Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

മാസം നാലര ലക്ഷം സമ്പാദ്യം ഇനി വേണ്ട, തട്ടിപ്പിന് പണികൊടുക്കാൻ ബീന ആന്റണി

13 JULY 2019 05:29 PM IST
മലയാളി വാര്‍ത്ത

തന്റെ അനുവാദം കൂടാതെ ഓൺലൈൻ തട്ടിപ്പിന് ചിത്രമുപയോഗിച്ച സൈറ്റിനെതിരെ പരാതി നൽകാനൊരുങ്ങി നടി ബീന ആന്റണി. താനുമായി ഈ ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും താരം പ്രതികരിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ... ''ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ ദിവസമാണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ഒരു സുഹൃത്ത് വിളിച്ചു പറയുകയായിരുന്നു. തൊട്ടു പിന്നാലെ പലരും വിളിച്ചു. ആദ്യം അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നീട് അതിന്റെ ഗൗരവം മനസ്സിലായി. പരാതി കൊടുക്കണം എന്നാണ് എല്ലാവരും പറഞ്ഞത്. പൊലീസിലുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചപ്പോഴും പരാതി കൊടുക്കുക എന്നതായിരുന്നു നിര്‍ദ്ദേശം''. ബീന പറയുന്നു.

''അന്വേഷിച്ചപ്പോള്‍ അമേരിക്കന്‍ രജിസ്‌ട്രേഷനിലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നതെന്നു മനസ്സിലായി. അഡ്രസ് തിരഞ്ഞെങ്കിലും ബന്ധപ്പെടാനുള്ള മാര്‍ഗങ്ങള്‍ ലഭിച്ചില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. ഇത് തീര്‍ച്ചയായും ആളുകളെ തെറ്റിദ്ധരിപ്പിക്കുമെന്നതിനാല്‍, ഒരു തരത്തിലും പ്രേത്സാഹിപ്പിക്കാനാകില്ല.'' അവര്‍ വ്യക്തമാക്കുന്നു.

'കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍' എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് താരത്തിന്റെ ചിത്രമുപയോഗിച്ച് തട്ടിപ്പ് നടത്തിയത്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ മുഖാന്തിരം വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ട കൊച്ചിയിലെ വീട്ടമ്മയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം. ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും ഈ കഥയെന്നും പരസ്യത്തില്‍ വിവരിക്കുന്നുണ്ട്. ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഓണ്‍ലൈനില്‍ കൂടുതല്‍ വില്‍പന സൃഷ്ടിക്കുന്നതിനും, സബ്സ്‌ക്രിപ്ഷനുകള്‍ നേടുന്നതിനും വേണ്ടി ഡിസൈനര്‍മാരും, ബിസിനസ് സ്ഥാപനങ്ങളും ചേര്‍ന്ന് ഉപയോക്താക്കളെ ആകര്‍ഷിക്കുന്ന യൂസര്‍ ഇന്റര്‍ഫേസുകള്‍ സൃഷ്ടിക്കും. ഈ യൂസര്‍ ഇന്റര്‍ഫേസുകളാണ് ഡാര്‍ക്ക് പാറ്റേണ്‍സ്. അനാവശ്യമായവ പര്‍ച്ചേസ് ചെയ്യാന്‍ ഓണ്‍ലൈനിലെത്തുന്ന ഒരാളെ പ്രേരിപ്പിക്കുന്നതാണ് ഡാര്‍ക്ക് പാറ്റേണ്‍സ്. ഈ തന്ത്രം പൊതുവേ പ്രയോഗിക്കുന്നത് ഇ കൊമേഴ്സ് വെബ്സൈറ്റുകളിലാണ്. എന്റര്‍ടെയ്ന്‍മെന്റ് സൈറ്റുകളിലും ഉപയോഗിച്ചു വരുന്നു. ഷോപ്പിംഗ് സ്റ്റോറുകളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ നമ്മളുടെ ഷോപ്പിംഗ് കാര്‍ട്ടില്‍ നമ്മള്‍ ആവശ്യപ്പെടാതെ തന്നെ പ്രദര്‍ശിപ്പിക്കുന്ന വിവിധ ഇനങ്ങള്‍ ഡാര്‍ക്ക് പാറ്റേണ്‍ തന്ത്രത്തിനുള്ള ഉദാഹരണങ്ങളാണ്.

ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുമ്പോള്‍ പലപ്പോഴും നമ്മളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് പട്ടികയില്‍ കയറിക്കൂടുന്ന സബ്സ്‌ക്രിപ്ഷനുകളുണ്ട്. അത് മ്യൂസിക്ക് ആകാം, സിനിമ ആകാം, ടിവി ഷോ ആകാം അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു പത്രത്തിന്റെയോ മാഗസിന്റെയോ ഇ വേര്‍ഷനാകാം. റദ്ദ് ചെയ്യാനുള്ള നൂലാമാലകള്‍ കാരണം ചിലര്‍ സബ്സ്‌ക്രൈബ് ചെയ്യാറുമുണ്ട്. ഇപ്പോള്‍ 50 പേര്‍ വാങ്ങാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന, ‘ഉടന്‍ വിറ്റു തീരും’ എന്നൊക്കെയുള്ള മുന്നറിയിപ്പ് നല്‍കിയവയായിരിക്കും ഇത്തരം പരസ്യങ്ങള്‍. എന്നാല്‍ വീണ്ടും കുറേ ആഴ്ചകളില്‍ വില്‍പ്പനയ്ക്കു കാണാനാവും ഇത്തരം ഉല്‍പ്പന്നങ്ങള്‍. ഇതാണ് ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ പൊതുവേ കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാളയാർ ആൾക്കൂട്ട കൊലപാതക്കേസിലെ പ്രതി മരിച്ച നിലയിൽ...  (1 minute ago)

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് തുടർച്ചയായ മൂന്നാം ജയം...  (14 minutes ago)

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (29 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (44 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (58 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (1 hour ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (1 hour ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (2 hours ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (9 hours ago)

Malayali Vartha Recommends