മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക
മിയാമി ബീച്ചില്‍ ഭര്‍ത്താവിനും അമ്മ മധു ചോപ്രയ്ക്കും ഒപ്പം സിഗററ്റു വലിക്കുന്ന പ്രിയങ്കയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഭര്‍ത്താവിനും അമ്മയ്ക്കും ഒപ്പമിരുന്ന് സിഗററ്റു വലിക്കുമ്ബോള്‍ ആസ്മയുടെ പ്രശ്നമില്ലേ എന്ന് ചോദിച്ച് വിമര്‍ശകരും രംഗത്തെത്തിക്കഴിഞ്ഞു. താരം അവസരവാദിയാണെന്നും വിമര്‍ശകര്‍ പറയുന്നു.
മറ്റുള്ളവരെ നന്നാക്കും മുന്‍പ് സ്വയം നന്നാവാനും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.ജോധ്പുരില്‍ പ്രിയങ്കയുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തിയിരുന്നു. ദീപാവലിക്ക് പടക്കങ്ങള്‍ വേണ്ട എന്നു പറയുന്ന ആള് സ്വന്തം വിവാഹത്തിന് അത് ഒഴിവാക്കാത്തതെന്തെന്നും വിമര്‍ശനങ്ങള്‍ മുന്‍പും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha