ഞാനിത്ര നിഷ്‌കളങ്കയായിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല; സന്തോഷം പങ്കുവച്ച് കനിഹ

കുറിപ്പിലെ വാക്കുകള്‍ ഇങ്ങനെ
'എനിക്ക് ഏറ്റവും അമൂല്യമായത്. ഏറെ കാലം നിധി പോലെ കാത്തുസൂക്ഷിച്ചിരുന്ന കോളേജ് ഐഡന്റിറ്റി കാര്‍ഡ് നഷ്ടപ്പെട്ടുപോയെന്നു കരുതിയിരിക്കുകയായിരുന്നു. ഒടുവില്‍ അത് തിരികെ ലഭിച്ചു. സുവനീറുകളും ചിത്രങ്ങളുമടക്കം സ്‌കൂള്‍ കോളേജ് കാലത്തെ ഒട്ടുമിക്ക ഓര്‍മകളും പ്രളയം കൊണ്ടുപോയപ്പോള്‍ ഈ ഐഡി കാര്‍ഡ് മാത്രം ബാക്കിയായി.. ചില ഓര്‍മ്മകള്‍ ഹൃദയത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്നവയാണ്. ഞാനിത്ര നിഷ്‌കളങ്കയായിരുന്നെന്നു വിശ്വസിക്കാനേ കഴിയുന്നില്ല.. അതെ ദിവ്യ എന്നാണ് എന്റെ പേര്.'
രാജസ്ഥാനിലെ ബിറ്റ്‌സ് പിലാനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു കനിഹ. ഒന്നാം റാങ്കോടെ സ്വര്‍ണമെഡല്‍ നേടിയാണ് നടി എഞ്ചിനീയറിങ് പാസായത്. പഠിക്കാന്‍ മിടുക്കിയായിരുന്ന കനിഹ സംസ്ഥാന തലത്തിലും പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ദിവ്യ വെങ്കട് സുബ്രമണ്യമെന്നായിരുന്നു കനിഹയുടെ ആദ്യപേര്. സിനിമയില്‍ സജീവമായതോടെ കനിഹയെന്നു പേരുമാറ്റുകയായിരുന്നു.
പത്തൊൻപത് വര്‍ഷം മുൻപത്തെ ഫോട്ടോ ആണെങ്കിലും അന്നും ഇന്നും ഒരേപോലെയിരിക്കുന്നുവെന്നാണ് ആരാധകര്‍ കനിഹയുടെ ഫോട്ടോ കണ്ട് അഭിപ്രായപ്പെടുന്നത്. 'പഠിപ്പിസ്‌റ്' ആയിരുന്നല്ലേയെന്നും ചില വിരുതന്‍മാര്‍ ചോദിക്കുന്നുണ്ട്.
കുടുംബ ജീവിതവും കരിയറും ഒരുപോലെ കൊണ്ട് പോവുന്ന നടിയാണ് കനിഹ. നേരത്തെ താനും ഭര്‍ത്താവും വിവാഹവാര്‍ഷികം ആഘോഷിക്കുന്നതിനെ കുറിച്ച് നടി വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രമാണ് അന്ന് തരംഗമായിരുന്നത്.
ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്ന ഫോട്ടോ പങ്കുവെച്ച് കൊണ്ട് പതിനൊന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം എങ്ങനെയായിരുന്നെന്ന് കനിഹ പറഞ്ഞിരിക്കുകയാണ്. മൂല്യമുള്ളതും തമാശ നിറഞ്ഞതും കുസൃതിയൊക്കെ നിറഞ്ഞ ജീവിതമാണ് തങ്ങളുടേത്. ഇനിയും വര്‍ഷങ്ങളോളം ഇങ്ങനെ ജീവിക്കാന്‍ കഴിയണമെന്ന് ആഗ്രഹിക്കുന്നതായും നടി പറയുന്നു.
മുന്‍ അഭിനേതാവായ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനും കനിഹയും തമ്മില്‍ 2008 ജൂണ്‍ പതിനഞ്ചിനായിരുന്നു വിവാഹിതരാവുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധകൃഷ്ണന്‍. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ പിറക്കുന്നത്. ഇക്കാലയളവില്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും കനിഹ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു.
മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് കനിഹ. തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയത് മലയാളത്തില്‍ നിന്നുമായിരുന്നു. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രത്തിലടക്കം മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച് കനിഹ ഞെട്ടിച്ചിരുന്നു. സാധാരണ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നവരാണ് നടിമാര്‍. എന്നാല്‍ വിവാഹത്തിന് ശേഷമായിരുന്നു കനിഹ മലയാളത്തില്‍ സജീവമായത്.
https://www.facebook.com/Malayalivartha