ചാറ്റ് ഷോയില്‍ കരീന കപൂറിനെക്കുറിച്ച് സോനം കപൂര്‍ പറഞ്ഞത്?
ബോളിവുഡിന്റെ താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. കരീനയുടെ ബന്ധുവും സുഹൃത്തുമാണ് സോനം കപൂര്‍. കരീനയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സോനം കപൂര്‍. അര്‍ബ്ബാസ് ഖാന്റെ ചാറ്റ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് കരീന കപൂറിനെക്കുറിച്ച് സോനം സംസാരിച്ചത്.
കരീന കപൂറിന് കള്ളപ്പേരില്‍ ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉണ്ടെന്നാണ് സോനം പറയുന്നത്. കരീന സമൂഹമാധ്യമങ്ങളില്‍ ഇല്ലെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത് എന്ന ചോദ്യത്തിനായിരുന്നു സോനത്തിന്റെ തകര്‍പ്പന്‍ മറുപടി. 'കരീന സമൂഹമാധ്യമങ്ങളില്‍ ഉണ്ട്. പക്ഷേ അതൊരു കള്ളപ്പേരിലാണ്' സോനം പറഞ്ഞു.
https://www.facebook.com/Malayalivartha