലും കണ്ണുരില്‍ നിന്നുള്ള മഫ്തി പോലീസ് രഹസ്യ പരിശോധന നടത്തി.
കഴിഞ്ഞ ദിവസം തന്നെ പൊലീസ് രേഷ്മയേയും, സനിലയേയും രഹസ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റിയത് രഹസ്യമായി ആചാരലംഘനത്തിനു വഴിയൊരുക്കാനാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.അതിന് പിന്നാലെയുള്ള പോലീസിന്റെ നീക്കം സംശയത്തോടെയാണ് കര്‍മ്മ സമിതി കാണുന്നത്.
https://www.facebook.com/Malayalivartha























