ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല...

ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത് പ്രവാസിയായ ഒരു യുവാവുമായി വിവാഹിതയായി എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താരം മണവാട്ടിയുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.
എന്നാല്‍ ഇതിനു പിന്നിലെ സത്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് രാഖി സാവന്ത്. ആരാണ് ഇത്തരം കുപ്രചരങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത് എന്ന് വ്യക്തമല്ല. ഞാന്‍ ഒരു െ്രെബഡല്‍ ഷൂട്ടിന് അണിഞ്ഞൊരുങ്ങുകയായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല, പ്രണയത്തിലുമല്ല രാഖി പറയുന്നു.
കൊമേഡിയന്‍ ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് രാഖി അറിയിച്ചു.

ദീപകിന് എന്തോ ഗുരുതരരോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നുമായിരുന്നു രാഖി നല്‍കിയ വിശദീകരണം.
https://www.facebook.com/Malayalivartha

























