യെസ്, ഞങ്ങളുടേത് സ്പെഷൽ കുടുംബമാണ്; എല്ലാവരും ഒരു മുറിയിലാണ് ഉറക്കം; ഇതിൽ വലിയൊരു രഹസ്യം കൂടിയുണ്ട്; തന്റെ വീട്ടിലെ ആ രഹസ്യം വെളിപ്പെടുത്തി നടി അഹാന കൃഷ്ണ

യെസ്, ഞങ്ങളുടേത് സ്പെഷൽ കുടുംബമാണ്. എല്ലാവരും ഒരു മുറിയിലാണ് ഉറക്കം. അതു അച്ഛനും അമ്മയ്ക്കും നിർബന്ധമാണ്. അതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം നമുക്ക് കൃത്യമായി എട്ടു മണിക്കൂർ ഉറങ്ങാം. ബെഡ്‌റൂമിൽ കയറുന്നതിന് മുൻപേ എല്ലാവരും മൊബൈൽ പുറത്തു വയ്ക്കണം. അതു മാത്രമേയുള്ളൂ നിബന്ധന. ഇതിൽ വലിയൊരു മണി മാനേജ്മെന്റ് കൂടിയുണ്ട്. ഞങ്ങൾ നാലു പേരും നാലു മുറിയിൽ കിടന്നാൽ സ്വാഭാവികമായും നാല് ഏസി കൂടുതൽ പ്രവർത്തിപ്പിക്കേണ്ടേ? ഇതാകുമ്പോൾ വൈദ്യുതി ബില്ലും കൂടില്ല. എങ്ങനെയുണ്ട് ഐഡിയ?
വിടര്‍ന്ന കണ്ണുകളുള്ള സുന്ദരി എന്ന വിശേഷണത്തോടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ നടിയായായ അഹാന കൃഷ്ണ പറയുന്നു . ഒരുപാടു സിനിമകളിലൊന്നും കണ്ടിട്ടില്ലെങ്കിലും വെറും മൂന്നേ മൂന്നു സിനിമകളിലൂടെ ആരാധകരുടെ ഇഷ്ടം കൈക്കുമ്പിളിലാക്കിയ ഇരുപത്തിനാലുകാരിയാണ് അഹാന .
താര കുടുംബത്തില്‍ നിന്നു വരുന്ന അഹാന വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ്. അഹാനയ്ക്ക് മൂന്നു സഹോദരിമാരാണ് ഉള്ളത്. ഇപ്പോഴിതാ തന്റെ കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അഹാന.
സ്വന്തമായി ലേഡീസ് ഹോസ്റ്റൽ നടത്തുന്ന മലയാളത്തിലെ ഏക നടൻ. ട്രോളൻമാർ അച്ഛനെ വിളിക്കുന്നതിങ്ങനെയാണ് . ഞങ്ങളെല്ലാവരും ഇത്തരം തമാശകൾ ആസ്വദിക്കുന്നവരാണ്. ശരിയാണ്, നാലു പെൺമക്കളെ വളർത്തിയെടുക്കുക എന്നത് ഇന്നത്തെ കാലത്ത് വലിയ ജോലിയാണ്. അതിൽ പാതി ഉത്തരവാദിത്തം അമ്മയ്ക്കാണ്.
എല്ലാവരുടേയും ഭക്ഷണം, പഠനം, ഡ്രസ്സ്, അതിനൊപ്പം എനിക്ക് ഷൂട്ടുണ്ടെങ്കിൽ അതിന്റെ തിരക്ക്. അച്ഛൻ എത്രനേരം വേണമെങ്കിലും വീട്ടിൽ തന്നെയിരിക്കും. വീട്, മുറ്റം അതാണ് അച്ഛന്റെ പ്രിയപ്പെട്ട ലോകം. ഞങ്ങളെപ്പോഴും പറയും, അച്ഛനെ രണ്ടു ദിവസം വീട്ടിൽ പൂട്ടിയിട്ടാൽ അതായിരിക്കും ഏറ്റവും സന്തോഷമെന്ന്. അച്ഛൻ അത്യാവശ്യം സ്ട്രിക്റ്റ് ആണ്. പക്ഷേ, ഒന്നും ഞങ്ങൾ മക്കളിൽ അടിച്ചേൽപിക്കാറില്ല. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അഹാന പറയുന്നു.
ഇതിനു പുറമേ, സഹോദരിമാരുടെ കാര്യത്തിലൊക്കെ താന്‍ ഇടപെടാറുണ്ടെന്നും അഭിപ്രായങ്ങളൊക്കെ പറയാറുണ്ടെന്നും താരം പറയുന്നു. എന്നാല്‍ അവരാരും തിരിച്ച് ഒന്നിലും ഇടപെടാറില്ല, മൂത്ത കുട്ടിയായതിനാലാണ് അങ്ങനെ. താനങ്ങനെ അവരുടെ മാതൃകയൊന്നുമല്ല, അവരവരുടേതായ വ്യക്തിത്വങ്ങളുള്ളവരാണ് അവര്‍. സന്തോഷം വന്നാല്‍ പെട്ടെന്ന് ചിരിക്കും സങ്കടം വന്നാല്‍ കരയും അതാണ് തന്റെ ശീലം.
2014ലായിരുന്നു അഹാന കൃഷ്ണയുടെ ആദ്യ സിനിമയായ ഞാന്‍ സ്റ്റീവ് ലോപ്പസ് പുറത്തിറങ്ങിയത്. രണ്ടാമത്തെ സിനിമ 2 വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു എത്തിയത്. താന്‍ ഇടവേള എടുത്തതായിരുന്നില്ലെന്നും ആ സമയത്ത് അഭിനയിക്കാനായി ആരും വിളിച്ചിരുന്നില്ലെന്നും നടി പറഞ്ഞിരുന്നു . 2016ലായിരുന്നു ലൂക്ക കമ്മിറ്റ് ചെയ്തത്. അന്ന് മുതല്‍ ആ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് വരുന്നതിനാല്‍ തനിക്ക് ഇടവേളയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സിനിമ വൈകിയാണ് എത്തിയതെങ്കിലും മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്.
ലൂക്കയിലൂടെയായിരുന്നു അഹാനയുടെ ഇളയ സഹോദരിയായ ഹന്‍സുവെന്ന ഹന്‍സികയും അരങ്ങേറിയത്. താനുമായുള്ള സാമ്യം മനസ്സിലാക്കിയായിരുന്നു ഹന്‍സുവിനെ തിരഞ്ഞെടുത്തത്. തന്നേയും അവളേയും കണ്ടാല്‍ ഒരുപോലെയുണ്ടെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ താനും ഇഷാനിയുമാണ് കൂടുതല്‍ സാമ്യമെന്നും ചില സമയത്ത് അമ്മയും അച്ഛനും വരെ തങ്ങളെ മാറി വിളിക്കാറുണ്ടെന്നും അഹാന പറയുന്നു. സഹോദരിമാരിലെ കുറുമ്പത്തി ദിയയാണ്.
https://www.facebook.com/Malayalivartha