സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു സി സി യില്‍ അംഗമല്ല ഞാൻ!! തുറന്നടിച്ച് നമിത
സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യു സി സി യില്‍ അംഗമല്ലെന്ന് താരം തുറന്നു പറയുന്നു. ആരും അതിലേക്ക് തന്നെ ക്ഷണിച്ചിട്ടുമില്ലെന്നും പറഞ്ഞ നമിത താന്‍ അമ്മയില്‍ അംഗമാണെന്നും തനിക്ക് പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അമ്മ അതിന് പരിഹാരം കണ്ടെത്തി തന്നിട്ടുമുണ്ടെന്നും വ്യക്തമാക്കി. മലയാള സിനിമ മേഖല തന്നെയാണ് കൂടുതല്‍ സൗകര്യപ്രദമെന്നും നമിത പറയുന്നു. കൂടാതെ ട്രോളന്മാര്ക്കെതിരെയും വിമര്‍ശനം താരം ഉന്നയിച്ചു. വാ തുറക്കുന്ന എന്തും ട്രോളാക്കുന്ന കാലമാണ്. എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ലെന്ന് പറഞ്ഞ നമിതയുടെ വാക്കുകള്‍ ഇങ്ങനെ.. 'അവരുടെ ലക്ഷ്യം സാമ്ബത്തിക ലാഭം മാത്രമാണ്. അവര്‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നാണ്. ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല. നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്ബോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും കാണുമ്ബോള്‍ നമ്മള് നമ്മള് ചിരിച്ചിരിക്കും. അതിനര്‍ത്ഥം നമ്മള് എപ്പോഴും സന്തോഷത്തോടെയാണെന്നല്ല. '
https://www.facebook.com/Malayalivartha