ഒരു രാത്രി കൂടെ കിടക്കാന്‍ നടിക്ക് വിലയിട്ടത് ഒരു കോടി രൂപ; വായടപ്പിച്ച് നടിയുടെ പ്രതികരണം

സോഷ്യല്‍ മീഡിയയിലെ മനോരോഗികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത് നടിമാരാണ്. തങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ പോസ്റ്റ് ചെയ്താല്‍ മോശം കമന്റുകളാല്‍ അപമാനിക്കപ്പെടുന്നത് സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. അസഭ്യങ്ങളും അശ്ലീല പരിഹാസങ്ങളും കേള്‍ക്കേണ്ടി വന്നിരിക്കുന്നത് നിരവധി നടിമാര്‍ക്കാണ്. തങ്ങളെ അപമാനിക്കുന്നവര്‍ക്ക് അതേയിടത്തില്‍ തന്നെ മറുപടി കൊടുത്ത് വായടിപ്പിക്കുന്നവരും, നിയമനടപടി സ്വീകരിച്ച് 'ഞരമ്പ് രോഗികള്‍ക്ക്' തിരിച്ചടി കൊടുക്കുന്നവരുമുണ്ട്. എന്തു തന്നെയായാലും ചലച്ചിത്ര താരങ്ങളെ അപമാനിക്കുന്ന പ്രവണതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ യാതൊരു കുറവും വന്നിട്ടില്ല. അതിന്റെ ഏറ്റവും പുതിയ ഇരയാണ് നടി സാക്ഷി ചൗധരി.
സാക്ഷി ട്വിറ്റരില്‍ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകള്‍ക്ക് താഴെയാണ് അശ്ലീല കമന്റുകള്‍ നിരന്നത്. നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ ചിത്രങ്ങളും വീഡിയോസും കണ്ടതിനുശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇന്‍ബോക്സില്‍ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണ്. ഞാന്‍ വില്‍പ്പനയ്ക്കുള്ളതല്ല എന്നാണ് സാക്ഷി ഈ വിഷയത്തെ കുറിച്ച് പറയുന്നത്. തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ മാഗ്നെറ്റ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി ഉപദേശിക്കുന്നുണ്ട്.
ഡറാഡൂണ്‍ സ്വദേശിയായ സാക്ഷിയുടെ സിനിമ അരങ്ങേറ്റം 2013 ല്‍ പൊട്ടുഗാഡു എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് തെലുഗ് ചിത്രം തന്നെയായ സെല്‍ഫി രാജയില്‍ വേഷമിട്ടു. വിനയ്യുടെ ജോടിയായ ആയിരത്തില്‍ ഇരുവര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള സാക്ഷിയുടെ പുതിയ ചിത്രമാണ് മാഗ്നറ്റ്.
https://www.facebook.com/Malayalivartha

























