Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍മ്മ ഫലമാണ് സംഭവിക്കുന്നതിനെല്ലാം കാരണം!! നല്ലൊരാളെ വിവാഹം കഴിച്ചിട്ടും കൈ നിറയെ സമ്പാദ്യമുണ്ടായിട്ടും ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല!! ഞെട്ടലോടെ ആരാധകർ

27 JULY 2019 02:11 PM IST
മലയാളി വാര്‍ത്ത

ഗസല്‍, പഞ്ചാബി ഹൗസ്, പരിണയം, വേഷം തുടങ്ങിയ മലയാള സിനിമകളിലൂടെ ശ്രദ്ധേയായ മോഹിനി മതം മാറിയത് പ്രേക്ഷകര്‍ക്ക് ഞെട്ടലായിരുന്നു. ഹിന്ദു ബ്രഹ്മാണ കുടുംബത്തില്‍ ജനിച്ച മോഹിനി എന്തിന് ക്രിസ്തു മതം സ്വീകരിച്ചു? ഒരുകാലത്ത് മലയാളസിനിമയിലെ ശാലീന സുന്ദരിയായിരുന്നു നടി മോഹിനി. കോയമ്പത്തൂരിൽ തമിഴ് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച താരത്തിന്‍റെ ആദ്യത്തെ പേര് മഹാലക്ഷ്മി എന്നായിരുന്നു. 1991-ൽ 'ഈരമന റോജാവേ' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. സിനിമയിലെത്തിയ ശേഷം പേര് മോഹിനി എന്നാക്കിമാറ്റി. മോഹൻലാൽ ചിത്രം 'നാടോടി'യിലൂടെയാണ് മലയാളത്തിലെത്തിയത്. ശേഷം നിരവധി മലയാളസിനിമകളിൽ വേഷമിട്ടു. തമിഴ്, ഹിന്ദി, കന്നഡ, തെലുഗു, മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2011-ൽ 'കളക്ടര്‍' എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനി 2006-ൽ ക്രൈസ്തവവിശ്വാസം സ്വീകരിച്ചു. അമേരിക്കൻ വ്യവസായിയായ ഭാരത് പോള്‍ ആണ് ഭര്‍ത്താവ്. താരം തന്‍റെ പേര് ക്രിസ്റ്റീന മോഹിനി ശ്രീനിവാസൻ എന്നാക്കി മാറ്റി. ആഗസ്റ്റ് മാസത്തിൽ അമേരിക്കയിലെ ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവെൻഷനില്‍ സുവിശേഷ പ്രാസംഗികയായും ക്രിസ്റ്റീന മോഹിനി എത്തുന്നതായാണ് വിവരം. ഓഗസ്റ്റ് 1 മുതൽ 4 വരെ സെന്‍റ് ജോസഫ് നഗർ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഹില്‍ട്ടണ്‍ അമേരിക്കാസ് ഹോട്ടൽ സമുച്ചത്തിൽ വച്ചായിരിക്കും കൺവെൻഷൻ നടക്കുന്നത്.

മഹാലക്ഷ്മിയെന്നാണ് മോഹിനിയുടെ ശരിക്കുള്ള പേര്. ചെന്നൈയില്‍ ജനിച്ച മോഹിനയുടെ മുത്തശ്ശി കോട്ടയം സ്വദേശിനിയാണ്. 1991-ല്‍ 'ഈരമന റോജാവേ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മോഹിനിയുടെ അരങ്ങേറ്റം. മോഹന്‍ലാല്‍ ചിത്രം 'നാടോടി'യിലൂടെയാണ് മോഹിനി മലയാളത്തിലെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 1999 -ല്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഭരത് കൃഷ്ണസ്വാമിയെ വിവാഹം ചെയ്ത മോഹിനി പിന്നീട് ഇടയ്ക്കിടെ സിനിമകളില്‍ അഭിനിയിച്ചിരുന്നു. 2011-ല്‍ 'കളക്ടര്‍' എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്. താരത്തിന്റെ മൂത്ത മകന്‍ അനിരുദ്ധ് മൈക്കിന് 19 വയസ്സും രണ്ടാമത്തെ മകന്‍ അദ്വൈത് ഗബ്രിയലിന് 8 വയസ്സുമാണ് പ്രായം. 2006-ലാണ് മോഹിനി ക്രൈസ്തവ വിശ്വാസിയായി ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ എന്ന പേര് സ്വീകരിച്ചത്. 22ാം വയസില്‍ മോഹിനിക്ക് സ്പൈനല്‍ കോഡിന് പ്രശ്നമുണ്ടായിരുന്നു. ഇതോടെയാണ് താരം ഈശ്വരനിലേക്ക് തിരിഞ്ഞത്. ഹിന്ദു വിശ്വാസത്തിലെ പുസ്തകങ്ങളെല്ലാം വായിച്ചു.

കര്‍മ്മ ഫലമാണ് സംഭവിക്കുന്നതിനെല്ലാം കാരണമെന്ന് താരത്തിന് മനസിലായി. ചില സിനിമകളില്‍ ഗ്ലാമറസ് റോളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മറ്റു തെറ്റുകളൊന്നും ചെയ്തിട്ടില്ല. എന്നാല്‍ കര്‍മ്മഫലത്തിന്റെ പ്രശ്‌നങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതിനെപ്പറ്റി ഹിന്ദു പുരാണങ്ങളില്‍ പറഞ്ഞിട്ടില്ല. ആ സമയത്ത് മോഹിനിയുടെ മകന് രണ്ടു വയസ്സായിരുന്നു പ്രായം. അസുഖത്തിന്റെ വേദന കാരണം മകനെയോ ഭര്‍ത്താവിനെയോ നോക്കാന്‍ പറ്റാതെ ആയതോടെ മോഹിനി ഡിപ്രെഷനിലേക്ക് വീണു. ആ സമയത്ത് താരം രണ്ടാമതും ഗര്‍ഭിണിയായെങ്കിലും അത് അബോര്‍ഷനായി. നിരവധി വഴിപാടുകള്‍ നടത്തിയിട്ടും പ്രാര്‍ഥിച്ചിട്ടും ആശ്വാസം ലഭിച്ചില്ല. വിവാഹശേഷമാണ് ഇത്രയും പ്രശ്‌നങ്ങളെന്നു കരുതി വിവാഹജീവിതം വേണ്ടെന്നു വയ്ക്കാനും താരം തീരുമാനിച്ചു. അമേരിക്കയില്‍ നിന്നും ഇതിനിടെ മോഹിനിയും ഭര്‍ത്താവും ഇന്ത്യയിലെത്തി. ഇന്ദ്ര എന്നു പേരുള്ള ക്രിസ്ത്യാനി പെണ്‍കുട്ടിയായിരുന്നു വീട്ടിലെ ജോലിക്കാരി. ഒരിക്കല്‍ വീട്ടില്‍ വായിക്കാന്‍ പുസ്തകങ്ങള്‍ ഇല്ലാതിരുന്നപ്പോള്‍ ഇന്ദ്രയുടെ കൈയില്‍നിന്നും മോഹിനി ബൈബിള്‍ വാങ്ങി വായിച്ചു.

അതുകഴിഞ്ഞ് ഉറങ്ങിയപ്പോള്‍ താന്‍ ഒരു പ്രളയത്തില്‍ അകപ്പെട്ടതായി മോഹിനി സ്വപ്നം കണ്ടു. ആ പ്രളയം പാപങ്ങളായിരുന്നു .ആ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നയാളായിരിക്കും തന്റെ ദൈവമെന്ന് മോഹിനി വിശ്വസിച്ചു. അപ്പോള്‍ മറുവശത്ത് ഒരു കര കണ്ടു. അവിടെ വെളുത്ത ളോഹധരിച്ച ഒരു സുന്ദരനെയും അദ്ദേഹം ഒരു ബോട്ടിലേക്ക് വിരല്‍ ചൂണ്ടി. പീന്നീട് എഴുന്നേറ്റ ശേഷം ഇന്ദ്രയ്ക്ക് ബൈബിള്‍ തിരികെ നല്‍കിയിപ്പോള്‍ സ്വപ്നത്തെക്കുറിച്ചും മോഹിനി പറഞ്ഞു. അപ്പോള്‍ ഇന്ദ്ര മോഹിനിയുടെ കൈപിടിച്ച്‌ പൊട്ടിക്കരഞ്ഞ് കര്‍ത്താവാണ് സ്വപ്നത്തില്‍ വന്നതെന്ന് പറഞ്ഞു. എന്നാല്‍ ആദ്യം വിശ്വസിക്കാന്‍ സാധിച്ചില്ല. എന്നാല്‍ പിന്നീട് താരം ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് എത്തുകയായിരുന്നു. ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ മോഹിനി പഠനം പൂര്‍ത്തിയാക്കി. ശേഷം സെന്റ്.പാദ്രെ പിയോ സെന്ററില്‍ കേസ് കൗണ്‍സിലര്‍ ആയിരുന്നു. ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണല്‍ ടെലിവിഷന്‍ ചാനലുകളിലും ഇവര്‍ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (35 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (40 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (53 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (8 hours ago)

Malayali Vartha Recommends