Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

സിനിമാമോഹം തുറന്നുപറഞ്ഞപ്പോൾ രണ്ട് വര്‍ഷം കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്കാൻ പറഞ്ഞു... ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്‌തിയുമാണ് - പൃഥ്വി

22 JULY 2019 03:43 PM IST
മലയാളി വാര്‍ത്ത

ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്‌ക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയില്‍ ഉപേക്ഷിച്ച്‌,​ സിനിമയാണ് എന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോള്‍,​ പോടാ എന്നല്ല,​ നിനക്കതാണ് പാഷനെങ്കില്‍ രണ്ട് വര്‍ഷം നീ കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്ക് എന്നാണ് അമ്മ തന്നോട് പറഞ്ഞതെന്ന് പൃഥ്വി. എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കായി ഹൈബി ഈഡന്‍ എം.പി ഏര്‍പ്പെടുത്തിയ മെറിറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പൃഥി. എറണാകുളം സെന്റ് തെരേസാസ് കോളേജിലായിരുന്നു ചടങ്ങ്.

പൃഥ്വിരാജിന്റെ വാക്കുകള്‍-

'ഞാന്‍ പന്ത്രണ്ടാം ക്ളാസും ഗുസ്‌തിയുമാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജ് പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്ബു തന്നെ അത് നിറുത്തി സിനിമാ അഭിനയത്തിലേക്ക് വരികയും ചെയ്‌ത ഒരു വ്യക്തിയാണ്. അതുകൊണ്ട് ഒരു അക്കാദമിക് കരിയര്‍ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാന്‍ ഒരു ഉത്തമ ഉദാഹരണമല്ല എന്നു കരുതുന്ന ആളാണ് ഞാന്‍. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് മുന്നില്‍ ഒരു ദൗത്യമുണ്ടാകും. എനിക്ക് മുന്നിലുള്ള ദൗത്യം ഞാന്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയില്‍ നന്നായി അഭിനയിക്കുക എന്നതാണ്'. തന്നിരിക്കുന്ന അക്കാദമിക് മെറ്റീരിയില്‍ നന്നായി പഠിച്ച്‌ അതില്‍ നൈപുണ്യം നേടുക എന്നതാണെന്ന് നിങ്ങളുടെ കടമയെന്ന് പൃഥ്വി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ഇഷ്‌ടമുള്ള തൊഴില്‍ തിരഞ്ഞെടുക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറെ ഭാഗ്യവാനാണെന്ന് പൃഥ്വി പറഞ്ഞു. ഒരുപാട് കാശ് മുടക്കിയാണ് തന്റെ അമ്മ ഇന്ത്യയ്‌ക്ക് പുറത്തുള്ള ഒരു കോളേജില്‍ പഠിക്കാന്‍ തന്നെ അയച്ചത്. പഠിച്ചുകൊണ്ടിരിക്കെ അത് പാതിവഴിയില്‍ ഉപേക്ഷിച്ച്‌,​ സിനിമയാണ് തന്റെ അഭിനിവേശം എന്നു പറഞ്ഞപ്പോള്‍,​ പോടാ എന്നല്ല,​ നിനക്കതാണ് പാഷനെങ്കില്‍ രണ്ട് വര്‍ഷം നീ കോളേജില്‍ പഠിച്ചതെല്ലാം വിട്ടേക്ക് എന്നാണ് അമ്മ തന്നോട് പറഞ്ഞത്. എല്ലാവര്‍ക്കും അതുപോലുള്ള രക്ഷകര്‍ത്താക്കള്‍ ഉണ്ടാകട്ടെയെന്നും താരം വിദ്യാര്‍ത്ഥികള്‍ക്ക് താരം ആശംസ നേര്‍ന്നു'. പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പാകത്തിലുളള വിദ്യാഭ്യാസ രീതിയല്ല നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നതെന്നും പൃഥി വിമര്‍ശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (15 minutes ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (34 minutes ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (52 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (1 hour ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (2 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (2 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (3 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (3 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (3 hours ago)

Malayali Vartha Recommends