ഇവനാണെന്റെ ഹീറോ.. തന്റെ ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെച്ച് നജീം കുറിച്ചു

തന്റെ ആദ്യത്തെ കൺമണിയുടെ ചിത്രം പങ്കുവെച്ച് പിന്നണി ഗായകൻ നജീം അർഷാദ്. റിയാലിറ്റി ഷോകളുടെ തുടക്കകാലത്ത് ഒരു പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയിലൂടെ പിന്നണി ഗാന രംഗത്ത് രംഗ പ്രവേശനം നടത്തിയയാളാണ് നജീം. സമൂഹ മാധ്യമത്തിലൂടെ ഇപ്പോൾ തന്റെ മകന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. തനിക്കും ഭാര്യ തസ്നിക്കും ജനിച്ച കുഞ്ഞിന്റെ ഫോട്ടോയും വീഡിയോയും നജീം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ഇവനാണെന്റെ ഹീറോ.. എന്റെ മകൻ ഇൽഹാൽ അർഷക് ” കുഞ്ഞിന്റെ ചിത്രത്തിനോടൊപ്പം നജീം കുറിച്ചു. മകനെ ഇല്ലു എന്നാണ് വിളിക്കുന്നതെന്നും പ്രിയ ഗായകൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏപ്രിലിലാണ് നജീമിനും തസ്നിയ്ക്കും കുഞ്ഞ് പിറക്കുന്നത്.
താന്‍ അച്ഛനായ സന്തോഷം ഗായകന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ ചിത്രവും വീഡിയോയും പങ്കുവെയ്ക്കുന്നത് ഇത് ആദ്യമായിട്ടാണ്.റിയാലിറ്റി ഷോയില്‍ നിരവധി പ്രേഷകരെ സ്വന്തമാക്കി പിന്നണി ഗായകന്റെ റോളിലേക്കുള്ള നജീമിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു.
മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്‌സിലൂടെയാണ് നജീം പിന്നണി ഗാനരംഗത്തെത്തുന്നത്. പിന്നീട് കുരുക്ഷേത്ര, ചെമ്ബട, ഡോക്ടര്‍ ലവ്, കാസനോവ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മില്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, ദൃശ്യം, വിക്രമാദിത്യന്‍, എന്റെ ഉമ്മാന്റെ പേര്, ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങി നൂറിലധികം ചിത്രങ്ങളില്‍ നജീം പിന്നണി പാടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha