Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹൃദയസ്പർശിയായ വാർത്ത..26 വർഷമായി ഒരു കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു, കൂടെനിന്ന ജോലിക്കാരിക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമങ്ങൾ നടന്നു..


ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..


ഇഡി ആക്രമണ കേസിലെ പ്രതിയുമായ ബിനു ഐ പിയെ സി പി എം പൂർണമായും തള്ളി..ബിനുവിൻറെ പ്രവർത്തി എടുത്തുചാട്ടവും നിയമലംഘനവുമാണെന്ന വിശ്വാസത്തിലാണ് സിപിഎം ജില്ലാ നേതൃത്വം...


വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..


വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...

നെറികേടിനെ കയ്യടിച്ചതിനെ പൊളിച്ചടുക്കി ഗായിക; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങൾ

29 JULY 2019 12:32 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് തമിഴ് പതിപ്പിന്റെ മൂന്നാം സീസണിൽ കഴിഞ്ഞ എപ്പിസോഡിനെ അതി രൂക്ഷമായി വിമർശിച്ച് തെന്നിന്ത്യൻ പിന്നണി ഗായിക ചിന്മയി ശ്രീപാദ രംഗത്ത്. മൂന്നാം പതിപ്പിലെ ഒരു മത്സരാർത്ഥിയുടെ പ്രതികരണമാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിരിക്കുന്നത്. ബസ്സ് യാത്രയ്ക്കിടെ സ്ത്രീകളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഒരു മത്സരാർത്ഥി തുറന്നു പറയുന്നത് സംപ്രേക്ഷണം ചെയ്ത ചാനലിന് എതിരെ രംഗത്തു വന്നിരിക്കുകയാണ് ചിന്മയി. മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ശരവണനാണ് താൻ കോളേജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് തുറന്നു പറഞ്ഞത്.

കമല്‍ഹാസന്‍ മല്‍സരാര്‍ത്ഥികളോടെല്ലാം സംസാരിക്കുന്ന സമയത്തായിരുന്നു ശരവണന്‍ ഇക്കാര്യം പറഞ്ഞത്. ശരവണന്‍ പറഞ്ഞതിന് വലിയ കൈയ്യടിയാണ് കാണികള്‍ നല്‍കിയത്. സ്ത്രീകള്‍ക്ക് ബസില്‍ മോശം അനുഭവങ്ങള്‍ എല്ലായ്‌പ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞപ്പോളാണ് ശരവണന്‍ തന്റെ അനുഭവം വെളിപ്പെടുത്തിയത്.

ശരവണന്‍ തന്റെ അനുഭവം ബിഗ് ബോസില്‍ വെളിപ്പെടുത്തിയെങ്കിലും കമല്‍ഹാസന്‍ ഉള്‍പ്പെടെയുളള ആരും അതിനെ വിമര്‍ശിച്ചില്ല. ഇതിനെതിരെയാണ് ചിന്മയി രംഗത്തെത്തിയിരിക്കുന്നത് .

പരിപാടിയുടെ വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു ചിന്മയിയുടെ ട്വിറ്റർ പോസ്റ്റ്. “താൻ പൊതു ബസ് ഗതാഗത സംവിധാനം സ്ത്രീകളെ ഉപദ്രവിക്കാൻ/ ചൂഷണം ചെയ്യാൻ ഉപയോഗിച്ചുവെന്ന് അഭിമാനത്തോടെ ഒരു മനുഷ്യൻ തുറന്നുപറയുന്നത് സംപ്രേക്ഷണം ചെയ്തിരിക്കുന്നു. ഇതൊരു തമാശയാണ് പ്രേക്ഷകർക്ക്. കയ്യടിക്കുന്ന സ്ത്രീകളോട്… കഷ്ടം.” ചിന്മയി പ്രതികരിച്ചു .

ചിന്മയിയെ കൂടാതെ നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങൾ ഉന്നയിച്ചിരിക്കുന്നത് . മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം തന്നെ കമല്‍ഹാസനെ വിമര്‍ശിച്ചുകൊണ്ടും നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്.

കഴിഞ്ഞ തവണ സംവിധായകന്‍ ചേരനും നടി മീര മിഥുനും തമ്മിലുളള പ്രശ്‌നമായിരുന്നു ബിഗ് ബോസിന്റെതായി ചര്‍ച്ചയായി മാറിയത്. നടനും സംവിധായകനുമായ ചേരന്‍ ബിഗ് ബോസില്‍ നിന്നും തന്നെ കേറിപിടിച്ചെന്ന ആരോപണവുമായിട്ടായിരുന്നു മീര മിഥുന്‍ എത്തിയിരുന്നത്. ഈ സംഭവത്തിന് ശേഷം സംവിധായകനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു. ടാസ്‌കിനിടെ ചേരന്‍ അനുവാദമില്ലാതെ എന്റെ അരയില്‍ ചുറ്റി പിടിച്ചെന്നാണ് നടി പറഞ്ഞത്. സംഭവം വിവാദമായതോടെ ചേരന്‍ നടിയോട് മാപ്പ് പറഞ്ഞ് എത്തുകയും ചെയ്തിരുന്നു.

ടെലിവിഷൻ ദൃശ്യാനുഭവങ്ങൾക്ക് പുത്തൻ മാനങ്ങൾ നൽകിയ പരിപാടിയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. വിവിധ രാജ്യങ്ങള്‍ ഏറ്റെടുത്ത, ഡച്ച് ടെലിവിഷന്‍ സീരിസായ ‘സെലിബ്രിറ്റി ബിഗ് ബ്രദര്‍’ എന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് റിയാലിറ്റി ഷോയുടെ പ്രചോദനം. ഷോയുടെ എല്ലാ പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മറ്റു ഭാഷകളിലെല്ലാം ഹിറ്റായ ശേഷമായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോയില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കാറുളളത്. അടുത്തിടെയാണ് ബിഗ് ബോസ് തമിഴ് പതിപ്പിന്റെ മൂന്നാം സീസണ്‍ ആരംഭിച്ചത്. ആദ്യ രണ്ട് സീസണുകളും വിജയമായ ശേഷമാണ് പുതിയ പതിപ്പും ആരംഭിച്ചിരുന്നത്.കമല്‍ഹാസന്‍ അവതാരകനായി എത്താറുളള ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (1 hour ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (1 hour ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (2 hours ago)

(Extradition Treaties നടപടികൾ ശക്തമാക്കി കേന്ദ്ര ഏജൻസികൾ  (2 hours ago)

വനിതാ-ശിശുക്ഷേമ സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് ഓണം ആഘോഷിക്കാനായി 2 ലക്ഷം രൂപ അനുവദിച്ച് സർക്കാർ...  (2 hours ago)

KOTTIYAM പിന്നിൽ വൻ റാക്കറ്റോയെന്ന് അന്വേഷിച്ച് പോലീസ്  (2 hours ago)

ബിസിനസ്സ് വിപുലീകരണവും അപ്രതീക്ഷിത ധനലാഭവും നേടുന്ന രാശികൾ!  (2 hours ago)

ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം  (3 hours ago)

കണ്ണൂർ പേരാവൂർ പാല്‍ചുരം ചെകുത്താന്‍തോടിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സം  (3 hours ago)

തിരുവാറന്മുളയപ്പനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് ആറൻമുളയിലേക്ക് ...  (3 hours ago)

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (4 hours ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (4 hours ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (5 hours ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (5 hours ago)

Malayali Vartha Recommends