നടി മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ ചിത്രത്തിൽ നിന്നും ജോജു പിന്മാറിയതെന്തിന്? കാരണം തേടി ആരാധകർ; ജോജുവിന് പകരം നായകവേഷത്തില്‍ റോഷന്‍ ആന്‍ഡ്രൂസ് എത്തുമെന്ന് സൂചന...

ഏറെ ചര്‍ച്ചയായ ഉണ്ണി ആറിന്റെ ഈ നോവലിനു അദ്ദേഹം തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മാണം. നടി മഞ്ജു വാര്യര്‍ നായികയാകുന്ന പ്രതി പൂവന്‍ കോഴി എന്ന ചിത്രത്തില്‍ നിന്നും നടന്‍ ജോജു ജോര്‍ജ്ജ് പിന്മാറിയതായി റിപ്പോര്‍ട്ട്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രതി പൂവന്‍കോഴി.
ചിത്രത്തില്‍ നിന്ന് ജോജു പിന്‍മാറിയെന്നും പകരം നായകവേഷത്തില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്നെ വേഷമിടുമെന്നുമാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍. ഹൗ ഓള്‍ഡ് ആര്‍ യു' എന്ന ചിത്രത്തിനു ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.
https://www.facebook.com/Malayalivartha