Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...


കിടപ്പറദൃശ്യങ്ങൾ രഹസ്യമായി പകർത്തി അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ സംഭവം.. കൂടുതൽ വിവരങ്ങൾ പുറത്ത്..ഇയാള്‍ക്ക് പിന്നില്‍ വന്‍ കണ്ണി പ്രവര്‍ത്തിക്കുന്നുണ്ടോ..?


ഈ രാശിക്കാർക്ക് സർക്കാർ ജോലിയും പുതിയ വീടും വാഹനയോഗവും!


ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ

അഭിനയത്തിന്റെ കുലപതിക്ക് സ്റ്റൈൽ മന്നന്റെ ആദരവ്; ആവേശഭരിതരായി ആരാധകർ

23 JULY 2019 03:19 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ താരരാജാവായ മോഹൻലാൽ തന്റെ സിനിമ ജീവിതം ആരംഭിച്ചിട്ട് നാൽപത്തിയൊന്ന് വർഷം പൂർത്തിയാകുന്ന വേളയിൽ അഭിനയ കുലപതിയെ ആദരിച്ച് സ്റ്റൈൽ മന്നൻ രജിനികാന്ത്. . താരരാജാവിന്റെ ബിഗ് ബജറ്റ് ചിത്രമായ കപ്പാന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് രജിനികാന്ത്മോഹൻലാലിനെ ആദരിച്ചത്. ഇന്ത്യയിലെ ഏറ്റവും 'നാച്ചുറലായ ആക്ടര്‍' ആണ് മോഹന്‍ലാലെന്ന് രജനികാന്ത് വേദിയില്‍ പറഞ്ഞു. കാപ്പാനിലെ മോഹന്‍ലാലിന്റെ സാന്നിധ്യം ചിത്രത്തിന് അനുഗ്രഹമായിരിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. മലയാളത്തിലുൾപ്പെടെ ഇന്ത്യൻ സിനിമയിലെ ഭൂരിഭാഗം ഭാഷകളിലും മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. ഇതോടെ 340 സിനിമകളിൽ മുകളിലായി അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു.

മലയാളത്തിന്റെയും തമിഴകത്തിന്റെയും സൂപ്പര്‍സ്റ്റാറുകള്‍ ഒരേ വേദിയില്‍ ഒന്നിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ ആര്‍പ്പുവിളികളുയര്‍ന്നു. വര്‍ണാഭമായ ചടങ്ങോടെ കാപ്പാന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ വെച്ചാണ് നടന്നത്. ചെന്നൈ തിരുവന്നിയൂര്‍ ശ്രീരാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ രജനീകാന്ത്, മോഹന്‍ലാല്‍, സൂര്യ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവര്‍ മുഖ്യാതിഥികളായി. രജനീകാന്ത് ആണ് ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത്.

ഇതിനിടെ, ഓഡിയോ ലോഞ്ചിന്റെ ഉദ്ഘാടനം നിർവഹിക്കുമ്പോൾ പിറകിൽ മാറി നിന്ന സൂര്യയെ മുമ്പോട്ടു നിർത്തി സ്വയം പിറകിലേയ്ക്കു മാറിനിന്ന മോഹൻലാലിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തംരംഗമാകുന്നത് . തന്റെ നാല്‍പ്പത് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സൂര്യയെ പോലെ ഒരു ഡെഡിക്കേറ്റഡ് ആയ ഒരു അഭിനേതാവിനെ കണ്ടിട്ടില്ലെന്ന് മോഹന്‍ലാലും പറഞ്ഞു. അതേസമയം, തന്റെ എക്കാലത്തെയും ഇഷ്ട നടനായ മോഹൻലാൽ സാറിനൊപ്പം ഒരു സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതിൽ സഹോദരനെ ഓർത്ത്‌ അഭിമാനിക്കുന്നുവെന്ന് കാർത്തി പറഞ്ഞു.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ഇന്ത്യന്‍ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സയേഷയാണ് ചിത്രത്തിലെ നായിക. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. ഹാരിസ് ജയരാജ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റം ചെയ്‌തെത്തുന്നുണ്ട്. ജില്ലയ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മോഹൻലാൽ തമിഴിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് കാപ്പാൻ.

അയന്‍, മാട്രാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ.വി. ആനന്ദും ഒന്നിക്കുന്ന കാപ്പാനില്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. എന്‍എസ്ജി കമാന്‍ഡോ ആയിട്ടാണ് സൂര്യ എത്തുന്നത്. ഹാരിസ് ജയരാജാണ് സംഗീതം. ചിത്രം ആഗസ്റ്റ് 30ന് തിയറ്ററുകളിലെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (19 minutes ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (22 minutes ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (34 minutes ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (49 minutes ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (1 hour ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (1 hour ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (1 hour ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (2 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (2 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (2 hours ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (3 hours ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (3 hours ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (3 hours ago)

Malayali Vartha Recommends