ലെന യോഗയിലേക്ക്

തടി കുറയ്ക്കാന്‍ ലെനയും യോഗയിലേക്ക്. യോഗയും നടത്തവും ഇല്ലാതെ തടികുറയില്ലെന്നും താരം പറഞ്ഞു. പരമ്പരാഗ രീതികള്‍ പിന്തുടരാതെ എന്റേതായ വ്യായാമ മുറകള്‍ ശീലിക്കുന്നയാളാണ് ഞാന്‍. ഷൂട്ടിംഗിന്റെ തിരക്ക് കാരണം പലപ്പോഴും കൃത്യമായി ജിമ്മില്‍ പോകാന്‍ കഴിയില്ല. എന്നാല്‍ തന്റെ വ്യാമമുറകള്‍ സമയത്തിനനുസരിച്ച് ചെയ്യാമെന്നും താരം പറഞ്ഞു. ആഹാരം നല്ലപോലെ കഴിക്കുന്ന എനിക്ക് ഡയറ്റൊന്നും നിയന്ത്രിക്കാന്‍ പറ്റില്ല. എന്നാല്‍ ഇനി അത് കൂടി നോക്കണമെന്നും ലെന പറഞ്ഞു.
കഴിഞ്ഞ തവണത്തെ കൊച്ചി ഫാഷന്‍ ഷോയില്‍ ചുവട് വെച്ചെങ്കിലും അത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ലെന വ്യക്തമാക്കി. ഫാഷന്‍ ഷോകളെ കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടായിരുന്നു പങ്കെടുത്തതോടെ അതൊക്കെ മാറി. കെ.വി ആനന്ദിന്റെ ധനുഷ് ചിത്രമായ അനേഗനില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ അനുഭവമായി. ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് അണിയറപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചെന്നും താരം പറഞ്ഞു. തമിഴ് അത്ര വശമില്ലാത്ത ഭാഷയായിരുന്നു. എങ്ങനെയൊക്കെയോ തട്ടിമുട്ടി ഡയലോഗ് പഠിച്ചു പറഞ്ഞു. അത് ഇഷ്ടപ്പെട്ട സംവിധായകന്‍ എന്നോട് ഡബ്ബ് ചെയ്യാന്‍ ആവശ്യപ്പെട്ടു.
വിക്രമാദിത്യനില്‍ 25 വയസ് മുതല്‍ 50 വയസ് വരെയുള്ള ഒരു സ്ത്രീയുടെ ജീവിതം മേക്കപ്പില്ലാതെ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയ വെല്ലുവിളിയായിരുന്നു. എന്ന് നിന്റെ മൊയ്ദീനിലും ചലഞ്ചിംഗായ വേഷമാണ്. കോഴിക്കോട്ട് ജീവിച്ചിരുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആലിഫ് എന്ന സിനിമയില്‍ ഉപയോഗിച്ച ഭാഷ തന്നെയാണ് മൊയ്ദീനിലും. ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha