Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

രാഹുലിന് രണ്ട് വാഴ പഴം വരുത്തി വെച്ച വിനയേ, പണി തിരിച്ചു കൊടുത്ത് താരം

28 JULY 2019 02:41 PM IST
മലയാളി വാര്‍ത്ത

രണ്ടു പഴത്തിനു ജി എസ് ടി ഉൾപ്പെടെ 442 രൂപയുടെ ബില്ലിട്ട ഹോട്ടലിനെതിരെ പിഴ ചുമത്തി ഛണ്ഡീഗഡ് എക്സൈസ് ആൻഡ് ടാക്സേഷൻ വിഭാഗം. 25,000 രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്.പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവയായിട്ടും അതിന് നികുതി ഈടാക്കിയതിനാണു പിഴ.
അഭിനേതാവ് രാഹുൽ ബോസാണ് ഹോട്ടലിന്റെ കഴുത്തറപ്പൻ വില വിവരം പുറത്തു വിട്ടത്. സംഭവത്തെക്കുറിച്ചു രാഹുല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചതിനു പിന്നാലെയാണ് ഉന്നതതല അന്വേഷണം നടന്നത്.

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചണ്ഡീഗഢിലെ പഞ്ചനക്ഷത്ര ഹോട്ടലായ മാരിയറ്റിൽ ഹോട്ടലിലെ ജിമ്മില്‍ വർക്ക് ഔട്ട് ചെയ്യുന്നതിനിടെ താരം പഴത്തിന് ഓർഡർ ചെയ്തിരുന്നു. ഉടൻ തന്നെ പഴം എത്തിയെങ്കിലും അതിന്റെ കൂടെ വന്ന ബില്ല് രാഹുലിന്റെ കണ്ണ് തള്ളിക്കുകയായിരുന്നു. തുടർന്ന് സംഭവം വീഡിയോ ആക്കി ഉടൻ തന്നെ തന്റെ സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്തു. അധിക്ഷേപിക്കുകയോ മോശം വാക്കുകൾ ഉപയോഗിക്കുകയോ ചെയ്യാതെ വളരെ മാന്യമായുള്ള ഒരു പോസ്റ്റായിരുന്നു രാഹുലിട്ടത്.

375 രൂപയാണ് രണ്ട് പഴങ്ങളുടെ വില. ജി.എസ്.ടി കൂടി ചേര്‍ക്കുമ്പോള്‍ 442 രൂപയാകും. റോബസ്റ്റ് വിഭാഗത്തില്‍പ്പെട്ട പഴമാണിതെന്നാണ് ദൃശ്യങ്ങളില്‍നിന്നു ലഭിച്ച സൂചനകള്‍. താരതമ്യേന റോബസ്റ്റ പഴത്തിന് വില കുറവാണ്. അധികം വൈകാതെ തന്നെ #goingbananas എന്ന ഹാഷ്ടാഗില്‍ ഉള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. #goingbananas ട്രെൻഡ് ആവുകയും ചെയ്തു.

ട്വീറ്റിന് താഴെ ഒട്ടനവധി പേര്‍ അവരുടെ അഭിപ്രായവുമായി രംഗത്തെത്തി. പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇത്രയും വില ഈടാക്കുന്നത് പതിവാണെന്നും സാധാരണക്കാര്‍ അല്ലല്ലോ അവിടെ താമസിക്കുന്നതെന്നും ചിലര്‍ ചോദിച്ചു. മറ്റു ചിലരാകട്ടെ ഇത് വലിയ കൊള്ളയാണെന്ന് അഭിപ്രായപ്പെട്ടു. സംഭവം പുറംലോകത്തെ അറിയിച്ച രാഹുല്‍ ബോസിന് അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തി.

ഇതിന് പിന്നാലെയാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. ജിഎസ്ടി ആക്ടിന്റെ പതിനൊന്നാം വകുപ്പ് ലംഘിച്ചതിന്റെ പേരിലാണ് ഹോട്ടൽ അധികൃതർക്ക് പിഴ ഈടാക്കിയിരിക്കുന്നത്. ഈ വകുപ്പ് പ്രകാരം നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട വസ്തുക്കൾക്ക് നികുതി ഈടാക്കുന്നത് കുറ്റകരമാണ്.

ഫ്രെഷ് ഫ്രൂട്ട് വിഭാഗത്തിൽ ഉൾപ്പെടുന്ന പഴങ്ങൾ നികുതി മുക്തമാണ്. ഇത് അവഗണിച്ച് ഏത്തപ്പഴത്തിന് അമിത തുക ഈടാക്കിയ ഹോട്ടലിന് കാരണം കാണിക്കൽ നോട്ടീസും അയച്ചിട്ടുണ്ടെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (5 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (5 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (5 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (5 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (12 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (12 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (12 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (12 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (13 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (13 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (13 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (13 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (13 hours ago)

Malayali Vartha Recommends