Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ

18 വർഷം കഴിഞ്ഞിട്ടും തന്റെ പെരിയവരെ ഹൃദയത്തിൽ സൂക്ഷിച്ച് ലാലേട്ടൻ; വികാരഭരിതമായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

23 JULY 2019 12:46 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ സിനിമയുടെ ലെജൻഡറി താരമായ നടികർ തിലകം ശിവാജി ഗണേശൻ വിടപറഞ്ഞിട്ട് 18 വർഷം തികയുമ്പോൾ തന്റെ പെരിയവരെ ഓർക്കുകയാണ് മലയാളത്തിന്റെ തറ രാജാവ് മോഹൻലാൽ. ജൂലായ് 21 -നായിരുന്നു ആയിരുന്നു ശിവാജി ഗണേശന്റെ 18-ാം ചരമവാർഷികം. 1966-ല്‍ പത്മശ്രീ പുരസ്‌കാരവും 1984 ല്‍ പത്മഭൂഷണും നൽകി രാജ്യം ആദരിച്ച ശിവാജി ഗണേശൻ 2001 ജൂലൈ 21-നാണ് അന്തരിച്ചത്. എന്നാലിപ്പോൾ അദ്ദേഹത്തെ വിതുമ്പലോടെ ഓർക്കുകയാണ് ലാലേട്ടൻ.

“ശിവാജി ഗണേശ സാറിനൊപ്പം സ്ക്രീൻ പങ്കുവയ്ക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നു. ഒരു അഭിനേതാവ് എന്നതിനേക്കാളും അദ്ദേഹം എനിക്കൊരു കുടുംബാംഗത്തെ പോലെ ആയിരുന്നു. 18 വർഷങ്ങൾ കടന്നു പോയിട്ടും ആ ഓർമ്മകൾ ഇപ്പോഴും ഹൃദയത്തിൽ നിലനിൽക്കുന്നു. പ്രാർത്ഥനകൾ,” മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. ‘ഒരു യാത്രാമൊഴി’ എന്ന ചിത്രത്തിലെ ഇരുവരും ഒന്നിച്ചുള്ള ചിത്രവും താരം പങ്കുവെച്ചു.

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു മോഹന്‍ലാലും ശിവാജി ഗണേശനും മത്സരിച്ച് അഭിനയിച്ച ‘ഒരു യാത്രാമൊഴി. ചിന്നനും പെരിയവരുമായി ഇരുവരും സ്ക്രീനിൽ തകർത്തഭിനയിച്ചപ്പോൾ രണ്ടു അഭിനയവിസ്മയങ്ങളെ ഒന്നിച്ച് കണ്ട സന്തോഷമായിരുന്നു പ്രേക്ഷകർക്കും.

പ്രിയദർശന്റെ കഥയ്ക്ക് ജോൺ പോൾ തിരക്കഥ എഴുതിയ ചിത്രം സംവിധാനം ചെയ്തത് പ്രതാപ് പോത്തനായിരുന്നു. 1997 ലാണ് ചിത്രം റിലീസിനെത്തിയത്. അമ്മയെയും തന്നെയും വിട്ടു പോയതിന് അച്ഛനോട് പ്രതികാരം ചെയ്യാന്‍ നടക്കുന്ന മകന്റെ കഥയാണ് ചിത്രം പറഞ്ഞത്. മകനായി മോഹന്‍ലാലും അച്ഛനായി ശിവാജി ഗണേശനും തകര്‍ത്തഭിനയിച്ച സിനിമ. പ്രിയദര്‍ശന്റെ തിരക്കഥയില്‍ പിറന്ന ചിത്രം തമിഴിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിരുന്നു. സോമന്‍, എന്‍ എഫ് വര്‍ഗീസ്, ബഹദൂര്‍, തിലകന്‍ എന്നീ അഭിനയപ്രതിഭകളും ചിത്രത്തിലുണ്ടായിരുന്നു. രഞ്ജിത, ഭാരതി, നെടുമുടി വേണു, പ്രകാശ് രാജ്. കനകലത, ശ്രീരാമന്‍, മണിയന്‍പിളള രാജു തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍. ചിത്രത്തിലെ ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇളയരാജ സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ജനപ്രീതി നേടി. പ്രത്യേകിച്ചും കാക്കാല കണ്ണമ്മ, തൈമാവിന്‍ തണലിൽ തുടങ്ങിയ ഗാനങ്ങൾ.

" fra
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (19 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (22 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (34 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (49 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends