രണ്ടും കല്പിച്ച് നടി ബിന്ദുപണിക്കരുടെ മകൾ; ഓണാഘോഷത്തിനിടെ തകർപ്പൻ നൃത്തം- ചിത്രം വൈറൽ

നടി ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകൾ അരുന്ധതിയുടെ നൃത്തം സോഷ്യൽ മീഡിയയിൽ വൈറൽ. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഓണാഘോഷ ചിത്രങ്ങളില്‍ നൃത്തവും വശമുണ്ടെന്ന് തെളിയിക്കുകയാണ് ഈ താരപുത്രി. വേറിട്ട നൃത്തചുവടുകളുമായുള്ള കല്ല്യാണിയുടെ ചിത്രങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു.
മലയാള ചലച്ചിത്ര വേദിയിലെ പ്രശസ്തയായ ഒരു നടിയാണ് ബിന്ദു പണിക്കര്‍. 1992ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളത്തിലൂടെ ചലച്ചിത്ര രംഗത്തെത്തി. ഹാസ്യ താരമായാണ് ബിന്ദു പണിക്കര്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ഇപ്പോള്‍ അമ്മ വേഷങ്ങളിലും ഈ താരം സജീവമാണ്. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.
https://www.facebook.com/Malayalivartha