കത്രീന കൈഫിന്റെ പിറന്നാള്‍ ആഘോഷം...
ബോളിവുഡ് താരം കത്രീന കെയ്ഫ് തന്റെ മുപ്പത്തിയാറാം ജന്മദിനം മെക്സിക്കോയില്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ വൈറലാകുന്നു. മെക്സിക്കോയിലെത്തിയ താരം കഴിഞ്ഞദിവസം കളര്‍ഫുള്‍ ബിക്കിനിയിട്ട് പുഞ്ചിരിച്ചു നില്ക്കുന്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഈ ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. ജൂലൈ 16നായിരുന്നു കത്രീനയുടെ ജന്മദിനം. രോഹിത് ഷെട്ടിയുടെ സൂര്യവന്‍ഷിയാണ് കത്രീനയുടെ അടുത്ത സിനിമ. അക്ഷയ് കുമാറാണ് ചിത്രത്തിലെ പ്രധാനകഥാപാത്തെ അവതരിപ്പിക്കുന്നത്. സല്മാന് ഖാന് നായകനായ ഭാരത് ആണ് കത്രീനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
https://www.facebook.com/Malayalivartha