മിര്‍ച്ചിക്കായി പ്രഭാസും അനുഷ്‌കയും ജപ്പാനിലേക്ക്

2013ല്‍ പുറത്തിറങ്ങിയ മിര്‍ച്ചി ജപ്പാനിലും റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മാര്‍ച്ച് രണ്ടിനാണ് ചിത്രം ജപ്പാനില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രമോഷനുവേണ്ടി പ്രഭാസും അനുഷ്‌കയും ജപ്പാനിലേക്ക് പോകുന്നു. 2013 ല്‍ റിലീസ് ചെയ്ത സിനിമയ്ക്ക് ഇന്ത്യയില്‍ നിന്നും ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.
കൊരട്ടാല ശിവയുടെ ആദ്യ സിനിമയായിരുന്നു ഇത്. പ്രഭാസും അനുഷ്‌കയും ഒരുമിച്ച സിനിമകളില്‍ എക്കാലത്തെയും മികച്ചതെന്ന് വിലയിരുത്തിയ സിനിമ കൂടിയായിരുന്നു ഇത്.ബാഹുബലിയിലൂടെ പ്രഭാസിന്റെ കരിയറും ജീവിതവും മാറി മറിഞ്ഞിരുന്നു. ഇന്ത്യയില്‍ മാത്രമല്ല വിദേശ രാജ്യങ്ങളില്‍ നിന്നും സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

ബോക്‌സോഫീസിലെ പല റെക്കോര്‍ഡുകളേയും തകര്‍ത്താണ് ചിത്രം കുതിച്ചത്.പ്രഭാസിനും അനുഷ്‌ക്കയ്ക്കും ജപ്പാനിലുള്ള സ്വീകാര്യത കണക്കിലെടുത്താണ് മിര്‍ച്ചിയും എത്തുന്നത്.

https://www.facebook.com/Malayalivartha























