Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഇവിടെ ആകെ പ്രശ്നങ്ങളാണ് ;പക്ഷേ യുവ തലമുറ ശ്രദ്ധിക്കുന്നത് മുഴുവൻ നിസാര കാര്യങ്ങൾക്കും; സമൂഹ മാധ്യമത്തിലെ വിജയ്- അജിത് ഫാൻസ്‌ പോരിനെതിരെ ക്രിക്കറ്റ് താരം അശ്വിൻ

30 JULY 2019 06:08 PM IST
മലയാളി വാര്‍ത്ത

സമൂഹ മാധ്യമങ്ങളിൽ കോളിവുഡിലെ സൂപ്പർ താരങ്ങളായ ഇളയ ദളപതി വിജയിയുടെയും തല അജിത്തിന്റെയും ആരാധകരുടെ തമ്മില്‍ത്തല്ലിനെ അതി രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ആര്‍ അശ്വിന്‍. അനുചിതമായ ഹാഷ്ടാഗുകൾ ട്വിറ്ററിൽ പ്രചരിപ്പിക്കുന്ന യുവതലമുറയെ ക്രൂശിക്കുകയാണ് അശ്വിൻ. ട്വിറ്ററിലൂടെയായിരുന്നു ആരാധകർ തമ്മിലുള്ള പോർ.

''ക്രമം തെറ്റിയ കാലവർഷം രാജ്യത്തെ വിവിധ നഗരങ്ങളെ ബാധിച്ചിരിക്കുന്ന സമയമാണ്, പല സ്ഥലത്തും വരൾച്ച, ക്രൂരകൃത്യങ്ങൾ പലയിടത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പക്ഷേ നമ്മുടെ യുവതലമുറയുടെ ശ്രദ്ധ #RIPactorVIJAY എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ലിസ്റ്റിൽ വരുത്തുക എന്നതിലാണ്''- അശ്വിൻ ട്വീറ്റ് ചെയ്തു.

വിജയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ട്വീറ്റുകള്‍ അജിത് ആരാധകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പ്രചരിപ്പിച്ചതാണ് പ്രശ്‌നത്തിന്റെ തുടക്കം.

വിജയിക്ക് ആദരാഞ്ജലികൾ നേർന്നുള്ള ഹാഷ്ടാഗുകൾ പ്രചരിപ്പിച്ചാണ് അജിത് ആരാധകരെന്ന് അവകാശപ്പെടുന്നവർ ട്വിറ്ററിൽ പ്രചാരണം നടത്തിയത്.ഇതായിരുന്നു പ്രശ്ങ്ങളുടെ തുടക്കം തന്നെ.

തിങ്കളാഴ്ച രാവിലെയോടെ ആര്‍ഐപി വിജയ്, ആര്‍ഐപി ആക്ടര്‍ വിജയ് എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്ററില്‍ സജീവമാകുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ ആരാധകര്‍ വിജയ്‌യുടെ ടീമുമായി ബന്ധപ്പെടുകയും വിജയ് സുഖമായിയിരിക്കുന്നുവെന്ന് അവര്‍ അറിയിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്തു. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ തരം താണ ഏര്‍പ്പാടായിപ്പോയെന്നാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നത്.

വിജയ് അജിത്ത് ആരാധകര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടങ്ങിയിട്ട് ഏറെക്കാലമായി. രണ്ടു താരങ്ങളുടെയും ചിത്രങ്ങളുടെ റിലീസ് സമയങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷമാകാറുമുണ്ട്. ഇത്തരം തമ്മിൽത്തല്ലിനെ നിയന്ത്രിക്കാൻ നേരത്തെ താരങ്ങൾ തയ്യാറാകണമെന്ന അഭിപ്രായമുയർന്നിരുന്നു. എന്നാൽ വിജയിയും അജിത്തും ഇതുവരെ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (48 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (3 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (3 hours ago)

Malayali Vartha Recommends