ഒരു കുഞ്ഞിന്റെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രം; പേരന്‍പിനെക്കുറിച്ച് വാപ്പയുടെ ചാലു

പ്രേക്ഷകര്‍ ഏറെ നാളായി പ്രതീക്ഷകളോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ 'പേരന്‍പ്' തിയേറ്ററുകളിലെത്തി. പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നുമെല്ലാം മികച്ച പ്രതികരണം നേടി ചിത്രം മുന്നേറി കൊണ്ടിരിക്കുകയാണ്. അതിനൊപ്പം തന്നെ വാപ്പച്ചിയുടെ 'പേരന്‍പി'നെ പ്രകീര്‍ത്തിച്ച് മുന്നോട്ടു വന്നിരിക്കുകയാണ് മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍. ഒരു കുട്ടിയുടെ കൗതുകത്തോടെ വാപ്പച്ചി ചെയ്ത ചിത്രമാണ് 'പേരന്‍പ്' എന്നാണ് ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. സിനിമയെന്ന കലയോടുള്ള മമ്മൂട്ടിയുടെ ഒരിക്കലും അടങ്ങാത്ത ആഗ്രഹത്തെയും പാഷനെയും അഭിനന്ദിക്കുന്നുമുണ്ട് വാപ്പച്ചിയുടെ പ്രിയപ്പെട്ട ചാലു.
2002ല്‍ പുറത്തിറങ്ങിയ 'കാര്‍മേഘം' എന്ന ചിത്രത്തിനു ശേഷം പതിനാറു വര്‍ഷങ്ങള്‍ കൂടി മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. റോട്ടര്‍ഡാം ഫെസ്റ്റിവലില്‍ പ്രീമിയര്‍ ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ തന്നെ ചിത്രത്തിനും റാമിനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. പിന്നീട് ഷാങ്ഘായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റിവലിലും, ഗോവാ രാജ്യാന്തര ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷമായ ശാരീരിക-മാനസിക അവസ്ഥയുള്ള പാപ്പ (സാധന)യും ടാക്‌സി ഡ്രൈവറായ അമുദന്‍ എന്ന അവളുടെ അപ്പ (മമ്മൂട്ടി)യും തമ്മിലുള്ള വൈകാരിക ബന്ധമാണ് സിനിമയുടെ പ്രമേയം. അപ്രതീക്ഷിതമായി തന്നേയും മകളേയും ഉപേക്ഷിച്ച് ഭാര്യ മറ്റൊരു പുരുഷനൊപ്പം ജീവിക്കാന്‍ തീരുമാനിക്കുന്നതോടെ, പാപ്പയുടെ അപ്പയും അമ്മയുമെല്ലാമായി മാറുകയാണ് അമുദന്‍. എന്നാല്‍ കൗമാരത്തിലേക്ക് കാലെടുത്തു വയ്ക്കുന്നതോടെ പാപ്പയ്ക്ക് അമ്മ കൂടെയില്ലാത്തതിന്റെ വിഷമതകള്‍ അറിയേണ്ടി വരികയും പിന്നീട് ഇരുവരും കടന്നു പോകുന്ന ജീവിത സങ്കീര്‍ണതകളിലൂടെയുമാണ് കഥ വികസിക്കുന്നത്. ട്രാന്‍സ് നടി ്ജലി അമീറും ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
https://www.facebook.com/Malayalivartha

























