വിധി വില്ലനായപ്പോൾ രക്ഷകനായി സന്തോഷ് പണ്ഡിറ്റ്... ഒറ്റമുറി വീട്ടില്‍ നിന്ന് രാജ്യന്തര നേട്ടങ്ങള്‍ നേടിയ ദ്യുതിയുടെ ഒളിംപിക്‌സ് സ്വപ്നങ്ങൾക്ക് ചിറകേകി സന്തോഷ് പണ്ഡിറ്റ്; ചാക്ക് നിറയെ കെട്ടിപ്പൂട്ടിയ സമ്മാനങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദ്യുതിയുടെ സ്വപ്നം യാഥാര്‍ഥ്യമായാല്‍ കേരളത്തിനും അഭിമാനേട്ടമാണ്. എന്നാല്‍ ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സാമ്ബത്തികമില്ല. പരിശീലനത്തിന് പോകാന്‍ സാധിക്കാതെയായി. മരപ്പണിചെയ്താണ് അച്ഛന്‍ കുടുംബം പുലര്‍ത്തുന്നത്, മകളുടെ സ്വപ്നത്തിനൊപ്പം ഈ അച്ഛനമ്മമാര്‍ക്ക് പറക്കാന്‍ കഴിയുന്നില്ല. ഇതുവരെ മകളുടെ വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്‍കി ചെറിയ രീതിയില്‍ സഹായം ചെയ്തിരുന്നു. എന്നാല്‍ ഒളിംപിക്‌സ് പോലെയൊരു സ്വപ്നത്തിലേക്ക് മകളെ എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. നിറകണ്ണുകളോടെ ആ മകള്‍ തന്റെ സ്വപ്‌നങ്ങള്‍ക്ക് സ്വന്തം വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ ആ വിഷമം അയല്‍വാസികളിലൊരാള്‍ സന്തോഷ്പണ്ഡിറ്റിനെ അറിയിച്ചതോടെയാണ് ദ്രുതിയെ കാണാൻ സന്തോഷ് പണ്ഡിറ്റ് എത്തിയത്.ഒളിംപിക്‌സ് എന്ന മോഹത്തിലേക്ക് ദ്യുതിയെ എത്തിക്കാന്‍ ഇനിയും സഹായം ചെയ്യുമെന്ന് സന്തോഷ്പണ്ഡിറ്റ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
സൈക്കിളിങ്ങ്, നീന്തല്‍, ട്രയത്ത്ലോണ്‍ തുടങ്ങിയ ഇനങ്ങളിലാണ് ദ്യുതിയുടെ നേട്ടം. പോത്തന്‍കോട്ടെ ഒറ്റമുറി വീടിന്റെ മൂലയില്‍ കെട്ടിവെച്ചിരിക്കുന്ന പഴകിയ ചാക്കില്‍ നിറയെ ദ്യുതിയ്ക്ക് ലഭിച്ച സമ്മാനങ്ങളാണ്. ട്രയത്ത്ലോണില്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുകയെന്നതാണ് ദ്യുതിയുടെ വലിയ സ്വപ്നം. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലകന്‍, പരിശീലനത്തിന് പുതിയ സൈക്കിളും ആവശ്യമാണ്. ഈ ആവശ്യങ്ങള്‍ക്കായി സന്തോഷ്പണ്ഡിറ്റ് സഹായം നല്‍കി.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റിലൂടെ...
ഇന്നലെ എന്റെ ഫേസ് ബുക്കില് Dhyuthy എന്ന കുട്ടി ചെറിയൊരു സഹായം ചോദിച്ചു വിവരങ്ങള് നല്കിയിരുന്നു… കോഴിക്കോട് നിന്നും കാര്യങ്ങള് നേരില് മനസ്സിലാക്കുവാനായ് ഞാനിന്ന് തിരുവനന്തപുരത്തെത്തി…cycling, swimming , running (triathlon) അടക്കം വിവിധ sports items ല് state, national level നിരവധി പുരസ്കാരങ്ങള് നേടിയിട്ടുണ്ട്… ഇപ്പോള് Olympics പന്കെടുക്കണമെന്ന മോഹവുമായാണ് എന്നെ സമീപിച്ചത്…. ദ്യുതിക്ക് നല്ല പോഷകാഹാരം, നല്ലൊരു പരിശീലക൯, പലിശീലനത്തിന് പുതിയ സൈക്കിളടക്കം പല ആവശ്യങ്ങളും ഉണ്ട്.. കാര്യങ്ങള് നേരില് അവരുടെ വീട്ടില് പോയി മനസ്സിലാക്കിയ ഞാ൯ ആ കുട്ടിക്ക് ഒരു കുഞ്ഞു സഹായങ്ങള് ചെയ്തു… ഭാവിയിലും ചില സഹായങ്ങള് ചെയ്യുവാ൯ ശ്രമിക്കും… (ആ കുട്ടിയുടെ കഴിവ് മനസ്സിലാക്കാന്‍ ഒരു വിവരണത്തിന്റെ ആവശ്യം ഇല്ല,,,,, ആ മേശപ്പുറത്തിരിക്കുന്ന ട്രോഫികളും പതക്കങ്ങളും കണ്ടാല്‍ മനസ്സിലാവും,,,,, നന്ദി ജോസ് ജീ, ഷൈലജ sister, മനോജ് ബ്രോ...
https://www.facebook.com/Malayalivartha

























