ശ്രീനിച്ചേട്ടനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്സിജന്‍ ട്യൂബ് മാറ്റി... ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്; അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്.... നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ നിലയില്‍ പുരോഗതി

ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെയാണ് ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്രീനിവാസന് നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്സിജന്‍ ട്യൂബ് മാറ്റിയെന്നും തങ്ങളോട് സംസാരിച്ചെന്നും സംവിധായകന്‍ സ്റ്റാജന്‍ അറിയിച്ചു. കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വച്ചാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. രാവിലെ ഡബ്ബിംഗിനായി ലാല്‍ മീഡിയയില്‍ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാറില്‍നിന്ന് ഇറങ്ങിയില്ല. അതേ വാഹനത്തില്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങുകയായിരുന്നു. ഐസിസിയു (ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റ്)വിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്.
സ്റ്റാജന്റെ വാക്കുകളിലൂടെ...
ശ്രീനിച്ചേട്ടനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതു കൊണ്ടു സപ്പോര്‍ട്ട് ചെയ്തിരുന്ന ഓക്സിജന്‍ ട്യൂബ് മാറ്റി.24 മണിക്കൂര്‍ ഒബ്‌സര്‍വഷന്‍ തുടരും.
ശ്രീനിച്ചേട്ടന്‍ ഇന്ന് വിമലടീച്ചരോടും ഞങ്ങളോടും സംസാരിച്ചു, തമാശകള്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്. അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്.
സന്ദര്‍ശകര്‍ക്ക് നിയന്ത്രണമുണ്ട്..
കൂടെനിന്ന എല്ലാവര്‍ക്കും നന്ദി..
https://www.facebook.com/Malayalivartha

























