Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ

ഓരോരുത്തര് വൈറലാകാന്‍ വേണ്ടി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്; എനിക്ക് അങ്ങനൊന്നും ആവണ്ടല്ലോ

23 JULY 2019 11:14 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയ നടിയാണ് അങ്കമാലി ഡയറിയസിലൂടെ മലയാള സിനിമ ലോകത്ത് അരങ്ങേറ്റം കുറിച്ച അന്നാ രാജൻ. ഒന്നിലേറെ തവണ സോഷ്യല്‍ മീഡിയ ആക്രമണങ്ങള്‍ക്ക് ഇരയായ നടിയാണ് അന്ന. അന്നയുടെ സച്ചിന്‍ എന്ന പുതിയ ചിത്രത്തിലെ 'കാറ്റില്‍ പൂങ്കാറ്റില്‍..' എന്ന വീഡിയോ സോങ് റിലീസായപ്പോള്‍ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയർന്നു വന്നത്. വരികളോ ഈണമോ അല്ല നായകന്റെയും നായികയുടെയും ശരീരപ്രകൃതിയാണ് പലര്‍ക്കും ദഹിക്കാതെ പോയത്. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ തന്നെ തെല്ലും ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് നടി .ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

'സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍ നോക്കാറില്ലെന്ന് പറഞ്ഞാല്‍ നുണയാകും. ആദ്യമൊക്കെ ഇങ്ങനെ പ്രശ്‌നങ്ങളൊക്കെ ഉണ്ടായപ്പോള്‍ ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷേ, എല്ലാവര്‍ക്കും സ്വരം നല്‍കുന്ന ഇടമാണ് സോഷ്യല്‍ മീഡിയ. അവിടെ ആര്‍ക്കും എന്തും പറയാം, എന്ത് കമന്റുമിടാം. അതവരുടെ സന്തോഷം. അവര്‍ക്കതാണ് സന്തോഷമെങ്കില്‍ ആയ്‌ക്കോട്ടെ. അങ്ങനെയൊരു സബ്ജക്ടുണ്ടാക്കാന്‍ സാധിച്ചതില്‍ എനിക്കും സന്തോഷം.'

'ഇത്രേം ആളുകളുണ്ടായിട്ട് ഒരാളെ മാത്രം സോഷ്യല്‍ മീഡിയയില്‍ ഇടുന്നത് വലിയ കാര്യമല്ലേ. അങ്ങയെങ്കിലും അറിയപ്പെടുന്നുണ്ടല്ലോ. ഓരോരുത്തര് വൈറലാകാന്‍ വേണ്ടി എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്. അങ്ങനൊന്നും ആവണ്ടല്ലോ..,' അന്നയുടെ സംസാരം പൊട്ടിച്ചിരിയ്ക്ക് വഴിവെച്ചു.

ഒരു കാലത്ത് ചലച്ചിത്ര താരങ്ങള്‍ ഗോസിപ്പുകളെയാണ് ഭയപ്പെട്ടിരുന്നതെങ്കില്‍ ഇന്നത് സോഷ്യല്‍ മീഡിയ ട്രോളുകളും പരിഹാസങ്ങളുമായിരിക്കുന്നു. രസകരമായ ട്രോളുകളും ആരോഗ്യകരമായ വിമര്‍ശനങ്ങളും പലപ്പോഴും താരങ്ങള്‍ തന്നെ അംഗീകരിക്കുകയും പോസ്റ്റിടുകയുമൊക്കെ ചെയ്യാറുമുണ്ട്. എന്നാല്‍, ചിലപ്പോഴെങ്കിലും താരങ്ങളുടെ, പ്രത്യേകിച്ച് നടിമാരുടെ പേജില്‍ വരുന്ന കമന്റുകളും വിമര്‍ശനങ്ങളും മര്യാദയുടെ സീമകള്‍ ലംഘിക്കുന്നവയാണ്. അശ്ലീല കമന്റുകള്‍ തുടങ്ങി ബോഡിഷെയ്മിങ് വരെ നടത്തുന്നവര്‍ വിര്‍ച്വല്‍ ലോകത്ത് കുറവല്ല. അന്ന പറയുന്നു.

ലാല്‍ജോസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിന്റെ ഷൂട്ട് തീര്‍ത്ത് ഒരാഴ്ച കഴിഞ്ഞ് ജോയിന്‍ ചെയ്ത ചിത്രമാണ് സച്ചിന്‍. വ്യത്യസ്ത തലമുറകളില്‍ പെട്ട നായകന്‍മാര്‍ക്കൊപ്പം അഭിനയിക്കാനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും അന്ന പറയുന്നു. 'ലാലേട്ടനുമായി സിനിമ ചെയ്തു കഴിഞ്ഞയുടന്‍ എത്തിയത് ധ്യാനുമായുള്ള ചിത്രത്തിലാണ്.

സച്ചിനെ കുറിച്ച് പറയുകയാണെങ്കിൽ 'ക്രിക്കറ്റ് പശ്ചാത്തലത്തിലുള്ള ഒരു ലവ് സ്റ്റോറിയാണിത്. മുഴുനീള കോമഡി ചിത്രം. തിയറ്ററില്‍ കയറുന്ന പ്രേക്ഷകന്‍ സന്തോഷത്തോടെയാകും പുറത്തിറങ്ങുകയെന്ന് എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും' -അന്ന വ്യക്തമാക്കി . എല്ലാ ജനറേഷനില്‍ ഉള്ളവര്‍ക്കൊപ്പവും അഭിനയിക്കാന്‍ പറ്റുന്നത് ഒരു ഭാഗ്യമാണ്. എല്ലാ റോളുകളും കൈകാര്യം ചെയ്യാന്‍ പറ്റും എന്ന തോന്നലുള്ളതുകൊണ്ടാണല്ലോ എന്നെ അവര്‍ വിളിക്കുന്നത്. അതിനോട് എത്രത്തോളം നീതി പുലര്‍ത്താനായിട്ടുണ്ടെന്നറിയില്ല. എനിക്ക് എന്റേതായ പരിമിതികളുണ്ട്. എങ്കിലും മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം യുവതാരങ്ങള്‍ക്കൊപ്പവുമൊക്കെ അഭിനയിക്കാന്‍ പറ്റി. ഇതില്‍ക്കൂടുതല്‍ എന്താണ് വേണ്ടത്.' അന്ന കൂടീട്ടിച്ചേർത്തു.

മലയാളത്തില്‍ കൂടാതെ , മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും തിരക്കേറുകയാണ് അന്നയ്ക്ക്. മലയാളത്തില്‍ മൂന്നു ചിത്രങ്ങളാണ് ഷൂട്ട് ആരംഭിക്കാനുണ്ട്. ആദ്യ തമിഴ് ചിത്രം റിലീസിനൊരുങ്ങുന്നു. തെലുഗുവിലും ഉടന്‍ തന്നെ ഒരു ചിത്രം ചെയ്യുന്നുണ്ട് താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (18 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (21 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (33 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (48 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends