ആടൈയുടെ രംഗങ്ങള്‍ വൈറലാകുന്നു
അമല പോളിനെ നായികയാക്കി രത്നകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആടൈ. നിരവധി വിവാദങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ശേഷം ചിത്രം തിയേറ്ററുകള്‍ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്. ചിത്രത്തിന്റെ പ്രചരണാര്‍ഥം ആടൈയിലെ ഒരു രംഗമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രമാണ് അമല പോള്‍ ചെയ്യുന്നത്. അമല പോളിന്റെ കരിയറില്‍ വലിയ ബ്രേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്ന കഥാപാത്രമാണ് 'കാമിനി'. ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കേറ്റാണ് സെര്‍സര്‍ ബോര്‍ഡ് നല്‍കിയത്. 2.31 മിനിറ്റ് ദൈര്‍ഘ്യമുള്ള 'സ്നീക്ക് പീക്ക്' വീഡിയോ മൂവി ബഫ് ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha