പൊതുപരിപാടിക്കിടെ പതിഞ്ഞത് നടി മിത്രാകുര്യന്റേയും കുടുംബത്തിന്റെയും ചിത്രം; ഏറ്റെടുത്ത് ആരാധകർ

ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിൽ സംഗീത രംഗത്ത് പ്രശസ്തനായ വില്യംസിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്ന് ഇടവേളയെടുത്ത ശേഷം തിരിച്ചുവരവ് നടത്തിയ നടിയാണ് മിത്ര കുര്യൻ. കുഞ്ചാക്കോ ബോബനൊപ്പം ഗുലുമാല്‍, ദിലീപിനൊപ്പം അഭിനയിച്ച ബോഡിഗാര്‍ഡ് എന്നീ ചിത്രങ്ങളിലെ പ്രകടനമായിരുന്നു മിത്രയെ ശ്രദ്ധേയമാക്കിയത്. ഇപ്പോഴിതാ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ കുടുംബസമേതം നടി എത്തിിരിക്കുകയാണ്. പൃഥ്വിരാജ് നായകനായി അഭിനയിക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പങ്കെടുക്കാനാണ് മിത്ര ഭര്‍ത്താവിനും മകനുമൊപ്പം എത്തിയത്. ചടങ്ങിനിടെയുള്ള വീഡിയോയില്‍ മിത്രയെയും കുടുംബത്തെയും കാണിച്ചിരിക്കുകയാണ്.
വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് മിത്ര സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ദിലീപ് നായകനായ ബോഡിഗാര്‍ഡിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചാണ് മിത്ര പ്രശസ്തയായത്. പിന്നീട് ഒട്ടനവധി ചിത്രങ്ങളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിന് പുറമേ തമിഴിലായിരുന്നു മിത്ര കൂടുതലായി അഭിനയിച്ചിരുന്നത്. നന്ദനം എന്നൊരു തമിഴ് ചിത്രത്തിലാണ് നടിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha