Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതം തിരിച്ച് പിടിക്കാന്‍ കഴിയില്ലെന്ന് തോന്നിച്ച നാളുകളിലും ആത്മ വിശ്വാസം രക്ഷിച്ചു

05 JUNE 2019 09:56 PM IST
മലയാളി വാര്‍ത്ത

സുസ്മിത സെന്നിന്റെ ജീവിതത്തില്‍ പ്രതിസന്ധിയിലാക്കിയ ഒരു സംഭവമുണ്ട്. കരിയറില്‍ തിളങ്ങിനിന്ന കാലത്ത് തന്റെ ജീവനെടുക്കാന്‍ വന്ന രോഗത്തോട് പൊരുതി ജയിച്ചവളാണ് സുസ്മിത സെന്‍.

ജീവിതകാലം മുഴുവന്‍ സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നു തോന്നിയ കാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ് സുസ്മിത. മസാന്‍ഡുമായി നടത്തിയ അഭിമുഖത്തിലാണ് സുസ്മിത തന്റെ ജീവിതത്തിലെ മോശം ദിനങ്ങളെ കുറിച്ചും അതിനോട് പോരാടി ജയിച്ചു വന്നതിനെ കുറിച്ചും മനസു തുറന്നത്. ബംഗാളി ചിത്രമായ നിര്‍ബാഗിന്റെ ചിത്രീകരണ വേളയില്‍ 2014ലാണ് സുസ്മിത രോഗബാധിതയാകുന്നതും ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതും. 

വൃക്കകള്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കുന്നില്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ഇത് അവയവങ്ങള്‍ ഓരോന്നിന്റെയും പ്രവര്‍ത്തനം നിലയ്ക്കുന്നതിലേക്ക് കൊണ്ടെത്തിച്ചു. ജീവിക്കണമെങ്കില്‍ എനിക്ക് സ്റ്റിറോയിഡുകളെ ആശ്രയിക്കേണ്ട അവസ്ഥയായി. അതായത് ജീവനോടെ ഇരിക്കണമെങ്കില്‍ ഓരോ എട്ട് മണിക്കൂറിലും ഹൈഡ്രോകോര്‍ട്ടിസോണ്‍ എന്ന സ്റ്റിറോയ്ഡ് എടുക്കേണ്ട അവസ്ഥ. 

എന്നാല്‍ ഈ സ്റ്റീറോയിഡുകളുടെ ഉപയോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ വൈകാതെ കണ്ടു തുടങ്ങിയെന്നും പിന്നീടുള്ള രണ്ട് വര്‍ഷങ്ങള്‍ ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നെന്നും സുസ്മിത ഓര്‍ത്തെടുക്കുന്നു. 

ഞാന്‍ ചികിത്സയ്ക്കായി ലണ്ടനില്‍ പോയി, ജര്‍മനിയില്‍ പോയി... അപ്പോഴെല്ലാം ഡോക്ടര്‍മാര്‍ എനിക്ക് നിര്‍ദ്ദേശിച്ചത് സ്റ്റിറോയിഡുകളെ ആശ്രയിച്ചുള്ള ഒരു ജീവതമാണ്.. സ്റ്റിറോയിഡുകള്‍ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. അതിന്റെ പാര്‍ശ്വഫലങ്ങള്‍ ഞാന്‍ കണ്ടുതുടങ്ങിയിരുന്നു . എനിക്കെന്റെ കണ്ണുകള്‍ തുറക്കാന്‍ സാധിച്ചിരുന്നില്ല. കാരണം അത് വീര്‍ത്തിരുന്നു. എന്റെ കാഴ്ചശക്തി കുറഞ്ഞു തുടങ്ങി... അല്പം ഊര്‍ജം കിട്ടാന്‍ സ്റ്റിറോയിഡുകള്‍ എടുക്കണം ഒരു ദിവസം 60 ഗ്രാം സ്റ്റിറോയിഡുകള്‍ എനിക്ക് എടുക്കണം. വല്ല കോണ്‍ഫറന്‍സോ ഷോയോ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അത് 100 ഗ്രാം വരെ ആകും.

എനിക്ക് തീരെ വയ്യായിരുന്നു..എന്റെ മുടി മൊത്തം കൊഴിഞ്ഞു പോകാന്‍ തുടങ്ങി..മുന്‍ വിശ്വസുന്ദരിയാണ്, നടിയാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ എന്നും സുന്ദരിയാണ്, നടിയാണ്. ഇക്കാരണങ്ങളെല്ലാം കൊണ്ടു തന്നെ എന്നും സുന്ദരിയായിരിക്കണമെന്നായിരുന്നു ചിന്ത. മുടി കൊഴിയുന്നതും മുഖം വീങ്ങി വീര്‍ക്കുന്നതും നിരാശയോടെ കണ്ടുകൊണ്ടിരുന്നു. തീരെ അവശയായി.

ഒന്ന് നിങ്ങള്‍ മനസിലാക്കണം ഇത് വര്‍ക്കൗട്ട് ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന സ്റ്റിറോയ്ഡുകള്‍ അല്ല. ഇത് തീര്‍ത്തും വ്യത്യസ്തമാണ്. ഇതിന്റെ ഉപയോഗം അമിത ഭാരത്തിലെത്തിക്കും നിങ്ങളുടെ അസ്ഥികള്‍ ക്രമേണ ക്ഷയിക്കും, രക്തസമ്മര്‍ദ്ദം കൂടും. എനിക്ക് തീരെ വയ്യാത്ത അവസ്ഥയായി. അന്നു ഞാന്‍ സിംഗിള്‍ മദര്‍ ആയിരുന്നു. എന്നെ അശ്രയിക്കുന്ന രണ്ടുകുഞ്ഞുങ്ങള്‍ എനിക്കുണ്ടായിരുന്നു. എന്റെ ചുറ്റു നടക്കുന്ന ഓരോ കാര്യവും എന്ന ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥയായി. 

എന്നാല്‍ പിന്നീട് ഈ അവസ്ഥയില്‍ നിന്നു തിരിത്തു വരണമെന്ന് ഞാന്‍ മനസ്സിലാക്കി. ഇങ്ങനെ മരിച്ചു പോകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. തിരിച്ചു വരുമെന്ന് ഞാന്‍ ഉറപ്പിച്ചു. യോഗയും എക്‌സര്‍സൈസുമെല്ലാം ആരംഭിച്ചു. എങ്ങനെയും ഈ അവസ്ഥ മറികടക്കണമെന്ന ചിന്തയായിരുന്നു പിന്നീട്. അങ്ങനെ ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി, തന്നെ കുറിച്ച് മറ്റുള്ളവരോട് പറയുകയായിരുന്നു ഉദ്ദേശ്യം. ഒരു രോഗിയായി ഇനി മുന്നോട്ട് പോകില്ലെന്നുറപ്പിച്ചു. ശരീരഭാരം വര്‍ധിക്കുമെന്നും മുടികൊഴിച്ചില്‍ കൂടുമെന്നും ചര്‍മം ചുളിയുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ പിന്നോട്ടു പോകാന്‍ തയ്യാറായിരുന്നില്ല.. പോരാടി. 

എന്നാല്‍ 2016 ഒക്ടോബര്‍ അവസാനത്തോടെ അബുദാബിയില്‍ വച്ച് ഞാന്‍ തലകറങ്ങിവീണു. അന്നത്തെ ടെസ്റ്റുകള്‍ കഴിഞ്ഞ് ഡോക്ടര്‍ പറഞ്ഞത് സ്റ്റീറോയ്ഡുകള്‍ അവസാനിപ്പിക്കണം എന്നായിരുന്നു. കാരണം എന്റെ ശരീരം കോര്‍ട്ടിസോള്‍ ഉത്പാദിപ്പിച്ചു തുടങ്ങിയെന്നായിരുന്നു, തങ്ങളുടെ ഇത്രയും വര്‍ഷത്തെ വൈദ്യശാസ്ത്ര ജീവിതത്തില്‍ ഇത്തരത്തിലുള്ള ഒരു രോഗിക്ക് വീണ്ടും കോര്‍ട്ടിസോള്‍ ഉത്പാദിനം ഉണ്ടാകുന്നത് ആദ്യമായാണെന്ന് അവര്‍ ആശ്ചര്യപ്പെട്ടു. 

സ്റ്റീറോയിഡുകള്‍ നിര്‍ത്തിയാലുണ്ടാകുന്ന വിഡ്രോല്‍ സിംപ്റ്റംസ് ഭീകരമാകുമെന്ന് അവര്‍ പറഞ്ഞു. അന്നു മുതല്‍ ഓഗസ്റ്റ് 2018 വരെ ഏറ്റവും വൃത്തിക്കെട്ട വിഡ്രോവല്‍ സിംപ്റ്റംസിലൂടെയാണ് ഞാന്‍ കടന്നു പോയത്യ .... എല്ലാം പോരാടി തിരിച്ചു വന്നുവെന്നും സുസ്മിത പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (22 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (31 minutes ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (43 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (49 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (56 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (3 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (5 hours ago)

Malayali Vartha Recommends