മലേഷ്യയിലാണ് എന്‍റെ ജനനം!! എനിക്ക് ആറു മാസമായപ്പോള്‍ എല്ലാവരും കൂടി നാട്ടിലേക്ക് പോന്നു... അമ്മയുടെ കൈയ്യിലൊതുങ്ങുന്ന എന്നെ 'കുട്ടാ' എന്ന് ആദ്യമായി വിളിച്ചത് അച്ഛന്റെ സഹോദരി ഓമനച്ചിറ്റ ആണ്; വിജയരാഘവന്‍ വെളിപ്പെടുത്തുന്നു മലയാളത്തിലെ ആ മികച്ച നടിയെ...

മലേഷ്യയിലാണ് എന്‍റെ ജനനം. എനിക്ക് ആറു മാസമായപ്പോള്‍ എല്ലാവരും കൂടി നാട്ടിലേക്ക് പോന്നു. അമ്മയുടെ കൈയ്യിലൊതുങ്ങുന്ന എന്നെ 'കുട്ടാ' എന്ന് ആദ്യമായി വിളിച്ചത് അച്ഛന്റെ സഹോദരി ഓമനച്ചിറ്റ ആണെന്ന് പറയുന്നു. ചിറ്റയാണ് അഭിനയത്തില്‍ എന്നെ ഏറ്റവും അധികം സ്വാധീനിച്ചതും. ഇത്രയും അഭിനയ ശേഷിയുള്ള ഒരു നടിയെ ഞാന്‍ ജീവിതത്തില്‍ വേറെ കണ്ടിട്ടില്ല. കഥാപാത്രമായി അഭിനയിക്കുകയല്ല. ചിറ്റ അതായി അങ്ങു മാറിക്കളയും. അച്ഛന് എന്‍എന്‍ പിള്ള എന്ന ഹീറോ ഇമേജുണ്ടായിരുന്നു. അതില്‍ നിന്ന് താഴാന്‍ പറ്റില്ല. ചിറ്റയ്ക്ക് പക്ഷെ അങ്ങനെയായിരുന്നില്ല ഏതു വേഷം കെട്ടാനും റെഡി'.വിജയരാഘവന്‍ പറയുന്നു. സിനിമയിലെത്തിയിട്ട് 36 വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴും വിജയരാഘവന്‍ എന്ന അഭിനയ പ്രതിഭയ്ക്ക് ഇന്നും അഭിനയത്തിന്റെ കാര്യത്തില്‍ യുവത്വത്തിന്റെ പ്രസരിപ്പാണ്, ഇന്നും വര്‍ഷത്തില്‍ പത്തോളം സിനിമകള്‍ക്ക് മേലെ അഭിനയിച്ചു പോകാന്‍ കഴിയുന്നതിന്റെ രഹസ്യവും അതാണ്.
പൃഥ്വിരാജ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഫ്രീക്കന്‍ ലുക്കില്‍ എത്തുന്ന വിജയരാഘവന്‍ ഏതു വേഷവും ഈസിയായി കൈകാര്യം ചെയ്യുന്ന മലയാളത്തിന്റെ മഹാനടനായി മാറുകയാണ്. കുട്ടന്‍' എന്ന പേരില്‍ സിനിമാക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന വിജയരാഘവന്‍ തന്റെ ഓമനപ്പെരിന്റെ രഹസ്യം വ്യക്തമാക്കുകയാണ്. സിനിമയില്‍ തന്നെക്കാള്‍ മുതിര്‍ന്നവരും ഇളയവരുമൊക്കെ തന്നെ 'കുട്ടേട്ടാ' എന്ന് വിളിക്കാറുണ്ടെന്നും താരം പറയുന്നു.
താന്‍ കണ്ടിട്ടുള്ള ഏറ്റവും അഭിനയ ശേഷിയുള്ള നടി അച്ഛന്റെ സഹോദരി ഓമനച്ചിറ്റയാണെന്നും വിജയരാഘവന്‍ വ്യക്തമാക്കുന്നു. എന്‍എന്‍പിള്ള എന്ന നാടകാചാര്യന്‍റെ പ്രൊഫഷണല്‍ ട്രൂപ്പില്‍ ഉള്‍പ്പെടെ നിരവധി പ്രസിദ്ധമായ നാടക ട്രൂപ്പുകളില്‍ അദ്ദേഹത്തിന്റെ സഹോദരി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 'അമ്മയെയും മൂത്ത സഹോദരിയെയും കൊണ്ട് അച്ഛന്‍ മലയായില്‍ ജോലി തേടി പോയിരുന്നു.
https://www.facebook.com/Malayalivartha