ഹോട്ടല്‍ ജീവനക്കാരനില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് ഇഷ ഗുപ്ത
ഡിന്നറിനെത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയ ഹോട്ടല്‍ ജീവനക്കാരന് കലക്കന്‍ പണി കൊടുത്ത് ബോളിവുഡ് താരം ഇഷ ഗുപ്ത. ഇയാള്‍ എന്നെ കണ്ണുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുകയാണ്, ആര്‍ക്കെങ്കിലും ഇയാളെ മനസ്സിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം'' എന്ന ആവശ്യമറിയിച്ചാണ് നടി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി നടി വഡിയോ ഷെയര്‍ ചെയ്തത്. ഇഷയുടെ ഇരിപ്പിടത്തില്‍ നിന്ന് അല്പം ദൂരെയാണ് വീഡിയോയില്‍ കാണുന്ന ആള് നില്‍ക്കുന്നത്.
ഇയാള്‍ തന്നെ തുറിച്ചു നോക്കുകയായിരുന്നുവെന്നും താരം പറയുന്നു.''എന്നെപ്പോലുള്ള ഒരാള്‍ക്ക് പൊതുസ്ഥലത്ത് ഇത്തരം അനുഭവങ്ങളുണ്ടാകുകയാണെങ്കില് മറ്റു പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും?
രണ്ട് സുരക്ഷാ ഉദ്യോസ്ഥര്‍ അവിടെ ഉണ്ടായിട്ടു പോലും ഞാന്‍ മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് തനിക്ക് തോന്നിയതെന്നും ഇഷ ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha