Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വൈദ്യപരിശോധനയ്‌ക്കുശേഷം ജീപ്പില്‍നിന്നും ഇറക്കിയ മാളിയേക്കല്‍ ദിലീപ് പോലീസുകാരെ തട്ടിവീഴ്‌ത്തി വിലങ്ങുമായി പ്രതിയുടെ സിനിമ സ്റ്റൈൽ രക്ഷപ്പെടൽ; മണര്‍കാട്‌ സ്‌റ്റേഷനില്‍ നിന്നും രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി

28 JULY 2019 11:17 AM IST
മലയാളി വാര്‍ത്ത

പോലീസ്‌ കസ്‌റ്റഡിയില്‍ നിന്നും പ്രതി രക്ഷപ്പെട്ടത്‌ പോലീസിനു തന്നെ നാണക്കേടായി. പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ച സംഭവം ഉണ്ടായിട്ട്‌ അധികനാള്‍ ആകുന്നതിനു മുമ്ബ്‌ മണര്‍കാട്‌ സ്‌റ്റേഷനില്‍ നിന്ന്‌ പ്രതി രക്ഷപ്പെട്ടത്‌ പോലീസിന്റെ പിടിപ്പുകേടാണെന്ന്‌ അന്വേഷണത്തില്‍ സഹായിക്കുന്ന നാട്ടുകാരും പറയുന്നു. വെള്ളിയാഴ്‌ച രാത്രിയിലാണ്‌ സംഭവം നടന്നത്‌. തുടര്‍ന്ന്‌ പോലീസും നാട്ടുകാരും ചേര്‍ന്ന്‌ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്ബും ലഭിച്ചില്ല. ജില്ലയിലെയും ജില്ലയ്‌ക്ക് പുറത്തുള്ള സ്‌റ്റേഷനുകളിലും സന്ദേശം കൈമാറിയിട്ടുണ്ട്‌. പോലീസുകാരെ തട്ടിവീഴ്‌ത്തി വിലങ്ങുമായി രക്ഷപ്പെട്ട പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. കേന്ദ്രീകൃത ലോക്കപ്പ്‌ സൗകര്യമുള്ള മണര്‍കാട്‌ പോലീസ്‌ സ്‌റ്റേഷനില്‍ നിന്നുമാണ്‌ മോഷണക്കേസിലെ പ്രതിയായ പുതുപ്പള്ളി തലപ്പാടി തച്ചുകുന്ന്‌ മാളിയേക്കല്‍ ദിലീപ്‌ (19) വിലങ്ങുമായി രാത്രിയില്‍ രക്ഷപ്പെട്ടത്‌.

വൈദ്യപരിശോധനയ്‌ക്കുശേഷം ജീപ്പില്‍നിന്നും ഇറക്കുമ്ബോഴായിരുന്നു സംഭവം. ദിലീപിനെ ഇന്നു കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. ബസ്‌ സ്‌റ്റാന്‍ഡുകളിലും റെയില്‍വേ സ്‌റ്റേഷനിലും അന്വേഷണം തുടരുകയാണ്‌. പോലീസുകാരുടെ വിവിധ സ്‌ക്വാഡുകള്‍ തിരിഞ്ഞാണ്‌ തിരച്ചില്‍ തുടരുന്നത്‌.  ഒരു കൈയിലെ വിലങ്ങ്‌ ആരും കാണാത്തവിധം മറയ്‌ക്കുവാന്‍ കഴിയുംവിധം ക്രമീകരിക്കുവാന്‍ കഴിയുമെന്നാണ്‌ വിദഗ്‌ദ്ധാഭിപ്രായം. കാരണം ദിലീപിന്റെ ഒരു കൈയില്‍ നിന്നും വിലങ്ങ്‌ ഊരുവാന്‍ കഴിയും. കുറച്ച്‌ കഷ്‌ടപ്പെടണമെന്നുമാത്രം. അങ്ങനെ ഊരിയാല്‍ മറുകൈയിലെ വിലങ്ങ്‌ തുണികൊണ്ട്‌ കെട്ടി നാട്ടുകാരുടെ ശ്രദ്ധയില്‍ നിന്ന്‌ മറയ്‌ക്കുവാന്‍ കഴിയും. മോഷണത്തില്‍ മുന്‍ പരിചയമുള്ള ദിലീപിനെ ഈ രംഗത്തുനിന്നുള്ള മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ്‌ പോലീസ്‌ പറയുന്നത്‌. പോലീസിനെ തട്ടിയിട്ടശേഷം രക്ഷപ്പെട്ട ദിലീപിനെ മറ്റാരെങ്കിലും ബൈക്കില്‍ കടത്തിക്കൊണ്ടുപോകാനുള്ള സാദ്ധ്യതയും പോലീസ്‌ തള്ളിക്കളയുന്നില്ല. ദിലീപിന്റെ ആക്രമണത്തില്‍ താഴെ വീണ സിവില്‍ പോലീസ്‌ ഓഫീസര്‍ ഫെര്‍ണാണ്ടസ്‌ രണ്ടുദിവസം മുമ്ബാണ്‌ പാമ്ബാടിയില്‍ നിന്ന്‌ മണര്‍കാട്ടേക്ക്‌ സ്‌ഥലംമാറി വന്നത്‌. മറ്റൊരു പോലീസുകാരനും എ.എസ്‌.ഐയും സംഭവസമയത്ത്‌ ഉണ്ടായിരുന്നു.

ഇന്നു രാവിലെ വരെ ദിലീപിനെ പിടിക്കുവാന്‍ ജില്ലാ പോലീസ്‌ ചീഫ്‌ സമയം അനുവദിച്ചിട്ടുണ്ട്‌. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ലേല്‍ പോലീസുകാര്‍ക്കെതിരേ നടപടിയുണ്ടാകും. സ്‌റ്റേഷനില്‍ നിന്നു രക്ഷപെട്ട പ്രതി ദിലീപ്‌ ആദ്യം അറസ്‌റ്റിലാകുന്നതു പതിനഞ്ചാം വയസില്‍ പീഡനക്കേസില്‍. ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയ ശേഷം മറ്റൊരു പീഡനക്കേസിലും, മൂന്നു മോഷണക്കേസിലും പ്രതി കുടുങ്ങുകയും ചെയ്‌തു. 2014 ല്‍ ഈസ്‌റ്റ്‌ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത പീഡനക്കേസിലാണു ദിലീപ്‌ ആദ്യമായി അറസറ്റിലാകുന്നത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (7 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (35 minutes ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (40 minutes ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (53 minutes ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (1 hour ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (1 hour ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (1 hour ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (2 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

CPI പിണറായി വിജയനെ നേരത്തെ നിലയ്‌ക്ക്‌ നിർത്തണമായിരുന്നു...! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവം; തിരുവോണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (3 hours ago)

ഓണത്തിന് രാഷ്ട്രപതിയുടെ സർപ്രൈസ്..!! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ തിരുവോണാശംസകൾ  (8 hours ago)

Malayali Vartha Recommends