നാല് വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ പലതും നഷ്ടപ്പെട്ടിട്ടും, തിരിച്ചുകിട്ടിയത് കോളേജ് ഐഡി കാർഡ്- പൊന്നുപോലെ സൂക്ഷിക്കുന്നതിന് പിന്നിൽ...

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് കനിഹ. തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയത് മലയാളത്തില്‍ നിന്നുമായിരുന്നു. ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ ബിഗ് ബജറ്റ് ചിത്രത്തിലടക്കം മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച് കനിഹ ഞെട്ടിച്ചിരുന്നു. സാധാരണ വിവാഹത്തോടെ സിനിമാ ജീവിതം അവസാനിപ്പിക്കുന്നവരാണ് നടിമാര്‍. എന്നാല്‍ വിവാഹത്തിന് ശേഷമായിരുന്നു കനിഹ മലയാളത്തില്‍ സജീവമായത്. നടന്‍ ജയ് ശ്രീ ചന്ദ്രശേഖറിന്റെ സഹോദരനായ ശ്യാം രാധാകൃഷ്ണനാണ് കനിഹയുടെ ഭര്‍ത്താവ്.
2008 ലായിരുന്നു ഇവരുടെ വിവാഹം. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായി പ്രവര്‍ത്തിക്കുകയാണ് രാധകൃഷ്ണന്‍. ഇരുവര്‍ക്കും സായി റിഷി എന്നൊരു മകനുമുണ്ട്. 2010 ലായിരുന്നു മകന്‍ പിറക്കുന്നത്. ഇക്കാലയളവില്‍ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും കനിഹ സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പുകളും ചിത്രങ്ങളും പങ്കുവെച്ച് ആരാധകരോട് അടുപ്പം പുലർത്തുന്ന താരം ഇപ്പോഴിതാ തന്റെ കോളേജ് കാലത്തിലെ ഒരു ഐഡി കാര്‍ഡിന്റെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച് ഞെട്ടിച്ചിരിക്കുകയാണ്. 2001-2002 വര്‍ഷത്തെ ഐഡി കാര്‍ഡാണ് ഇത്. കാര്‍ഡില്‍ കനിഹയുടെ യഥാര്‍ത്ഥ പേരായ ദിവ്യ വി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് താന്‍ ഇത്രയും നിഷ്‌കളങ്കയായിരുന്നോ എന്ന സംശയവും കനിഹ ചോദിക്കുന്നുണ്ട്.
നാല് വര്‍ഷം മുമ്പുണ്ടായ പ്രളയത്തില്‍ വിലപ്പെട്ട പല കാര്യങ്ങളും നഷ്ടമായിരുന്നുവെങ്കിലും ഈ കാര്‍ഡ് സുരക്ഷിതമായി തന്നെ ലഭിച്ചിരുന്നു. അന്നുതൊട്ട് ഇന്നുവരെ താന്‍ നിധി പോലെയാണ് ഇത് സൂക്ഷിക്കുന്നതെന്നും താരം കുറിക്കുന്നു. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ അഭിനന്ദനവുമായി രംഗത്തെത്തിയത്. മോഡലിംഗ് രംഗത്തുണ്ടായിരുന്ന കനിഹയെ സംവിധായകനായ സൂസി ഗണേശനാണ് വെള്ളിത്തിരയില്‍ കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ തമിഴ് ചിത്രം ഫൈവ് സ്റ്റാറിൽ നായികയായി അവസരം കൊടുത്തു. പിന്നിട് തെലുങ്ക്, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചിരുന്ന കനിഹ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അതിന് ശേഷമായിരുന്നു നടിയുടെ വിവാഹം. 1999 ൽ മിസ് . മധുരയായി കനിഹ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2001 ലെ മിസ്സ് ചെന്നൈ മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടി. മലയാളത്തില്‍ ശ്രദ്ധേയമായ കനിഹയുടെ സിനിമകളെല്ലാം വിവാഹശേഷമുള്ളതായിരുന്നു.
https://www.facebook.com/Malayalivartha