Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

മനസ്സിൽ മഞ്ജു വാര്യരായിരുന്നു; സംവിധായകൻ പറയുന്നതിങ്ങനെ....!

25 JULY 2019 12:54 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ ചൊവ്വ പര്യവേഷണവുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ചിത്രമായ മിഷന്‍ മംഗളിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യർ കൂടി വേണമായിരുന്നുവെന്ന് സംവിധായകൻ ജഗൻ ശക്തി.അക്ഷയ് കുമാറാണ് ചിത്രത്തിൽ നായകനായിട്ടെത്തുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ തുറന്ന് പറച്ചില്‍. ഞാന്‍ ഈ സ്‌ക്രീപ്റ്റ് എഴുതിയപ്പോള്‍ മുഴുവന്‍ രാജ്യത്തെയും ഒന്നിപ്പിക്കാന്‍ ആഗ്രഹിച്ചു. മലയാളത്തില്‍ നിന്നും മഞ്ജു വാര്യര്‍, തമിഴില്‍ നിന്നും സുഹാസിനി മണിരത്‌നം, കന്നഡയില്‍ നിന്നും അനു പ്രഭാകര്‍ ഒരു പ്രമുഖ ബംഗാളി നടി, പിന്നെ കഥയെഴുതാൻ എഴുതാന്‍ തുടങ്ങിയപ്പോള്‍ ഹിന്ദിയില്‍ നിന്നും ശ്രീദേവിയെയാണ് മനസില്‍ കണ്ടിരുന്നത്. സിനിമയില്‍ അവരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിഗ്ലീഷ് എന്ന ചിത്രത്തില്‍ ഗൗരി ഷിന്‍ഡെയുടെ അസിസ്റ്റന്റായിരുന്നു. അവരെപ്പോലൊരാള്‍ അഭിനയിച്ചാല്‍ തിരക്കഥയ്ക്കു കൊണ്ടു വരാന്‍ സാധിക്കുന്ന മാറ്റത്തെക്കുറിച്ച് എനിക്ക് നല്ല പോലെ അറിയാമായിരുന്നു.

പിന്നീട് അക്ഷയ് കുമാര്‍ പ്രോജക്ടിന് പച്ചക്കൊടി കാണിച്ചപ്പോള്‍ ആദ്യം ബോളിവുഡ് താരങ്ങളുമായി ചിത്രത്തെ കുറിച്ച്‌ സംസാരിക്കാമെന്ന് കരുതി. അവര്‍ തയ്യാറായില്ലെങ്കില്‍ ആദ്യത്തെ പ്ലാന്‍ പ്രകാരം മുമ്പോട്ടു പോകാമെന്നും ചിന്തിച്ചു. ഭാഗ്യവശാല്‍ ഞാന്‍ സമീപിച്ചവരെല്ലാം സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു - ജഗന്‍ പറയുന്നു.

കഥ കേട്ട ഉടനെ വിദ്യാ ബാലന്‍ ചെയ്യാമെന്ന് സമ്മതിച്ചു. ഹോളിഡേ എന്ന ചിത്ത്രിനു വേണ്ടി സൊനാക്ഷി സിന്ഹയ്‌ക്കൊപ്പം പ്രവൃത്തിച്ചിട്ടുണ്ട്. അകിരയ്ക്കുമൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇരുവരും എന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കണമെന്നാഗ്രഹിച്ചിരുന്നു. തപ്‌സിയ്ക്കും സമ്മതമായിരുന്നു. നിത്യ മോനോന്റെ വ്യത്യസ്ത ഭാഷകളിലുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ദക്ഷിണേന്ത്യന്‍ കഥാപാത്രത്തിനായി നിത്യയായിരുന്നു ആദ്യ ചോയ്‌സ്. ഒരു നടിയെന്ന നിലയില്‍ ഒരുപാടു ബഹുമാനിക്കുന്നുണ്ട് ഞാനവരെ. കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും വിവരിച്ചപ്പോള്‍ അവരും ആകംക്ഷയോടെ കേട്ടിരുന്നു.' ജഗന്‍ ശക്തി പറയുന്നു.

നിത്യ മേനോന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണ് മിഷന്‍ മംഗള്‍. ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ ശാസ്ത്രജ്ഞയായാണ് നിത്യ ചിത്രത്തിലെത്തുന്നത്.നേരത്തെ ചിത്രത്തില്‍ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു നടി വിദ്യാ ബാലൻ.

ഐഎസ്ആര്‍ഒയുടെ വിജയകരമായ ചൊവ്വാ ദൗത്യം സമൂഹവും സിനിമയും എല്ലാം ആഘോഷിക്കേണ്ടതാണ്. കഥ പറഞ്ഞപ്പോള്‍ തന്നെ ഇഷ്‍ടമായി. അക്കഥ പറയേണ്ടതുതന്നെയാണ് എന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. സാധാരണ നമ്മള്‍ ഇന്ത്യക്കാര്‍ നമ്മുടെ നേട്ടം അങ്ങനെ ആഘോഷിക്കാറില്ല. എന്തായാലും നമ്മുടെ രാജ്യം എത്രമഹത്തരമാണെന്ന് ബോധ്യപ്പെടുത്തുന്ന കൂടുതല്‍ സിനിമകള്‍ ഉണ്ടാകുന്നതില്‍ ഞാൻ സന്തോഷവതിയാണ്. ഞാൻ ലോകത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിക്കുമ്പോള്‍ അറിഞ്ഞ കാര്യമുണ്ട്. അവരുടെ രാജ്യത്തെക്കുറിച്ചും പാരമ്പര്യത്തെ കുറിച്ചും എത്രത്തോളം അഭിമാനമുള്ളവരാണ് അവരെന്ന്. നമ്മുടെ സംസ്‍കാരവും, ചരിത്രവും, നമ്മുടെ നേട്ടങ്ങളുമെല്ലാം മഹത്തരമാണ്. നമ്മള്‍ അത് ആഘോഷിച്ചു തുടങ്ങേണ്ടതുണ്ട്. നമ്മുടെ സിനിമകള്‍ അങ്ങനെ ചെയ്യുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. മിഷൻ മംഗളും അത്തരത്തിലുള്ള സിനിമയാണ്- വിദ്യാ ബാലൻ പറഞ്ഞിരുന്നു

ഐ എസ് ആര്‍ ഒയിലെ രാകേഷ് ധവാന്‍ എന്ന ചുറുചുറുക്കുള്ള ശാസ്ത്രജ്ഞനായി അക്ഷയ്കുമാറും താര ഷിന്‍ഡേ എന്ന മിടുക്കി സഹപ്രവര്‍ത്തകയായി വിദ്യാബാലനും എത്തുന്ന ചിത്രമാണ് മിഷന്‍ മംഗള്‍. ഇവര്‍ക്കൊപ്പം തപ്സി പണ്ണു, സൊനാക്ഷി സിന്ഹ, നിത്യ മേനോന്‍, കൃതി കുല്‍ഹാരി, ശര്‍മന്‍ ജോഷി തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നു. അക്ഷയ് കുമാറിന്റെ നേതൃത്വത്തിലുള്ള കരുത്താര്‍ന്ന ടീം ഒറ്റക്കെട്ടായി ഒരു വലിയ മിഷന്‍ പൂര്‍ത്തീകരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ നിന്നും അടുത്തിടെയാണ് ട്രെയിലര്‍ പുറത്ത് വന്നത്. തപ്സി പന്നു, വിദ്യ ബാലന്‍, സൊനാക്ഷി സിന്‍ഹ, നിത്യ മേനോന്‍ എന്നിങ്ങനെയുള്ള നടിമാരുടെ സാന്നിധ്യമായിരുന്നു ട്രെയിലറില്‍ ശ്രദ്ധേയമായിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (35 minutes ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (42 minutes ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (54 minutes ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (1 hour ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (1 hour ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (1 hour ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (1 hour ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (1 hour ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (2 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (2 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (3 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (3 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (3 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (4 hours ago)

Malayali Vartha Recommends