Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

എന്തിനാണ് ഇത്ര അവസരവാദിയായി പെരുമാറുന്നത് ; ഇപ്പോൾ ആസ്ത്മയില്ലേ ? സിഗരറ്റ് വലിച്ച പ്രിയങ്കയുടെ ചിത്രത്തിനെതിരെ രോഷം പൂണ്ട് സൈബർ ലോകം

22 JULY 2019 09:46 AM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ജൂലായ് 18 നായിരുന്നു പ്രശസ്ത ബോളിവുഡ് നടിയും ഫിലിം മേക്കറുമായ പ്രിയങ്ക ചോപ്രയുടെ ജന്മദിനം. വിവാഹശേഷമുളള തന്റെ ആദ്യ ജന്മദിനം ഭർത്താവ് നിക് ജൊനാസിനും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് പ്രിയങ്ക ആഘോഷിച്ചത്.ഫ്‌ളോറിഡയിലെ മിയാമിയില്‍ വെച്ചായിരുന്നു ആഘോഷം. ആരാധകരും സുഹൃത്തുക്കളുമുള്‍പ്പടെ നിരവധി പേരായിരുന്നു താരത്തിന് ആശംസ നേര്‍ന്ന് എത്തിയത്. പ്രിയങ്കയുടെ പിറന്നാൾ ആഘോഷങ്ങളിൽനിന്നുളള ഒരു ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദങ്ങൾക്കിടവെച്ചിരിക്കുകയാണ്. മിയാമിയിൽ ഉല്ലാസബോട്ടിലിരുന്ന് സിഗരറ്റ് വലിക്കുന്ന പ്രിയങ്കയുടെ ചിത്രമാണ് വിമർശനങ്ങൾക്കിടയാക്കിയത്.

 

ഭർത്താവ് നിക് ജൊനാസിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പമിരുന്ന് പ്രിയങ്ക സിഗരറ്റ് വലിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ഇത് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. 2010 ൽ പുകവലി അസഹനീയമാണെന്ന പ്രിയങ്കയുടെ ട്വീറ്റുമായി ചേർത്താണ് ഇത് സോഷ്യൽ മീഡിയയിൽ പലരും പ്രചരിപ്പിച്ചത്. മാത്രമല്ല, കഴിഞ്ഞ വർഷം ആസ്മയെക്കുറിച്ചുളള താരത്തിന്റെ ബോധവത്കരണ ക്യാംപെയിനെയും പലരും വിമർശിക്കുന്നുണ്ട്.

2010ല്‍ പുകവലി എന്തൊരു അസഹനീയമാണെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. തനിക്ക് ആസ്ത്മയുണ്ടെന്നും ആസ്ത്മയുണ്ടെന്നു കണ്ടെത്തുമ്പോള്‍ തനിക്ക് അഞ്ചുവയസ്സായിരുന്നുവെന്നും പ്രിയങ്ക പലയിടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്. തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് ആസ്ത്മയൊന്നും തടസ്സമായില്ലെന്നും നടി വ്യക്തമാക്കിയിരുന്നു .

ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിനെതിരെയും പ്രിയങ്ക രംഗത്തു വന്നിട്ടുണ്ട്. ദീപാവലി പ്രകാശത്തിന്റെയും മധുരപലഹാരങ്ങളുടെയും സ്‌നേഹത്തിന്റെയും ആഘോഷമാകണമെന്നും മാലിന്യവിമുക്തമാകണമെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആസ്തമയ്‌ക്കെതിരെ ബോധവത്ക്കരണം നടത്തിയ താരം സിഗരറ്റ് പുകച്ച് നില്‍ക്കുന്നത് കണ്ടതോടെ ആരാധകരും രോഷാകുലരാവുകയായിരുന്നു.

നടി എന്തിനാണ് അവസരവാദിയായി പെരുമാറുന്നതെന്ന് ചോദിച്ച് ട്രോളുകളും വിമര്‍ശനങ്ങളുമായി സജീവമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി സൈബര്‍ ലോകം. കപടനാട്യക്കാരിയെന്നും പ്രിയങ്കക്കെതിരെ വിമര്‍ശനങ്ങളുണ്ട്. പ്രിയങ്കയുടെ പിറന്നാളിന് ഭർത്താവ് നിക് ജൊനാസ് ഗംഭീര പാർട്ടിയാണ് ഒരുക്കിയത്. ഫ്ലോറിഡയിലെ മിയാമിലെ ആഡംബര റസ്റ്ററന്റിൽ വച്ചായിരുന്നു പ്രിയങ്കയുടെ 37-ാം പിറന്നാൾ ആഘോഷം. പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ നിക് ഷെയർ ചെയ്തിരുന്നു.പ്രിയങ്കയുടെ പിറന്നാൾ വസ്ത്രത്തിന് യോജിച്ച നിറത്തിലുളളതായിരുന്നു കേക്കും. മിയാമിയിലെ പ്രശസ്ത ബേക്കറിയാണ് ചുവപ്പും ഗോൾഡും നിറത്തിലുളള വലിയ ഡിവൈൻ ഡെലീഷ്യസ് കേക്ക് നിർമിച്ചത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (20 minutes ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (39 minutes ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (57 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (3 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (3 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (3 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends