സീതയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ എനിക്ക് നല്ല മടിയായിരുന്നു.. സ്വാസിക നല്‍കിയ ധൈര്യമാണ് അത്തരം രംഗങ്ങള്‍ ചെയ്യുമ്ബോള്‍ സഹായകമായത്!! പക്ഷെ ആ രംഗങ്ങള്‍ ഡിലീറ്റ് ചെയ്യണം; സീരിയലിലെ പ്രണയ രംഗങ്ങളെ കുറിച്ച് ഇന്ദ്രന്‍

പതിവ് രീതികളില്‍ നിന്നും വ്യത്യസ്തമായ പരമ്പരയാണ് സീത. ടെലിവിഷന്‍ രംഗത്ത് തന്നെ ലൈവ് വിവാഹസീനിലൂടെ ചരിത്രം കുറിച്ച പരമ്പരകൂടിയാണ് സീത. ഇന്ദ്രന്‍ സീത താര ജോഡികളുടെ പ്രകടനത്തിലൂടെ ഷാനവാസ്-സ്വാസിക ജോഡിയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. രണ്ടാം ഭാഗം അവസാനിച്ചതോടെ നിരാശയിലായ ആരാധകര്‍ സീതയുടെ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. സീതയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചും സ്വാസികയുടെ പിന്തുണയെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നടന്‍ ഷാനവാസ്. 'സീത-ഇന്ദ്രന്‍ പ്രണയത്തിനിടയിലെ റൊമാന്റിക് സീനുകള്‍ക്ക് മികച്ച കയ്യടിയായിരുന്നു ലഭിച്ചത്. സ്വാസികയും ഷാനുവുമായുള്ള കെമിസ്ട്രി മികച്ചതാണെന്ന് എല്ലാവരും ഒരുപോലെ പറഞ്ഞിരുന്നു. സീതയുമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കാന്‍ തനിക്ക് നല്ല മടിയായിരുന്നു. സ്വാസിക നല്‍കിയ ധൈര്യമാണ് അത്തരം രംഗങ്ങള്‍ ചെയ്യുമ്ബോള്‍ സഹായകമായത്'.- ഷാനവാസ് പറഞ്ഞു. ഇഴുകിച്ചേര്‍ന്നുള്ള രംഗങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തുടക്കത്തില്‍ താന്‍ സംവിധായകനെ സമീപിച്ചിരുന്നുവെന്ന് ഷാനവാസ് പറയുന്നു. എന്നാല്‍ തന്റെ ജോലിക്ക് ഇതാവശ്യമാണെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് തീരുമാനം മാറ്റിയതെന്ന് ഷാനവാസ് പങ്കുവച്ചു.
അതേസമയം ഇരുവരുടെയും റൊമാന്‍സും പ്രണയവുമൊക്കെയായി സീരിയല്‍ മുന്നേറുന്നതിനിടെ ഇന്ദ്രന്‍ എന്ന കഥാപാത്രം കൊല്ലപ്പെട്ടിരുന്നു. ഇത് സീരിയല്‍ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. ഇന്ദ്രനെ സീരിയലില്‍ നിന്നും മാറ്റിയ സംവിധായകനെതിരെ വധ ഭീഷണി വരെ എത്തിയിരുന്നു. ഇന്ദ്രനെ സീരിയലില്‍ നിന്നും മാറ്റിയതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയായിരുന്നു ഇന്ദ്രന്റെ രണ്ടാം വരവ്. ഇന്ദ്രന്റെ വിയോഗം സോഷ്യല്‍ മീഡിയ വഴിയും ആരാധകര്‍ തങ്ങളുടെ ദേഷ്യം അറിയിച്ചിരുന്നു. ഇനി സീരിയല്‍ കാണില്ലെന്നും പ്രേക്ഷകര്‍ പറഞ്ഞിരുന്നു. ഇന്ദ്രനെ സീരിയലില്‍ നിന്നും ഒഴിവാക്കിയതിന്റെ കാരണം അന്വേഷിക്കുകയായിരുന്നു ആരാധകര്‍. എന്നാല്‍ കുറച്ചു എപ്പിസോഡുകള്‍ പിന്നിട്ട ശേഷം കഥാഗതിക്കനുസരിച്ച് തന്നെ മാറ്റിയതാണെന്നും കഥയിലെ ട്വിസ്റ്റാണ് ഇതെന്നും ഇന്ദ്രന്‍ തന്നെ ആരാധകരോടു പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തന്നെ തെറ്റിദ്ധാരണ മൂലം സീരിയലില്‍ നിന്നും മാറ്റിയതാണെന്നും ഒരു വ്യക്തിയാണ് ഇതിനു കാരണക്കാരനായതെന്നും ഇന്ദ്രന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാനവാസ് വെളിപ്പെടുത്തുകയായിരുന്നു. ആ സംഭവത്തെ കുറിച്ച് സ്വാസികയും പറഞ്ഞിരുന്നു. സീരിയലില്‍ ശ്രീയേട്ടന്‍ എന്ന കഥാപാത്രമാണ് നായക കഥാപാത്രം. കഥയുടെ ഒരു ഘട്ടത്തില്‍ വില്ലന്‍ കഥാപാത്രം നായകനായി മാറുകയായിരുന്നു. അത് കഥയില്‍ തന്നെയുള്ളതായിരുന്നു. അതെല്ലാം പ്രേക്ഷകര്‍ കണ്ടിട്ടുള്ളതുമാണ്. ഇത് കഥയിലെ ഒരു വേരിയേഷനായിരുന്നു. ഇനിയും ഇത്തരത്തില്‍ ഒരുപാട് ട്വിസ്റ്റുകളുണ്ടാകും. തീര്‍ത്തും മുന്‍പ് തന്നെ പ്ലാന്‍ ചെയ്തിരുന്ന രീതിയിലാണ് കഥ മുന്നോട്ട് പോകുന്നത്. അല്ലാതെ പെട്ടെന്ന് സംഭവിച്ചതായിരുന്നില്ല ആ മരണമെന്നും സ്വാിക വ്യക്തമാക്കുന്നു. സീത ഇന്ദ്രന്‍-കോമ്പിനേഷന്‍ ഹിറ്റായി നില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ ട്വിസ്റ്റുണ്ടായത് സീരിയലിനെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്നും എന്നാല്‍ ഈ കോമ്പോ ഹിറ്റായില്ലായിരുന്നുവെങ്കിലും കഥാഗതി ഇങ്ങനെ തന്നെ ആയിരിക്കുമെന്നും സ്വാസിക പറയുന്നു.
https://www.facebook.com/Malayalivartha