Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല; എനിക്കെന്താ തൊലിക്കട്ടി!! രണ്ടും കല്‍പ്പിച്ച്‌ ഷംന കാസിം; ഏറ്റെടുത്ത് സോഷ്യൽമീഡിയ

24 JULY 2019 03:12 PM IST
മലയാളി വാര്‍ത്ത

നടി മാത്രമല്ല നര്‍ത്തകി കൂടിയാണ് ഷംന കാസിം. പല സ്റ്റേജ് ഷോകളിലും ക്ലാസിക്, സിനിമാറ്റിക് നൃത്തങ്ങള്‍ അവതരിപ്പിച്ച്‌ താരം കയ്യടി നേടാറുമുണ്ട്. എന്നാല്‍ പാടാന്‍ ഒരവസരം കിട്ടിയാല്‍ എന്ത് ചെയ്യും എന്നറിയണമെങ്കില്‍ ഷംനയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കയറണം. മൈക്ക് കിട്ടിയ ഷംന 'ഇനി നിങ്ങള്‍ യൂട്യൂബില്‍ ഇട്ട് നശിപ്പിച്ചാലും വേണ്ടില്ല, ഞാന്‍ പാടാന്‍ പോവുകയാ' എന്നും പറഞ്ഞു കൊണ്ട് പാട്ടു തുടങ്ങുകയാണ്. 'എനിക്കെന്താ തൊലിക്കട്ടി' എന്ന ക്യാപ്ഷന്‍ പാട്ട് വീഡിയോക്ക് നല്‍കിയിട്ടുമുണ്ട്.

ചെറിയ കുട്ടി ആയിരിക്കുമ്പൊഴേ കഥക്,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളിൽ പരിശീലനം നേടിയിട്ടുള്ള ഷംന കാസിം, 2003ലെ അമൃതാ ടി വി സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് ശ്രദ്ധിയ്ക്കപ്പെടുന്നത്. 2004ൽ കമൽ സംവിധാനം ചെയ്ത "മഞ്ഞുപോലൊരു പെൺകുട്ടി" എന്ന സിനിമയിലെ നായികയുടെ കൂട്ടുകാരിയായ ധന്യ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ടാണ് വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് "എന്നിട്ടും","ഡിസംബർ" "പച്ചക്കുതിര","ഭാർഗവചരിതം മൂന്നാം ഖണ്ഡം" തുടങ്ങിയ സിനിമകളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ. ആദ്യമായൊരു പ്രധാനവേഷം ചെയ്യുന്നത് 2007ൽ തന്റെ ആദ്യതെലുങ്ക് ചിത്രമായ "ശ്രീ മഹാലക്ഷ്മി"യിലാണ്. ടൈറ്റിൽ കഥാപാത്രമായിരുന്നു അതിൽ.

തൊട്ടടുത്തവർഷം "മുനിയാണ്ടി വിളങ്ങിയാൽ മൂൻട്രാമാണ്ട്" എന്ന സിനിമയിലെ നായികാവേഷത്തിലൂടെ തമിഴ് സിനിമാരംഗത്തുമെത്തി.അതേ വർഷം തന്നെ "ജോഷ്" എന്ന സിനിമയിലൂടെ കന്നടയിലും എത്തി. മലയാളത്തിൽ ആദ്യമായി നായികയാവുന്നത് 2012ൽ പുറത്തിറങ്ങിയ "ചട്ടക്കാരി" എന്ന സിനിമയിലാണ്. അടുത്തിടെ തല മൊട്ടയടിച്ച നടി ഷംന കാസിമിന്‍റെ വാര്‍ത്ത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ മൊട്ടയടിച്ചത് കണ്ട് സ്വന്തം പിതാവിന് പോലും മനസിലായില്ലെന്ന് ഷംന പറഞ്ഞിരുന്നു.മൊട്ടയടിച്ചു കഴിഞ്ഞു വീട്ടീലേക്കുളള ആദ്യ വരവ് രാത്രിയിലായിരുന്നു. ഞാൻ ഒരു പുതിയ വേലക്കാരിയെ കൊണ്ടുവരാമെന്നു പറഞ്ഞിരുന്നു. പിതാവ് കാസിം ദൂരെ നിന്ന് എന്നെ കണ്ടപ്പോൾ കരുതിയത് പുതിയ ജോലിക്കാരിയായിരിക്കും എന്നാണ്. പിന്നെ, അടുത്തു വന്നപ്പോ ഇതെന്‍റെ മോളാണോ? എന്നു പറഞ്ഞ് കുറേ നേരം നോക്കിനിന്നു. ഞാൻ മുടി വെട്ടി എന്ന വാർത്ത വന്നപ്പോ ആദ്യമാരും വിശ്വസിച്ചില്ല. മുടി മുറിച്ചതിനുശേഷം എന്നെ കണ്ടിട്ട് പലർക്കും മനസ്സിലായില്ല. ചിത്ര ചേച്ചിയേയും ഭത്താവിനേയും എയർപോർട്ടിൽ വച്ചു കണ്ടു. അടുത്തു പോയി നിന്നിട്ടും ചേച്ചി അപരിചിതരോട് ചിരിക്കും പോലെ ചിരി. അപ്പോൾ ഞാൻ അടുത്തു പോയി ചോദിച്ചു എന്നെ മനസ്സിലായില്ലേ? ചേച്ചി ഞെട്ടിപ്പോയി ഇത് ഷംനയായിരുന്നോ?

നടി സ്നേഹ കണ്ടിട്ട് ചിണുങ്ങാൻ തുടങ്ങി, എനിക്കും ഇതുപോലെ മുടി വെട്ടണംഎന്നു പറഞ്ഞ്. മഞ്ജു ചേച്ചിയാണ് ഏറ്റവും അഭിനന്ദിച്ചത്. ലെറ്റ് മി ഡൈജസ്റ്റ് ദിസ് ഫസ്റ്റ്. നിന്നെ കാണാൻ നല്ല സുന്ദരിയായിരിക്കുന്നു സുരാജ് ഏട്ടനെ കണ്ടപ്പോൾ അദ്ദേഹം ഭയങ്കര ആർട്ടിഫിഷലായി ഒരു ചിരി. അപ്പോഴേ എനിക്ക് കാര്യം മനസ്സിലായി. എന്നെ മനസ്സിലായില്ലെന്ന്. പിന്നെ പറഞ്ഞപ്പോ ശരിക്കും ഞെട്ടി. മലയാളത്തിൽ കാസ്റ്റിങ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോൾ സോറി, ഷംന ഇതിലില്ല എന്നു പറയുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തിൽ എന്റെ ശത്രു എന്നെനിക്കറിയില്ല, പക്ഷേ, ആരോ ഉണ്ട്. ഇനി എന്‍റെ ആറ്റിറ്റ്യൂഡാണോ, മുഖമാണോ മലയാളത്തിനു ചേരാത്തത് എന്നും അറിയില്ല. ഓടാത്ത പടങ്ങളിൽ പേരിനുവേണ്ടി മാത്രം അഭിനയിക്കാൻ ഏതായാലും താൽപര്യമില്ല. അന്യഭാഷകളിൽ നല്ല റോളുകൾ കിട്ടുന്നുണ്ട്. അതുകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (3 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (3 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (4 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (10 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (10 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (11 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (11 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (11 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (11 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (11 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (12 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (12 hours ago)

Malayali Vartha Recommends