Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അംഗീകാരം ; ഇത് പിതാവിന്റെ കാൽപാദങ്ങളിൽ സമർപ്പിക്കുന്നു; വികാരഭരിതമായ കുറിപ്പുമായി ഷമ്മി തിലകൻ

29 JULY 2019 11:19 AM IST
മലയാളി വാര്‍ത്ത


കേരള സംസ്ഥാന പുരസ്‌ക്കാര വേദിയിൽ ഇത്തവണ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള അവാർഡിന് അർഹനായത് മറ്റാരുമല്ല , മലയാളത്തിന്റെ മായാത്ത വിസ്മയമായ നടൻ തിലകന്റെ മകനും നടനുമായ ഷമ്മി തിലകനാണ്. മുഖ്യമന്ത്രിയില്‍ നിന്നും അംഗീകാരം ഏറ്റുവാങ്ങിയ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഇദ്ദേഹം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷമ്മി സന്തോഷം പങ്കുവെച്ചത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്നെത്തേടി വീണ്ടും അംഗീകാരമെത്തുന്നത് .ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം, ഓര്‍മയില്‍ തന്റെ പിതാവിന്റെ കാല്‍പാദങ്ങളില്‍ സമര്‍പ്പിക്കുന്നു. ഇതിന് എന്നെ പ്രാപ്തനാക്കിയ എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഷമ്മി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ.

25 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും..! അംഗീകാരം. ആദരവ്. അന്ന് ഗസല്‍, ഇന്ന് ഒടിയന്‍.
ആദ്യ പുരസ്‌കാര ലബ്ധിയില്‍ ഉണ്ടായതിലും കൂടുതല്‍ സന്തോഷം. .! 
കൂടുതല്‍ അഭിമാനം..! 
കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തിക്കുവാനുള്ള പ്രചോദനം..!

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഈ മഹനീയ പുരസ്‌കാരത്തിന്, അംഗീകാരത്തിന്; ബഹു.മുഖ്യമന്ത്രിയോടും, ബഹു.സംസ്‌കാരിക വകുപ്പ് മന്ത്രിയോടും, മറ്റ് വിവിധ വകുപ്പ് മന്ത്രിമാരോടും, ജൂറി അംഗങ്ങളോടും, ബന്ധപ്പെട്ട മറ്റ് മഹനീയ വ്യക്തിത്വങ്ങളോടും, എനിക്കുള്ള നന്ദിയും, കടപ്പാടും, സ്‌നേഹവും വിനയപുരസ്സരം അറിയിക്കുന്നു..!

എന്റെ പിതാവിന് ഔദ്യോഗിക രംഗത്ത് നേരിട്ട വിഷമതകള്‍ക്ക് പരിഹാരം കണ്ടെത്താം എന്ന് ലാലേട്ടന്‍ വാഗ്ദാനം നല്‍കിയതിനാലും എന്റെ പിതാവിനോട് ഇപ്പോഴും ലാലേട്ടന്‍ കാണിക്കുന്ന സ്‌നേഹാദരങ്ങള്‍ക്കും, ഞാന്‍ തിരിച്ചുനല്‍കുന്ന ഉപകാരസ്മരണ ആയിട്ടായിരുന്നു ഒടിയനിലെ പ്രതിനായക കഥാപാത്രത്തിന് ഞാന്‍ ഡബ്ബ് ചെയ്തത്.!

ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണബോധത്തിനും ലഭിച്ച ഈ അംഗീകാരം, ഓര്‍മയില്‍ എന്റെ പിതാവിന്റെ കാല്‍പാദങ്ങളില്‍ ഞാന്‍ സമര്‍പ്പിക്കുന്നു..ഒപ്പം, ഇതിന് എന്നെ പ്രാപ്തനാക്കിയ എല്ലാവരെയും നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു..!

നിശ്ചയദാര്‍ഢ്യത്തോടെ എന്നെ പിന്‍തുടര്‍ന്ന് എന്റെ #ഉള്ളിലിരിപ്പ് മനസ്സിലാക്കി എന്റെ ആവശ്യം ലാലേട്ടന്റെ മുമ്ബാകെ അവതരിപ്പിച്ച്‌ എന്നെ അദ്ദേഹത്തിങ്കലേക്ക് എത്തിച്ച സംവിധായകന്‍ ശ്രീകുമാര്‍_മേനോന്‍..!

എന്റെ ആവശ്യം സ്വന്തം ആവശ്യമായി കണ്ട്, അതിനുവേണ്ടി ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വന്തം ലാലേട്ടന്‍..!എന്റെ അര്‍പ്പണബോധത്തിന് വിലപേശാന്‍ നില്‍ക്കാതെ; ഇനിയുള്ള ലാലേട്ടന്‍ ചിത്രങ്ങളില്‍ അവസരങ്ങള്‍ വാഗ്ദാനം നല്‍കി എന്നെ ആശീര്‍വദിച്ച നിര്‍മ്മാതാവ് ആന്റണി_പെരുമ്ബാവൂര്‍..!

ശബ്ദലേഖനം നിര്‍വഹിച്ച വിസ്മയ സ്റ്റുഡിയോവിലെ റിക്കോര്‍ഡിസ്റ്റ് സുബൈര്‍..! എന്റെ അനുഭവ സമ്ബത്ത് പരിഗണിച്ച്‌, എന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ പാലിച്ച്‌ എന്നോട് സഹകരിച്ച മറ്റ്നടീനടന്മാര്‍..! വിശിഷ്യാ..; അവസാന റൗണ്ടില്‍ മത്സരരംഗത്ത് ഇല്ലാതിരുന്നിട്ടുകൂടി, എന്റെ പ്രകടനം വിലയിരുത്തുന്നതിനായി മാത്രം ‘ഒടിയന്‍’ സിനിമ ‘തിരികെ വിളിപ്പിച്ച്‌’ കണ്ട് തീരുമാനം കൈക്കൊണ്ട ജൂറിഅംഗങ്ങള്‍..!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (1 hour ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (1 hour ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (2 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (2 hours ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (2 hours ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (2 hours ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (2 hours ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (3 hours ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (3 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (3 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (4 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (4 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (5 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (5 hours ago)

Malayali Vartha Recommends