Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

അമ്മയുടെ ഒക്കത്തിരിക്കുന്ന സുന്ദരിയുടെ ചിത്രം വൈറൽ; ആരാണ് ഈ നടിയെന്ന് അറിയാമോ?

28 JULY 2019 03:31 PM IST
മലയാളി വാര്‍ത്ത

മുൻനിര നടന്മാർക്കൊപ്പം മലയാളത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയ ഭാഗ്യ നായികയാണ് നടി കനിഹ. മമ്മൂട്ടി ചിത്രമായ പഴശിരാജയാണ് കനിഹയുടെ കരിയറിൽ വലിയൊരു ഹിറ്റ് സമ്മാനിച്ച ചിത്രം. ഇതിനു ശേഷം പുറത്തെത്തിയ മോഹൻലാൽ ചിത്രം സ്പിരിറ്റ്, ഭാഗ്യദേവത എന്നി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ഒരു സ്ഥാനം ഉറപ്പിക്കുകയായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കനിഹ. ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തന്റെ പഴകാല ചിത്രം പപങ്കുവെച്ചിരിക്കുകയാണ്. അമ്മയ്ക്കൊപ്പമുള്ള ചിത്രത്തിനോടൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്.‌


ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പണവുമായി ബന്ധപ്പെട്ടതല്ല. അവ ഓർമ്മകളും നിമിഷങ്ങളുമാണ്. അവ ഒരിക്കൽ പോലും അവസാനിപ്പിക്കരുത്. ആളുകൾ വരുന്നു പോകുന്നു. പക്ഷെ ഓർമകൾ അവശേഷിക്കുന്നു-കനിഹ ചിത്രത്തിനോടൊപ്പം കുറിച്ചു. മധുരയില്‍ എഞ്ചിനീയര്‍മാരായ മിസ്റ്റര്‍ ആന്റ് മിസിസ് വെങ്കട്ട് സുബ്രമണ്യന്‍ ദമ്പതിമാര്‍ക്ക് 1982ലാണ് കനിഹയെന്ന മകള്‍ ജനിക്കുന്നത്. ദിവ്യ വെങ്കട്ട് സുബ്രമണ്യന്‍ എന്നാണ് കനിഹയുടെ മുഴുവന്‍ പേര്. പഠിക്കാന്‍ മിടുക്കിയായിരുന്ന കനിഹ സ്‌കൂള്‍ പഠനകാലത്ത് തമിഴ്‌നാട് സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ബിരുദമെടുത്ത മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ സ്വര്‍ണ മെഡല്‍ ജേതാവുമാണ്. പാട്ട്, അഭിനയം, മോഡലിംഗ് എന്നീ മേഖലകളില്‍ മികവു കാണിച്ച നടി 2002ലാണ് സിനിമയിലെത്തുന്നത്. തെന്നിന്ത്യന്‍ ഭാഷകളില്‍ മുഴുവന്‍ അഭിനയിച്ച കനിഹ ഏറ്റവും കൂടുതല്‍ മലയാളത്തിലാണ് അഭിനയിച്ചിരിക്കുന്നത്.


മോഡലിംഗ് രംഗത്ത് നിന്നുമാണ് താരം സിനിമയിലേക്ക് എത്തിയത്. തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയത് മലയാളത്തില്‍ നിന്നുമായിരുന്നു. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രത്തിലടക്കം മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച് കനിഹ ഞെട്ടിച്ചിരുന്നു. സാധാരണ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നവരാണ് നടിമാര്‍. എന്നാല്‍ വിവാഹത്തിന് ശേഷമായിരുന്നു കനിഹ മലയാളത്തില്‍ സജീവമായത്. നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്. 2008 ലായിരുന്നു ഇവരുടെ വിവാഹം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധകൃഷ്ണന്‍. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ പിറക്കുന്നത്. ഇക്കാലയളവില്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും കനിഹ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.

1999 ൽ മിസ് . മധുരയായി കനിഹ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2001 ലെ മിസ്സ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. മോഡലിംഗ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ തമിഴ് ചിത്രം ഫൈവ് സ്റ്റാറിൽ നായികയായി അവസരം കൊടുത്തു. പിന്നിട് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന കനിഹ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. മലയാളത്തില്‍ ശ്രദ്ധേയമായ കനിഹയുടെ സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (1 hour ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (1 hour ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (2 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (2 hours ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (2 hours ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (2 hours ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (2 hours ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (3 hours ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (3 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (3 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (4 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (4 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (5 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (5 hours ago)

Malayali Vartha Recommends