Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാനും രജ്പുതാണ്, എന്നെ തൊട്ടാല്‍ നിങ്ങളെ ഓരോരുത്തരെയായി ഞാന്‍ നശിപ്പിക്കും; മറ്റുള്ളവര്‍ ഭയക്കുന്ന കര്‍ണ്ണിസേനയെ വിറപ്പിച്ച് നടി കങ്കണ

18 JANUARY 2019 05:50 PM IST
മലയാളി വാര്‍ത്ത

തുടക്കം മുതല്‍ വിവാദങ്ങളും എന്നാല്‍ ആകാംഷ നിറച്ച ആരാധകര്‍ കാത്തിരിക്കുകയും ചെയ്യുന്ന ചിത്രമാണ് കങ്കണ റണാവത്ത് നായികയാകുന്ന മണികര്‍ണ്ണിക. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി വീരമൃത്യു വരിച്ച റാണി ലക്ഷ്മി ഭായിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം. എന്നാല്‍ ചിത്രത്തിനെതിരെ കര്‍ണ്ണിസേന രംഗത്തെത്തിയതോടെ ഇവര്‍ക്ക് ചുട്ടമറുപടി നല്‍കി കങ്കണ തന്നെ എത്തിയിരിക്കുകയാണ്.

ഹിന്ദു സംഘടനയായ കര്‍ണിസേനയുടെ ഭീഷണിയ്ക്ക് മറുപടിയുമായി നടി കങ്കണ റണാവത്ത്. കങ്കണയുടെ പുതിയ ചിത്രമായ 'മണികര്‍ണിക: ദി ക്യൂന്‍ ഓഫ് ഝാന്‍സി' എന്ന ചിത്രത്തിന്റെ പ്രിവ്യൂ തങ്ങളെ കാണിക്കാതെ പ്രദര്‍ശനത്തിന് അനുവദിക്കില്ല, അല്ലാത്ത പക്ഷെ തിയേറ്ററുകള്‍ തല്ലിപ്പൊട്ടിക്കും എന്ന് കര്‍ണിസേന ദേശീയ തലവന്‍ സുഖ്ദേവ് സിങ് ഷെഖാവത് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് കങ്കണ രങ്കത്തെത്തിയിരിക്കുന്നത്.

'നാല് ചരിത്രകാരന്മാര്‍ കണ്ട് വിലയിരുത്തിയതിന് ശേഷമാണ് മണികര്‍ണ്ണികയ്ക്ക് സെന്‍സര്‍ ബോര്‍ഡ് യു സര്‍ട്ടിഫിക്കറ്റ് തന്നത്. കര്‍ണിസേനയെ ഈ വിഷയം അറിയിച്ചതാണ്, എന്നാല്‍ അവര്‍ തുടര്‍ച്ചയായി ഉപദ്രവിച്ചുകൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കാന്‍ ഭാവമില്ലെങ്കില്‍ അവരുടെ അറിവിലേക്കായി ഒന്നേ പറയാനുള്ളൂ, ഞാനും ഒരു രജ്പുതാണ്, അവരെ ഓരോരുത്തരേയും ഞാന്‍ നശിപ്പിച്ചു കളയും,' ചിത്രത്തിന്റെ സംവിധായിക കൂടിയായ കങ്കണ പറയുന്നു.

ചിത്രത്തില്‍ റാണി ലക്ഷ്മി ഭായിയും ബ്രിട്ടീഷ് ഉദ്യോഗസ്ഥനും തമ്മില്‍ ബന്ധമുള്ളതായി കാണിക്കുന്നതായി സംശയിക്കുന്നു എന്ന് ആരോപിച്ചാണ് കര്‍ണി സേനയുടെ പ്രതിഷേധം. റിലീസിന് മുമ്പായി തങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്നും അല്ലാത്ത പക്ഷം സഞ്ജയ് ലീല ബന്‍സാലി ചിത്രം 'പത്മാവതി'ന്റെ അവസ്ഥയാകും മണികര്‍ണ്ണികയ്ക്കും എന്നാണ് കര്‍ണ്ണിസേനയുടെ ഭീഷണി. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

ചിത്രത്തില്‍ മനഃപൂര്‍വ്വം ചില ഇക്കിളിപ്പെടുത്തുന്ന രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് തങ്ങളുടെ സ്വാതന്ത്ര്യത്തെ ഉപയോഗപ്പെടുത്താന്‍ പല സിനിമാക്കാരും ശ്രമിക്കുന്നത് കണ്ടിട്ടുണ്ട്. അത്തരം അസംബന്ധങ്ങള്‍ ഞങ്ങള്‍ക്ക് ക്ഷമിക്കാന്‍ സാധിക്കില്ല, കര്‍ണിസേനയുടെ ദേശീയ തലവന്‍ സുഖ്‌ദേവ് സിങ് ഷെഖാവത് പറയുന്നു.

ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ പത്മാവത് എന്ന ചിത്രം റാണി പത്മിനിയെ അപകീര്‍ത്തിപ്പെടുത്തുകയും രജപുത്ര സമുദായത്തിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുകയും ചെയ്യുന്നതാണെന്ന ആരോപണവുമായി കര്‍ണി സേന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. തിയേറ്ററുകള്‍ തകര്‍ക്കുകയും കത്തിക്കുകയും വരെ ചെയ്യുകയും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. എന്നാല്‍ വിവാദങ്ങള്‍ക്കൊടുവില്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍, പത്മാവത് രജപുത്ര വംശത്തിന്റെ പ്രൗഢി ഉയര്‍ത്തുന്നുവെന്ന് പറഞ്ഞ് പ്രതിഷേധങ്ങള്‍ പിന്‍വലിയ്ക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (2 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (2 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (2 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (2 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (2 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (2 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (2 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (2 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (2 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (2 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (3 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (3 hours ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (3 hours ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (3 hours ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (5 hours ago)

Malayali Vartha Recommends