തൃഷയെപ്പോലെ, കാശുള്ള കാമുകനെ കെട്ടണം

കെട്ടുവാണേ തൃഷയെപ്പോലെ കാശുള്ള കാമുകനെ കെട്ടണം. വിവാഹക്കാര്യം ട്വീറ്റ് ചെയ്ത തൃഷയ്ക്ക് കാമുകനും നിര്‍മാതാവുമായ വരുണ്‍ നല്‍കിയത് ഏഴ് കോടിയുടെ കാര്‍. ഏതു പെണ്ണും കൊതിച്ചു പോകുന്ന ജെറ്റ് ബ്ലാക്ക് കളര്‍ റോള്‌സ് റോയ്‌സ് ഫാന്റം കാര്‍. ചെന്നൈയിലെ അറിയപ്പെടുന്ന യുവ ബിസിനസുകാരനും സിനിമാ നിര്‍മാതാവുമാണ് വരുണ്‍ മനിയന്‍. വിവാഹ നിശ്ചയത്തിന് തന്നെ ഇത്രയും വിലപിടിപ്പിള്ള സമ്മാനം നല്‍കുന്നത് തൃഷ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്താനാണെന്ന് വരുണ്‍ സുഹൃത്തുക്കളോട് പറഞ്ഞു.
പൃഥ്വിരാജ് നായകനായ കാവിയ തലൈവന്‍, ദുല്‍ഖര്‍ നായകനായെത്തിയ വായ് മൂടി പേസുവതും എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത് വരുണ്‍ മാനേജിങ് ഡയറക്ടറായ റാഡിയന്‍സ് മീഡിയ ഗ്രൂപ്പ് ആണ്. മറ്റൊരു കമ്പനിയായ റാഡിയന്‍സ് റിയാല്‍റ്റി ഡെവലപ്പേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ എംഡി കൂടിയാണ് വരുണ്‍. അടുത്ത സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ടുള്ള വിവാഹ നിശ്ചയം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് തൃഷയുടെയും വരുണിന്റെയും കുടുംബാംഗങ്ങള്‍. ജനുവരി 23നാണ് വിവാഹ നിശ്ചയം.
ഏറെക്കാലത്തെ പ്രണയത്തിനുശേഷമാണ് തൃഷ വരുണുമായുള്ള വിവാഹത്തന് സമ്മതം മൂളിയത്. തമിഴ് സിനിമകളിലെ നിറ സാന്നദ്ധ്യമായ തൃഷയുടെ പുതിയ ചിത്രം എന്നെ അറിന്താന്‍ ഉടന്‍ പുറത്തിറങ്ങും. വിവാഹശേഷം സിനിമയില്‍ അഭിനയിക്കുമെന്ന് നടി ആരാധകരെ അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹത്തോടെ നടി സിനിമയോട് വിടപറയാനാണ് സാധ്യതയെന്ന് ഇവരുടെ അടുത്ത സുഹൃത്തക്കള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha