Widgets Magazine
21
Aug / 2019
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അരുണ്‍ ചേട്ടന് ഇത് വൈകിയെത്തിയ അംഗീകാരം... തുറന്നുപറച്ചിലുമായി നൂറിൻ ഷെരിഫ്

20 JULY 2019 03:22 PM IST
മലയാളി വാര്‍ത്ത

ഹാപ്പിംഗ് വെഡ്ഡിംഗ് , ചങ്ക്സ്, ഒരു അ‍ഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധായകനാകുന്ന ചിത്രമാണ് 'ധമാക്ക'. സിനിമാ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തിടെയാണ് ഫസ്റ്റ് ലുക്ക് പുറത്ത് വന്നത്. പതിവ് പോലെ തന്റെ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് വലിയ താരം അല്ലെന്ന് ഒമര്‍ ലുലു പറഞ്ഞിരുന്നു. പിന്നാലെ ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ ആണ് തന്റെ നായകനാവുന്നതെന്ന കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ ഒമർ വ്യക്തമാക്കിയത്. മോഹന്‍ലാലിനൊപ്പം ഒളിംപ്യന്‍ അന്തോണി ആദം തുടങ്ങി ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് അരുണ്‍. ഒമര്‍ ലുലുവിനൊപ്പം ഒരു അഡാറ് ലവ് എന്ന ചിത്രത്തിലും അരുണ്‍ അഭിനയിച്ചിരുന്നു.

ഇപ്പോഴിതാ അരുണ്‍ നായകനാവുന്ന കാര്യം പുറത്ത് വന്നതോടെ ആശംസകളുമായി എത്തിയിരിക്കുകയാണ് നടി നൂറിന്‍ ഷെരീഫ്. അഡാറ് ലവില്‍ തിരക്കഥ തിരുത്തിയപ്പോള്‍ അരുണിന്റെ കഥാപാത്രത്തിന്റെ പ്രധാന്യം നഷ്ടപ്പെട്ടതിനെ കുറിച്ചും നൂറിന്‍ സൂചിപ്പിച്ചിരിക്കുകയാണ്. നൂറിന്റെ വാക്കുകൾ ഇങ്ങനെ... ധമാക്കയില്‍ അരുണ്‍ ചേട്ടനാണ് നായകന്‍ എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം . അഡാറ് ലവില്‍ തിരക്കഥ മാറ്റിയപ്പോള്‍ മുന്‍പുണ്ടായിരുന്ന പ്രാധാന്യം അരുണ്‍ ചേട്ടന്റെ കഥാപാത്രത്തിന് കിട്ടാതെ പോയപ്പോള്‍ ഒരുപാട് വിഷമം ഉണ്ടായിരുന്നു.ഇപ്പോള്‍ വൈകിയെത്തിയ ഈ അര്‍ഹതയ്ക്കുള്ള അവസരം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.

അരുൺ ആണ് നായകനെന്ന് പറഞ്ഞപ്പോൾ ആദ്യം നിർമാതാവ് പിന്മാറിയെന്ന് ഫേസ്ബുക്കിലൂടെ ഒമർ ലുലു തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രോ‍ജക്ട് തുടങ്ങിയത് ചങ്ക്‌സ് ടീമിനെ കാസ്റ്റ് ചെയ്തായിരുന്നെങ്കിലും പല കാരണങ്ങളും സാഹചര്യങ്ങളും കൊണ്ട് അത് നടക്കാതെ പോയി. ഒരു കളർഫുൾ കോമഡി എന്റർടെയ്നർ ഒരുക്കുന്നതിനായി അത്യാവശ്യം വലിയ ബജറ്റ് ചിത്രത്തിന് ആവശ്യമായിരുന്നു. അത്രത്തോളം മൂല്യമുള്ള ഒരു താരമല്ല അരുൺ എന്ന കാരണം കൊണ്ട് മുൻപ് നിശ്ചയിച്ചിരുന്ന പ്രൊഡ്യൂസർ പിന്നീട് പിന്മാറുകയുണ്ടായി .ഇതിനു ശേഷം എം.കെ. നാസർ എന്ന പ്രൊഡ്യൂസർ അരുണിനെ നായകനായി ധമാക്ക ചെയ്യാൻ സധൈര്യം മുന്നോട്ട് വന്നു ,അദ്ദേഹത്തിന് ഒമർ നന്ദിയും പറഞ്ഞിരുന്നു.

അരുണിന്റെ ഇത്രവർഷത്തെ അഭിനയ ജീവിതത്തിൽ കൊച്ചുവേഷങ്ങൾ കുറച്ചൊക്കെ ചെയ്‌തെങ്കിലും ,ഈ കാലയളവിൽ ഒരിക്കൽ പോലും ഒരു പ്രധാന നായകവേഷം ചെയ്യാനുള്ള അവസരം അരുണിനെ തേടി എത്തിയിട്ടില്ല .അഡാറ് ലവിൽ അത്തരമൊരു പ്രധാന വേഷമായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പ്രതീക്ഷിക്കാതെ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആ അവസരവും അരുണിൽ നിന്ന് മാറിയകന്നുപോയി. ആ അവസരമാണ് ഒരു നിയോഗം പോലെ അരുണിന് ഇപ്പോൾ കിട്ടിയതെന്ന് താൻ വിശ്വസിക്കുന്നതായും ഒമർ പറഞ്ഞു.


പ്രിയം, ഒളിമ്പ്യന്‍ അന്തോണി ആദം തുടങ്ങിയ സിനിമകളില്‍ ബാലതാരമായെത്തിയ അരുണിനെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഭാവിയില്‍ ഈ താരവും നായകനായി അരങ്ങേറിയേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. സ്പീഡ് ട്രാക്ക്, സൈക്കിള്‍, മുദ്ദുഗൗ തുടങ്ങിയ സിനിമകളിലും അരുണ്‍ വേഷമിട്ടിരുന്നു. എന്നായിരിക്കും താരം നായകനായി അരങ്ങേറുന്നതെന്നായിരുന്നു ആരാധകര്‍ ചോദിച്ചിരുന്നത്.

നേരത്തെ അഡാര്‍ ലവില്‍ നായകനാവാനുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും അന്ന് നഷ്ടമായ അവസരമാണ് ഇപ്പോള്‍ ധമാക്കയിലൂടെ അരുണിനെ തേടിയെത്തിയിട്ടുള്ളത്. ഡോക്ടര്‍ അശ്വതിയെയാണ് അരുണ്‍ ജീവിതസഖിയാക്കിയത്. അരുണിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി അന്ന് തിളങ്ങിയിരുന്ന ബാലതാരങ്ങള്‍ എല്ലാം എത്തിയിരുന്നു. നാളുകള്‍ക്ക് ശേഷമുള്ള പുനസമാഗമം അവര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിവാത്തിനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ സെലിബ്രിറ്റികളെ സംവിധായകരാക്കി പോണ്‍ഹബ്  (5 hours ago)

രക്ഷാബന്ധന്‍ ദിനത്തില്‍ മക്കള്‍ക്കൊപ്പം സണ്ണിലിയോണ്‍...  (5 hours ago)

താരസുന്ദരി ഐശ്വര്യ റായിയുടെ രക്ഷാബന്ധന്‍ ചിത്രങ്ങള്‍...  (6 hours ago)

നീ വെള്ളപ്പൊക്കത്തില്‍ ചത്തില്ലേ...അനു സിത്താരയുടെ കിടിലന്‍ മറുപടി  (6 hours ago)

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യയാണ്; ഇന്ത്യന്‍ നിലപാടിന് പിന്തുണയുമായി അമേരിക്ക  (7 hours ago)

പി. ചിദംബരത്തെ തേടി സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും... ബുധനാഴ്ച സുപ്രീം കോടതി ചിദംബരത്തിന്റെ ഹര്‍ജി പരിഗണിക്കും മുമ്പ് അറസ്റ്റിലേക്ക് കടക്കാനുള്ള നീക്കങ്ങളാണ് സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്നത്  (7 hours ago)

ബസ് കാത്തുനിന്ന യുവതിക്ക് ലിഫ്റ്റ് നല്‍കി കാറിനുള്ളില്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി  (7 hours ago)

തന്റെ രോഗവിവരം വെളിപ്പെടുത്തി ബിഗ് ബി  (7 hours ago)

യദ്യൂരപ്പ മന്ത്രിസഭയില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടത് വിവാദമായതോടെ രാജി വച്ച ലക്ഷ്മണ്‍ സാവദിയും സിസി പാട്ടീലും  (8 hours ago)

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ്; റിമാന്‍ഡില്‍ കഴിയുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം  (8 hours ago)

വിവാദങ്ങളില്‍ കഴമ്പില്ല... കെ.എസ്.ഇ.ബി 131 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി  (9 hours ago)

പീക്ക് സീസണില്‍ കുറഞ്ഞ നിരക്കിൽ വിദേശികൾക്ക് ഇന്ത്യ സന്ദർശിക്കാൻ ഇ-ടൂറിസ്റ്റ് വിസ  (9 hours ago)

കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; ഒരു മൃതദേഹത്തിന്റെ ഭാഗവും കണ്ടെടുത്തു; കാണാതായ എല്ലാവരെയും കണ്ടെത്തുന്നതു വരെ തെരച്ചില്‍ തുടരുമെന്ന് കലക്ടര്‍  (9 hours ago)

ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2020ല്‍ അവസാനിക്കും  (9 hours ago)

സംവരണത്തില്‍ തൊട്ടുള്ള കളിവേണ്ടെന്ന് ആര്‍എസ്എസിനോട് കേന്ദ്രമന്ത്രി രാംദാസ് അതാവാലെ; അനുവദിക്കപ്പെട്ടിരിക്കുന്ന സംവരണത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച വേണമെന്ന ആവശ്യം അനാവശ്യമാണെന്നും കേന്ദ്രമന്ത്രി  (9 hours ago)

Malayali Vartha Recommends