ബോഡിഷെയിമിംഗിന് ഇരയായി ലിസ ഹെയ്ഡനും...
പട്ടിണിയാണോ?, വല്ലതുമൊക്കെ കഴിച്ചൂടെ?, പോഷകാഹാരക്കുറവാണോ? താരവും മോഡലുമായ ലിസ ഹെയ്ഡനെതിരെ സോഷ്യല്‍ മീഡിയയില്‍ 'ബോഡിഷെയിമിംഗ്' നടക്കുകയാണ്. പൊതുവേ, മെലിഞ്ഞ ശരീരപ്രകൃതമാണ് ലിസ ഹെയ്ഡന്റേത്. ചിത്രത്തില്‍ ധരിച്ചിരിക്കുന്ന വസ്ത്രം അത് കുറേക്കൂടി പ്രകടമാക്കുന്നതായിരുന്നു.
താരം പങ്കുവച്ച ഒരു ചിത്രത്തിന്രെ കൂട്ടുപിടിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ബോഡിഷെയിമിംഗ് നടത്തുന്നത്. ഒരു സ്റ്റെപ്പിലിരിക്കുന്ന ചിത്രമാണ് ലിസ ഹെയ്ഡന് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
വിവാദം പേടിച്ച് പലരും തങ്ങളുടെ മോശം കമന്റുകള്‍ നീക്കം ചെയ്തു. എന്നാല്‍ ഇതെക്കുറിച്ച് ലിസയുടെ ഭാഗത്ത് നിന്ന് ഇതുവരെയും പ്രതികരണമൊന്നും വന്നിട്ടില്ല. നേരത്തെ 'ബോഡിഷെയിമിംഗ്'ന് ഇരയായ നടിമാരെല്ലാം തന്നെ ശക്തമായ നിലപാടുകളുമായി പിന്നീട് മുന്നോട്ടുവന്നിരുന്നു.
എന്നാല്‍ ഇതിനിടെ ലിസയ്ക്ക് വേണ്ടി വാദിച്ചുകൊണ്ടും ചിലര്‍ കമന്റ് ബോക്സില്‍ ഹാജരായി.
https://www.facebook.com/Malayalivartha