Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബോണി കപൂര്‍ കേസ് കൊടുത്തു; പേടിച്ച് നിലപാട് മാറ്റി നടി പ്രിയാ വാര്യര്‍

18 JANUARY 2019 04:22 PM IST
മലയാളി വാര്‍ത്ത

വിമര്‍ശനങ്ങളും വിവാദങ്ങളും വന്നതോടെ പുതിയ ചിത്രത്തെക്കുറിച്ച് നിലപാട് മാറ്റി നടി പ്രിയാ വാര്യര്‍. ശ്രീദേവി ബംഗ്ലാവ് എന്ന പ്രിയയുടെ പുതിയ ചിത്രത്തിന്റെ ട്രെയിലറിനെതിരെ കേസുള്‍പ്പെടെ വന്നതോടെ, ശ്രീദേവിയെന്നത് കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും മരിച്ച നടി ശ്രീദേവിയുടെ കഥയല്ലെന്നുമാണ് നടിയുടെ നിലപാട്. എന്നാല്‍ നേരത്തേ ഇങ്ങനെ അല്ലായിരുന്നു. ഈ ചിത്രത്തില്‍ താന്‍ ദേശീയ അവാര്‍ഡ് അടക്കം നേടിയ ഒരു സൂപ്പര്‍താര നായികയെയാണ് അവതരിപ്പിക്കുന്നതെന്നു പ്രിയ വാര്യര്‍ നേരത്തെ പറഞ്ഞിരുന്നു. ഈ ചിത്രത്തിലെ നായിക ഒരു പ്രമുഖ നടിയായാണ് വരുന്നതെന്നു സംവിധായകനും പറഞ്ഞിരുന്നു. ഒരു മിനിട്ട് 49 സെക്കന്‍ഡ് ഉള്ള ട്രെയിലറില്‍ കാണുന്നതും എകാന്ത ജീവിതം നയിക്കുന്ന ഒരു സെലിബ്രിറ്റിയെയാണ്. കൂടാതെ ഈ നായിക ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന ദൃശ്യങ്ങളും ട്രെയിലറില്‍ ഉണ്ട്. ബാത്ത് ടബ്ബില്‍ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു ശ്രീദേവിയേയും കണ്ടെത്തിയത്. ഇതോടെയാണ് ചിത്രത്തില്‍ പറയുന്നത് ശ്രീദേവിയുടെ കഥയാണെന്ന് ആരോപിച്ച് ബോണി കപൂര്‍ അടക്കം രംഗത്തു വന്നതും നിയമനടപടികളിലേക്ക് പോയതും. ഇതോടെയാണ് പ്രിയാ വാര്യരും സംവിധായകനും നിലപാട് മാറ്റിയത്.

'ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ പേരാണ് ശ്രീദേവി, ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആരും ആഗ്രഹിക്കാറില്ല. ട്രെയിലര്‍ പുറത്തിറങ്ങിയതു മുതല്‍ പ്രേക്ഷകര്‍ ആകാംഷയിലാണ്. അത് നല്ലതാണ്. ഈ സിനിമ ശ്രീദേവിയെക്കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്' പ്രിയ പറഞ്ഞു.


പ്രിയയെപ്പോലെ സിനിമയുടെ സംവിധായകന്‍ പ്രശാന്ത് മാമ്പള്ളിയും സിനിമ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. സിനിമയെ വിലയിരുത്താന്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണ്. ഇതൊരു ക്രൈം ത്രില്ലറാണ്. ചിത്രത്തിന്റെ കഥയെക്കുറിച്ച് സസ്‌പെന്‍സ് നിലനിര്‍ത്തേണ്ടതുണ്ട്. അതിനാല്‍ തന്നെ അതിനെക്കുറിച്ചൊന്നും ഇപ്പോള്‍ പറയാനാവില്ല. ഞാന്‍ ശ്രീദേവിയുടെ വലിയൊരു ആരാധകനാണ്. ഞാന്‍ അവരെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തിയാണ്, പ്രശാന്ത് പറഞ്ഞു.

ബോണി കപൂറില്‍ നിന്നും വക്കീല്‍ നോട്ടീസ് ലഭിച്ച വിവരം സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ''ബോണി കപൂര്‍ ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളതിനെ അഭിമുഖീകരിക്കാന്‍ തയ്യാറാണ്. എന്റെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറാണ്. ശ്രീദേവി എന്നത് ഒരു കോമണ്‍ നെയിം ആണെന്നും നായികയാവുന്ന ഒരു കഥാപാത്രമാണ് എന്റേതെന്നും ഞാന്‍ ബോണി കപൂറിനോട് പറഞ്ഞിട്ടുണ്ട്. എന്തായാലും പ്രശ്‌നത്തെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനം,'' പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.

അതേസമയം, സിനിമയുടെ ടീസര്‍ പുറത്തു വന്നപ്പോള്‍ മുതല്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ അനുകൂലവും പ്രതികൂലവുമായ നിരവധിയേറെ പ്രതികരണങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഒരു ഇതിഹാസതാരത്തിന്റെ ജീവിതത്തിന്റെ ഏറ്റവും ദുരന്തപരമായ അനുകരണം എന്ന രീതിയിലൊക്കെയുള്ള നെഗറ്റീവ് കമന്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നതിലേറെയും. ലൈക്കുകളേക്കാള്‍ ഡിസ്ലൈക്കുകള്‍ ആണ് ടീസറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇപ്പോഴും ലണ്ടനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (3 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends