Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ

അധികം വൈകുന്നതിനിടയില്‍ത്തന്നെ ആ വിവാഹം നടന്നത് എന്തുകൊണ്ടും നന്നായി! ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം പെണ്ണുങ്ങൾ പൊളിച്ചടുക്കിയേനെ... ആര്യയെ ട്രോളി കൊന്ന് അവതാരകന്‍

23 JULY 2019 10:42 AM IST
മലയാളി വാര്‍ത്ത

പരിചയപ്പെട്ട് അധികം വൈകുന്നതിനിടയില്‍ത്തന്നെ ആര്യ സയേഷയെ വിവാഹം ചെയ്തത് നന്നായെന്നും ഇല്ലെങ്കില്‍ എങ്കവീട്ടുമാപ്പിളൈയുടെ രണ്ടാം ഭാഗം തുടങ്ങേണ്ടി വരുമായിരുന്നു എന്നാണ് അവതാരകനായ ജഗന്റെ ആര്യയെക്കുറിച്ച്‌ കമന്റ് ചെയ്തത്. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയ ആര്യയ്ക്കെതിരെ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ഇതിനെക്കുറിച്ചായിരുന്നു അവതാരകനും സൂചിപ്പിച്ചത്. എന്നാല്‍ കെവി ആനന്ദിനും ഹാരിസ് ജയരാജിനുമൊപ്പം പ്രവര്‍ത്തിക്കാനായതിന്റെ സന്തോഷമായിരുന്നു ആര്യ പങ്കുവെച്ചത്.

നേരത്തെ കെവി ആനന്ദിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. എന്നാല്‍ ഇപ്പോഴത് കാപ്പാനിലൂടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. സൂര്യ തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയും ആകര്‍ഷിച്ചിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ അതുക്കും മേലെയാണ്. ഇതുവരെ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇപ്പോഴാണ് അത് സാധ്യമായത്. ഇക്കാര്യത്തില്‍ താന്‍ സന്തോഷവാനാണെന്നുമായിരുന്നു ആര്യ പറഞ്ഞത്. സൂര്യയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തില്‍ സൂര്യയ്ക്ക് പുറമേ മോഹന്‍ലാലും ഒരു പ്രധാന വേഷത്തിലെത്തുന്നു.

അതുകൊണ്ട് തന്നെ തെന്നിന്ത്യന്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് കാപ്പാന്‍. മോഹന്‍ലാലും സൂര്യയും ഒരുമിച്ചെത്തുന്ന സിനിമ തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. കെവി ആനന്ദാണ് ഇരുവരേയും സിനിമയില്‍ ഒരുമിപ്പിച്ചത്. ഇരുവരും ഒന്നിക്കുന്ന ചിത്രമായതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പോസ്റ്ററുകളും ലൊക്കേഷന്‍ ചിത്രവുമൊക്കെ തരംഗമായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍, രജനീകാന്ത്, ശങ്കര്‍, വൈരമുത്തു, സൂര്യ, കാര്‍ത്തി, ഹാരിസ് ജയരാജ്, ആര്യ, സയേഷ തുടങ്ങി നിരവധി പേരാണ് ചെന്നൈയില്‍ നടന്ന ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. സയേഷ നായികയായി എത്തുന്ന സിനിമയില്‍ വില്ലനായാണ് ആര്യ എത്തുന്നത്. വിവാഹത്തിന് മുന്‍പാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇപ്പോഴാണ് അവസാനിച്ചത്. എന്തായാലും വിവാഹശേഷം ഇവരുടേതായി പുറത്തിറങ്ങുന്ന ആദ്യ സിനിമയെന്ന ക്രഡിറ്റും കാപ്പാന് സ്വന്തമാണ്.

എങ്കവീട്ടുമാപ്പിളൈ എന്ന റിയാലിറ്റി ഷോയില്‍ ആര്യയെ വിവാഹം ചെയ്യാന്‍ ഏറ്റവും സാധ്യതകല്‍പ്പിക്കപ്പെട്ട മത്സരാര്‍ഥിയായിരുന്നു അബര്‍നദി. അവസാന ഘട്ടത്തില്‍ പുറത്തായെങ്കിലും ആര്യയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉറപ്പിലായിരുന്നു താരം.ഞാന്‍ ആര്യയെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിന് സാധിച്ചില്ലെങ്കില്‍ ജീവിതത്തില്‍ വിവാഹം വേണ്ട. ഞാന്‍ തനിച്ച് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താത്പര്യമില്ലെന്നായിരിക്കുന്നു. വിവാഹമല്ലാതെയും ജീവിതത്തില്‍ പലകാര്യങ്ങളുണ്ട്. അവയെല്ലാം ചെയ്ത് തീര്‍ക്കണമെന്നായിരുന്നു അബര്‍നദി പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (17 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (20 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (32 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (47 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends