ബാലയുടെ കല്യാണം കഴിഞ്ഞപ്പോൾ തകർന്നു പോയി, താരത്തിന്റെ കടുത്ത ആരാധികയായ പ്രതീക്ഷ തകർപ്പൻ കോമഡിയിൽ ബാലയെ കൺകുളിർക്കെ കണ്ടുവെന്ന് വെളിപ്പെടുത്തിയപ്പോൾ...

ക്രൂരയായ വില്ലത്തിയുടെ റോളിലൂടെ മലയാളി സീരിയൽ പ്രേക്ഷകരുടെ 'ബ്ലാക്ക് ലിസ്റ്റിൽ' ഇടം നേടിയ നടിയാണ് പ്രതീക്ഷ ജി പ്രതീപ്. കസ്തൂരിമാൻ എന്ന സീരിയലിലെ ശിവാനി എന്ന ഒരൊറ്റ കഥാപാത്രം മതി പ്രതീക്ഷയെ മലയാളി പ്രേക്ഷകർക്ക് തിരിച്ചറിയാൻ. ചെയ്യുന്നത് കാരുണ്യം തൊട്ടുതെറിക്കാത്ത പക്കാ വില്ലത്തി റോൾ ആയത് കൊണ്ട് തന്നെ പ്രതീക്ഷയെപ്പറ്റി അത്ര നല്ല പ്രതീക്ഷയൊന്നുമല്ല പ്രേക്ഷകർക്ക് ഉള്ളത്. എന്നാൽ അഭിനയം ഒക്കെ കാമറയ്ക്ക് മുന്നിലാണെന്ന് ചാനൽ പരിപാടിയിലൂടെ പ്രേക്ഷകരുടെ തെറ്റിദ്ധാരണ തിരുത്തി മാറ്റി പറയിപ്പിച്ചിരിക്കുകയാണ് പ്രതീക്ഷ.
റിമി ടോമി അവതാരകയാകുന്ന ഒന്നും ഒന്നും മൂന്നിന്റെ 24–ാം എപ്പിസോഡിൽ അതിഥികളായെത്തിയത് സീരിയൽ രംഗത്തെ മിന്നും താരങ്ങളായ റബേക്കയും, പ്രതീക്ഷയുമായിരുന്നു. ഭാവി വരനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഇരുവരും പരിപാടിയിൽ പങ്കുവച്ചു. റിമിയുടെ ചോദ്യത്തിനു പ്രത്യേകിച്ചു സങ്കല്‍പങ്ങളൊന്നുമില്ലെന്നായിരുന്നു പ്രതീക്ഷയുടെ മറുപടി. എന്നാൽ പ്രതീക്ഷയുടെ സങ്കല്‍പത്തിലുള്ള വ്യക്തിയെ റബേക്ക വെളിപ്പെടുത്തി. സിനിമാതാരം ബാലയാണെങ്കിൽ പ്രതീക്ഷയ്ക്ക് അത്രയും സന്തോഷം എന്നായിരുന്നു റബേക്ക പറഞ്ഞത്. ഇത് കേട്ടതും റിമി അതിശയിക്കുകയും ദൈവമേ എന്നു വിളിക്കുകയും ചെയതു.
‘‘പണ്ടു മുതലേ ബാലയുടെ ആരാധികയാണ്. പത്തനംത്തിട്ടയാണ് എന്റെ സ്ഥലം, പത്താം ക്ലാസിൽ പഠിക്കുമ്പോൾ അവിടെ ഒരു ഉദ്ഘാടനത്തിന് അദ്ദേഹം വന്നിരുന്നു. ഞാൻ ഇത് അറിഞ്ഞില്ല. അപ്രതീക്ഷതമായി എന്റെ ഇഷ്ടതാരം അവിടെ നിൽക്കുന്നുതാണ് കാണുന്നത്’’ പ്രതീക്ഷ പറഞ്ഞു. അന്ന് ഒരുപാട് പണിപ്പെട്ട് പ്രതീക്ഷ ബാലയുടെ ഓട്ടോഗ്രാഫ് സ്വന്തമാക്കി. ഇതെല്ലാം വെളിപ്പെടുത്തുമ്പോൾ പ്രതീക്ഷയുടെ കണ്ണുകളിലെ തിളക്കം കണ്ടോ എന്നായിരുന്നു റബേക്കയുടെ പ്രതികരണം. ‘ബാലയുടെ കല്യാണം കഴിഞ്ഞപ്പോൾ തകർന്നു പോയി അല്ലേ’ എന്നായിരുന്നു റിമിയുടെ അടുത്ത ചോദ്യം. തനിക്ക് ബാലയോട് ആരാധനയായിരുന്നു എന്നു പ്രതീക്ഷ മറുപടി നൽകി. പിന്നീടു തകർപ്പൻ കോമഡിയുടെ ഭാഗമായപ്പോൾ ബാലയെ കണ്ണു നിറയെ കണ്ടുവെന്നും താരം വ്യക്തമാക്കി. ‘‘ഇത്രയുമധികം ആരാധിക്കുന്ന ഒരാളുണ്ടെന്നു ബാല അറിയുന്നുണ്ടാവില്ല. ഈ പ്രോഗ്രാം കഴിഞ്ഞാൽ ഇങ്ങനെ ഒരാളുണ്ടെന്നു ബാലയെ വിളിച്ചറിയിച്ചിരിക്കുമെന്ന് റിമിയും കമ്മന്റ് ചെയ്യുന്നു.
റബേക്കയുടെ സങ്കല്‍പം എന്താണെന്നു പ്രതീക്ഷയോടാണു ചോദിച്ചത്. സങ്കല്പം ഞാൻ പറയണോ എന്നു ചോദിച്ചശേഷം റബേക്കയ്ക്ക് ‘ഒരാളുണ്ട്’ എന്നു പ്രതീക്ഷ പറഞ്ഞു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും അങ്ങനെ ഒരാളുണ്ടെന്നു റബേക്ക സമ്മതിക്കുകയും ചെയ്തു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുഞ്ഞിക്കൂനനില്‍ റബേക്ക അഭിനയിച്ചത്. അതിന് ശേഷം തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ സഹോദരന്റെ മകളായി വേഷമിട്ടു. പിന്നീട് പ്ലസ് ടു കഴിഞ്ഞാണ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. മിഴി രണ്ടിലും, നീര്‍മാതളം എന്നീ സീരിയലുകള്‍ ചെയ്തു. ഇപ്പോൾ കസ്തൂരിമാനിലെ പ്രിയപ്പെട്ട കാവ്യയായി യാത്ര തുടരുകയാണ്.
https://www.facebook.com/Malayalivartha

























